Get Updates
Get notified of breaking news, exclusive insights, and must-see stories!

'എനിക്കും ഒരു മോളില്ലേടാ.. ഞാന്‍ അങ്ങനെ ചെയ്യുമോടാ'; ദിലീപ് അന്ന് പറഞ്ഞത് വെളിപ്പെടുത്തി ഹരിശ്രീ യൂസഫ്

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിയെ സ്വാഗതം ചെയ്ത് നടന്‍ ഹരിശ്രീ യൂസഫ്. ഇക്കാര്യത്തില്‍ താന്‍ നിരപരാധിയാണ് എന്ന് ദിലീപ് തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട് എന്നും കോടതി കുറ്റവിമുക്തനാക്കിയ ഒരാളെ ഇനിയും ക്രൂശിക്കരുത് എന്നും അദ്ദേഹം പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലായിരുന്നു ഹരിശ്രീ യൂസഫിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്..

നടിയെ ആക്രമിച്ച സംഭവം നടന്നതിന് ശേഷം ദിലീപേട്ടന്റെ കൂടെ ഒരു അമേരിക്കന്‍ പര്യടനത്തിന് ഞാന്‍ പോകുകയുണ്ടായി. ദിലീപേട്ടന്‍, നാദിര്‍ഷക്ക, പിഷാരടി, ധര്‍മ്മജന്‍, പാഷാണം ഷാജി അങ്ങനെ കുറച്ച് ആളുകളൊക്കെ ഉണ്ടായിരുന്നു. ദിലീപേട്ടന്‍, കാവ്യാ മാധവന്‍, നാദിര്‍ഷക്ക, നമിത പ്രമോദ്, പിഷാരടി, ധര്‍മ്മജന്‍, റിമി ടോമി എന്നിവരൊക്കെ ഉണ്ടായിരുന്നു. ആ സമയത്തായിരുന്നു ഈ വിഷയങ്ങളൊക്കെ ഉണ്ടായത്.

Dileep

ഈ വിഷയം ഭയങ്കരമായിട്ട് ഞങ്ങളുടെ ഷോയെ ബാധിച്ചു. കാരണം അവിടെ തന്നെ രണ്ട് വിഭാഗങ്ങളുണ്ടായി. ഒരു വിഭാഗം ദിലീപിനെ അമേരിക്കയിലേക്ക് കൊണ്ടുവരരുത്, ഈ പ്രോഗ്രാം നടക്കരുത് എന്ന പറയുന്നവര്‍. അത് പറ്റില്ല, യഥാര്‍ത്ഥ വസ്തുതകള്‍ അറിയാതെ അയാളെ കുറ്റപ്പെടുത്തരുത് എന്ന് പറയുന്ന മറ്റൊരു വിഭാഗവും. അങ്ങനെയാണ് ആ ഷോയ്ക്ക് വേണ്ടി പോകുന്നത് തന്നെ.

ഈ ഷോ നടക്കുമോ എന്ന് തന്നെ വലിയ സംശയമായിരുന്നു. ഏതായാലും ഞങ്ങള്‍ അവിടെ എത്തി. അപ്പോള്‍ മറ്റേ വിഭാഗം ആള്‍ക്കാര്‍, ആളുകള്‍ ഓഡിറ്റോറിയത്തില്‍ കയറാതിരിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. ആരും പോകരുത്, അയാളെ ഒറ്റപ്പെടുത്തണം എന്നൊക്കെ പറഞ്ഞു. അത് ഞങ്ങളുടെ ഷോയെ ബാധിച്ചു. ഞങ്ങള്‍ എല്ലാവരും മൂഡൗട്ടായി. ഷോയിലും വലിയ അനക്കമൊന്നുമില്ലാതായി.

ദിലീപേട്ടനൊക്കെ മുന്‍പ് അമേരിക്കയില്‍ ഷോയ്ക്ക് ചെല്ലുമ്പോള്‍ ജനങ്ങള്‍ ഇടിച്ചു കയറുന്നതായിരുന്നു. എന്നാല്‍ അന്ന് അതൊന്നുമുണ്ടായില്ല. ആളുകള്‍ വന്ന് നിറയാന്‍ വേണ്ടി ഞങ്ങള്‍ കാത്തിരിക്കുന്ന സ്ഥിതി വരെയുണ്ടായി. മേക്കപ്പൊക്കെ ഇട്ട് കഴിഞ്ഞിട്ടും കര്‍ട്ടനിന്റെ സൈഡിലൂടെയൊക്കെ നോക്കി കാണികള്‍ വന്നിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ട അവസ്ഥയായിരുന്നു. ദിലീപേട്ടനും ചോദിച്ചു ആരെങ്കിലും വന്നിട്ടുണ്ടോ എന്ന്.

ഞങ്ങള്‍ പറഞ്ഞു ഇല്ല ദിലീപേട്ടാ, ആരും വന്നിട്ടില്ല എന്ന്. ഈ വിഷയം ജനങ്ങള്‍ക്ക് തെറ്റിദ്ധാരണയുണ്ടാക്കിയല്ലോ, ആ തെറ്റിദ്ധാരണയൊന്ന് മാറ്റണ്ടേ, അതിന് വേണ്ടി ഒരു സ്‌കിറ്റൊക്കെ പ്ലാന്‍ ചെയ്താണ് പോയത്. ദിലീപേട്ടനും ഞാനും പിഷാരടിയും ധര്‍മ്മജനും പാഷാണം ഷാജിയുമൊക്കെ ചേര്‍ന്നുള്ള സ്‌കിറ്റ്. ദിലീപേട്ടന്‍ ഓഡിയന്‍സിന്റെ ഇടയില്‍ നിന്ന് നടന്ന് വരുന്നു. ഞാനും പിഷാരടിയുമൊക്കെ അമേരിക്കയിലെ സംഘാടകരായിട്ടാണ് നില്‍ക്കുന്നത്.

സ്‌കിറ്റില്‍ ഞങ്ങള്‍ അദ്ദേഹത്തോട് ചോദ്യം ചോദിക്കുന്ന പോലെയാണ് ചെയ്തത്. മിസ്റ്റര്‍ ദിലീപ് നിങ്ങളെ കുറിച്ച് ചില ആരോപണങ്ങളൊക്കെ കേള്‍ക്കുന്നുണ്ടല്ലോ എന്നായിരുന്നു ഒരു ചോദ്യം. അതിന് ദിലീപേട്ടന്‍ പറയും അത് ഞാന്‍ പറയാം, അതിന് മുന്‍പ് യൂസഫ് എന്റെ കൈയില്‍ നിന്ന് അടിച്ച് മാറ്റിയ പേഴ്‌സ് തിരിച്ചുതരണം എന്ന് പറയും. അപ്പോള്‍ ഞാന്‍ പറഞ്ഞു മിസ്റ്റര്‍ ദിലീപ് അങ്ങനെ പറയരുത്.

ഞാനൊരു മാന്യനല്ലേ, നിങ്ങളുടെ പേഴ്‌സ് ഇങ്ങനെ ഒരു പൊതുവേദിയില്‍ വെച്ച് ഞാന്‍ എടുത്തു എന്ന് പറയുന്നത് ശരിയല്ല എന്നായിരുന്നു എന്റെ മറുപടി. അപ്പോള്‍ ദിലീപേട്ടന്‍ പറയും നിങ്ങളെടുത്തു ഞാന്‍ കണ്ടതാണ് എന്ന്. അപ്പോള്‍ ഞാന്‍ പറയും ദിലീപേ അങ്ങനെ പറയരുത്, എന്നെ മോശക്കാരനാക്കരുത് എന്ന്. എനിക്ക് അന്യന്റെ പേഴ്‌സ് എടുക്കേണ്ട ആവശ്യമില്ല എന്ന്. അപ്പോള്‍ പിഷാരടിയും എന്നെ തള്ളിപ്പറഞ്ഞ് കൊണ്ട് ആ പേഴ്‌സ് കൊടുക്ക് എന്ന് പറയും.

അതിനിടെ വഴിപോക്കനായി വന്ന പാഷാണം ഷാജിയും എന്നെ അടിച്ചിട്ട് പോകൂ. ഗതികെട്ട് ഞാന്‍ ദിലീപിനോട് പറയും ദിലീപ് നിങ്ങള്‍ക്കറിയാല്ലോ ഞാന്‍ പേഴ്‌സെടുത്തിട്ടില്ല എന്ന്. എന്നെ ഇങ്ങനെ ഒറ്റപ്പെടുത്തല്ലേ എന്ന്. അപ്പോള്‍ ദിലീപ് പറയും യൂസഫേ ഇതാണ് നിങ്ങള്‍ ആദ്യം ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം എന്ന് പറയും. ഇതാണ് ഇപ്പോഴത്തെ എന്റേയും അവസ്ഥ. അപ്പോള്‍ ജനങ്ങളെല്ലാം കൈയടിച്ചു. അദ്ദേഹം നിരപരാധിയാണ് എന്ന് ഞങ്ങള്‍ സ്‌കിറ്റിലൂടെ അവതരിപ്പിച്ചു.

ഷോ കഴിഞ്ഞ് നാട്ടിലെത്തിയപ്പോഴാണ് വിഷയങ്ങള്‍ കൂടുന്നത്. കേസായി, അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ വേണ്ടി വിളിപ്പിച്ചു, നാദിര്‍ഷയ്ക്കയെ വിളിപ്പിച്ചു. അതിനിടയിലാണ് ഒരു ഓണ്‍ലൈന്‍ മീഡിയയിലും പത്രത്തിലും ഒരു വാര്‍ത്ത വന്നത് ദിലീപിനോട് അമേരിക്കന്‍ പര്യടനത്തിനിടെ ഹരിശ്രീ യൂസഫ് ഇക്കാര്യം ചോദിച്ചു എന്നതായി. ദിലീപേട്ടനടക്കമിരുന്ന് തയ്യാറാക്കിയ സ്‌കിറ്റ് ഇവിടെ എത്തിയപ്പോള്‍ അങ്ങനെ സീരിയസായി.

ഞാനാണ് ഈ വിഷയം എടുത്തിട്ടത് എന്ന തരത്തിലാണ് വാര്‍ത്ത വന്നത്. അതുകണ്ട് പിഷാരടി പറഞ്ഞു യൂസഫിക്കാ പണി വരുന്നുണ്ടേ എന്ന്. പക്ഷെ എന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചൊന്നുമില്ല. അതിജീവിതയും ദിലീപേട്ടനും ഞങ്ങളുമൊക്കെ ഒന്നിച്ച് ലണ്ടന്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഷോ കളിക്കാന്‍ പോയിട്ടുണ്ട്. ദിലീപേട്ടനോട് ഇഷ്ടമുള്ളത് പോലെ അതുപോലെ ഇഷ്ടമാണ് അതിജീവിതയേയും.

ആ കുട്ടിക്ക് ഇങ്ങനെ ഒരു സംഭവം വന്നപ്പോള്‍ ശരിക്ക് സങ്കടം വന്നു. ഈ അമേരിക്കന്‍ ഷോയില്‍ വെച്ച് ദിലീപേട്ടന്‍ എന്റെ അടുത്ത് വന്ന് നിറകണ്ണുകളോടെ പറഞ്ഞ കാര്യമുണ്ട്, യൂസഫേ ഞാന്‍ അങ്ങനെ ചെയ്യുമോടാ, എനിക്കും ഒരു മോളുള്ളതല്ലേടാ.. അല്‍പം നനഞ്ഞ കണ്ണുകളോടെ എന്റെ മുന്നില്‍ നിന്ന് പറഞ്ഞപ്പോള്‍ എന്റെ മനസില്‍ അയാളെ അവിശ്വസിക്കാന്‍ തോന്നിയില്ല. അതിന് ശേഷം ഒരിക്കലും ഞാന്‍ അദ്ദേഹത്തെ സംശയിച്ചിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+