Get Updates
Get notified of breaking news, exclusive insights, and must-see stories!

രാമലീലയ്ക്ക് ശേഷം ഒറ്റ ഹിറ്റില്ല..! തിയേറ്ററില്‍ മൂക്കുകുത്തി ദിലീപ് സിനിമകള്‍, കേസ് തിരിച്ചടിച്ചു

പ്രമാദമായ നടിയെ ആക്രമിച്ച കേസ് അതിന്റെ വിധി പ്രസ്താവത്തിലേക്ക് കടക്കാനിരിക്കുകയാണ്. കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ വിധി എന്താകും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. വിധി ദിലിപീന് അനുകൂലമായാല്‍ അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിന് വലിയ ആശ്വാസമാകും എന്നതില്‍ സംശയമില്ല. കാരണം ഈ കേസിന് പിന്നാലെ അത് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടത് അദ്ദേഹത്തിന്റെ സിനിമകളെയാണ്.

ഒരു കാലത്ത് മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ചിത്രങ്ങള്‍ പോലും തിയേറ്ററില്‍ പരാജയപ്പെട്ടപ്പോള്‍ തുടര്‍ വിജയങ്ങളുമായി തിയേറ്ററിലേക്ക് ആളെ കയറ്റിയത് ദിലീപ് സിനിമകളായിരുന്നു. ആ വിജയത്തിന്റെ ബലത്തിലാണ് ദിലീപ് മലയാള സിനിമയിലെ ഏറ്റവും വലിയ സ്വാധീന ശക്തികളില്‍ ഒരാളായി മാറിയത്. എന്നാല്‍ നടിയെ ആക്രമിച്ച കേസ് എല്ലാം മാറ്റി മറിച്ചു. ഉയരത്തില്‍ നിന്ന് ദിലീപ് പൊടുന്നനെ താഴെ വീണു.

Dileep

ദിലീപിന്റെ സിനിമകളും തിയേറ്ററില്‍ കൂപ്പുകുത്തി. നടിയെ ആക്രമിച്ച കേസില്‍ 2017 ജൂലൈയിലാണ് ദിലീപ് അറസ്റ്റിലാകുന്നത്. അതിന് മുന്‍പെ ദിലീപ് അഭിനയിച്ച ചിത്രമായിരുന്നു രാമലീല. പൊളിറ്റിക്കല്‍ ത്രില്ലറായ ഈ ചിത്രത്തിന്റെ ട്രെയിലര്‍ ദിലീപ് അറസ്റ്റിലാകുന്ന ദിവസങ്ങളില്‍ ആയിരുന്നു പുറത്തിറങ്ങിയത്. ദിലീപിന്റെ അന്നത്തെ സാഹചര്യത്തോട് വളരെ ചേര്‍ന്ന് നില്‍ക്കുന്ന സിനിമയിലെ ഭാഗങ്ങള്‍ ചേര്‍ത്തായിരുന്നു ട്രെയിലര്‍ പുറത്തിറക്കിയത്.

'കുറ്റവാളി ഞാനായിരിക്കണം എന്ന് എന്തോ നിര്‍ബന്ധമുള്ളത് പോലെ' എന്ന ട്രെയിലറിലെ ഡയലോഗ് അന്ന് വലിയ ഹിറ്റായി മാറി. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ശക്തമായി ആരോപണം നിലനില്‍ക്കുന്ന സമയമായിരുന്നു അത്. ദിലീപ് ജയിലില്‍ കിടക്കുമ്പോള്‍ തന്നെയായിരുന്നു രാമലീല റിലീസ് ചെയ്തത്. 2017 സെപ്റ്റംബറിലാണ് ചിത്രം പുറത്തിറങ്ങിയത്. ചിത്രം വലിയ ഹിറ്റായി മാറുകയായിരുന്നു രാമലീല.

ദിലീപിന്റെ ഏറ്റവും വലിയ പണംവാരി പടങ്ങളിലൊന്നായി മാറിയ രാമലീല വിവാദങ്ങള്‍ക്കിടയിലും വലിയ വിജയമായി. ഇത് പ്രൊഫഷണല്‍ ജീവിതത്തില്‍ ദിലീപിന് അന്ന് നല്‍കിയ ആശ്വാസം ചെറുതായിരുന്നില്ല. എന്നാല്‍ പിന്നീടിറങ്ങിയ ഒരു ദിലീപ് ചിത്രം പോലും തിയേറ്ററില്‍ വിജയമായില്ല. കേസില്‍ ദിലീപിനെതിരെ പുറത്തുവന്ന പല തെളിവുകളും പൊതുജനങ്ങളില്‍ ഒരു വിഭാഗം പേരെയെങ്കിലും തിയേറ്ററിലേക്ക് എത്തിക്കുന്നതില്‍ നിന്ന് അകറ്റി.

റിമാന്‍ഡിന് ശേഷം ഒക്ടോബറില്‍ ജാമ്യത്തിലിറങ്ങിയ ശേഷം ദിലീപ് വീണ്ടും സിനിമകളില്‍ സജീവമായി. പിരിയോഡിക് ഡ്രാമയായി ഇറങ്ങിയ കമ്മാരസംഭവം ആയിരുന്നു ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷം റിലീസ് ചെയ്ത ആദ്യ സിനിമ. മുരളി ഗോപി രചന നിര്‍വഹിച്ച ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടെങ്കിലും തിയേറ്ററില്‍ ചലനമുണ്ടാക്കിയില്ല. 2019 ല്‍ കുറെക്കൂടി ദിലീപ് പൊതുവേദിയിലും സിനിമയിലും സജീവമായി.

എന്നാല്‍ ഹിറ്റാകുന്ന ഒരു സിനിമ പോലും ദിലീപിന്റേതായി ആ വര്‍ഷമെത്തിയില്ല. കോടതി സമക്ഷം ബാലന്‍ വക്കീല്‍, ശുഭരാത്രി, ജാക്ക് & ഡാനിയേല്‍ എന്നീ സിനിമകളില്‍ ദയനീയമായി പരാജയപ്പെട്ടു. കുട്ടികളുടെ ചിത്രമായെത്തിയ മൈ സാന്റയും ശ്രദ്ധിക്കപ്പെട്ടില്ല. അതിനിടെ കൊവിഡ് വ്യാപനം മലയാള സിനിമയെ ഒന്നാകെ ബാധിച്ചു. തിയേറ്റര്‍ റിലീസിന് പകരം ഒടിടിയില്‍ സിനിമ റിലീസ് ചെയ്യുന്ന കാലമായിരുന്നു അത്.

ആ സമയത്താണ് ദിലീപിന്റെ സന്തതസഹചാരിയും നടനും ദീര്‍ഘകാല സുഹൃത്തുമായ നാദിര്‍ഷ പുതിയ സിനിമ പ്രഖ്യാപിക്കുന്നത്. നാദിര്‍ഷയുടെ സംവിധാനം, നായകനായ ദിലീപിന്റെ വ്യത്യസ്ത ഗെറ്റപ്പ്, നായികയായി ഉര്‍വശി തുടങ്ങിയ വലിയ ഹൈപ്പോടെയാണ് കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രം റിലീസ് ചെയ്യുന്നത്. എന്നാല്‍ ഈ സിനിമയ്ക്കും പരാജയം രുചിക്കാനായിരുന്നു വിധി.

മാത്രമല്ല പഴകിയ കോമഡിയും മറ്റും ചിത്രത്തിന് വിമര്‍ശനം വരുത്തിവെച്ചു. 2022ല്‍ തട്ടാശ്ശേരി കൂട്ടം എന്ന ചിത്രത്തില്‍ ഒരു കാമിയോ വേഷത്തിലും നിര്‍മ്മാതാവായും ദിലീപ് സാന്നിധ്യമറിയിച്ചു. പിന്നീട് 2023ല്‍ ഏറെ പ്രതീക്ഷയോടെ എത്തിയ ദിലീപ് ചിത്രമായിരുന്നു ബാന്ദ്ര. തെന്നിന്ത്യന്‍ താരസുന്ദരി തമന്ന നായികയായി എത്തിയ ഈ ചിത്രവും തിയേറ്ററില്‍ മൂക്കും കുത്തി വീണു.

വോയ്സ് ഓഫ് സത്യനാഥന്‍, തങ്കമണി, പവി കെയര്‍ടേക്കര്‍ എന്നീ ചിത്രങ്ങളും റിലീസായെങ്കിലും തിയേറ്ററില്‍ യാതൊരു ചലനവമുണ്ടാക്കിയില്ല. ഈ വര്‍ഷം പുറത്തിറങ്ങിയ പ്രിന്‍സ് ആന്‍ഡ് ഫാമിലിയാണ് ദിലീപിന്റേതായി അവസാനമിറങ്ങിയ സിനിമ. മറ്റ് സിനിമകളെ അപേക്ഷിച്ച് തിയേറ്ററില്‍ നിന്ന് തരക്കേടില്ലാത്ത പ്രതികരണം പ്രിന്‍സിന് ലഭിച്ചിരുന്നു. ഇനി കേസിലെ വിധി പ്രസ്താവത്തിന് ശേഷം ഭഭബ എന്ന സിനിമയാണ് ദിലീപിന്റേതായി പുറത്തിറങ്ങാനുള്ളത്. മോഹന്‍ലാലും ഇതില്‍ അതിഥി താരമായെത്തുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+