10 വര്‍ഷം മുന്‍പ് സുനില്‍കുമാര്‍ എന്റെ ഡ്രൈവറായി വന്നു; അന്ന് ദേഷ്യപ്പെട്ടു: ടിവിയില്‍ കണ്ടപ്പോള്‍ ഞെട്ടി
ടെലിവിഷന്‍-സിനിമാ മേഖലയില്‍ സജീവമായ താരമാണ് ആന്‍ മരിയ. മിനിസ്‌ക്രീനില്‍ ഹിറ്റായ നിരവധി സീരിയലുകളിലും സിനിമകളിലും ആന്‍ മരിയ അഭിനയിച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെക്കുറിച്ചുള്ള സുപ്രധാനമായ വെളിപ്പെടുത്തലാണ് ആന്‍ മരിയ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ നല്‍കിയത്. പള്‍സര്‍ സുനി 10 വര്‍ഷം മുമ്പ് തന്റെ ഡ്രൈവറായി വന്നിരുന്നുവെന്നും എന്നാല്‍ മോശം പെരുമാറ്റം കാരണം ജോലിയില്‍ നിന്ന് പിരിച്ചു വിടുകയായിരുന്നുവെന്നുമാണ് താരം വെളിപ്പെടുത്തിയത്.
പള്‍സര്‍ സുനി സിനിമാ-സീരിയല്‍ രംഗത്തെ പല പ്രമുഖര്‍ക്കും ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ടെന്ന വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. നടന്‍ മുകേഷിന്റെ ഡ്രൈവറായും ഇയാള്‍ ജോലി ചെയ്തിട്ടുണ്ട്. എന്നാല്‍ അന്നൊന്നും ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് ആര്‍ക്കും വ്യക്തമായ അറിവില്ലായിരുന്നുവെന്നാണ് താരങ്ങള്‍ പറയുന്നത്. സ്വഭാവം മോശമായതു കൊണ്ടാണ് പള്‍സര്‍ സുനിയെ പറഞ്ഞുവിട്ടതെന്ന് മുകേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.

കേരളം ഏറെ ആശങ്കയോടെ ശ്രദ്ധിച്ച നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് കോടതി 20 വര്‍ഷം തടവു ശിക്ഷ വിധിച്ച പശ്ചാത്തലത്തിലാണ് പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുത്ത് പല താരങ്ങളും രംഗത്തെത്തുന്നത്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലാണ് ആന്‍ മരിയ ഇക്കാര്യം വ്യക്തമാക്കിയത്. ആന്‍ മരിയയുടെ വാക്കുകള്‍: 'ഏകദേശം 10 വര്‍ഷം മുന്നേയാണ് നമ്മുടെ വണ്ടി ഓടിക്കാന്‍ പള്‍സര്‍ സുനി വന്നത്. അന്ന് അയാളുടെ പേര് സുനില്‍ എന്നായിരുന്നു. ഏജന്‍സിയില്‍ നിന്ന് വരുന്നതു കൊണ്ട് വട്ടപ്പേരൊന്നും അറിയില്ല. പുള്ളിയുടെ സ്വഭാവം ശരിയല്ലെന്നു തോന്നിയപ്പോള്‍ ദേഷ്യപ്പെട്ട് പറഞ്ഞു വിടുകയായിരുന്നു. കുറച്ചു ദിവസങ്ങള്‍ മാത്രമേ അയാള്‍ എന്റെ ഡ്രൈവറായി ജോലി ചെയ്തിട്ടുള്ളൂ.
അന്ന് അടി കൊടുക്കേണ്ട സാഹചര്യം ഉണ്ടായെങ്കിലും അങ്ങനൊന്നും ചെയ്തില്ല. എന്നാലും പറഞ്ഞുവിട്ടു. അതിജീവിതയുടെ പ്രശ്‌നം വന്നപ്പോള്‍ ടിവിയില്‍ ഇയാളെ കണ്ടപ്പോഴാണ് നമ്മുടെ വീട്ടിലും ഡ്രൈവറായി വന്നയാളല്ലേ ഇതെന്നു തോന്നിയത്. ഞാനും കുറേ ദേഷ്യപ്പെട്ടാണ് അന്നു പറഞ്ഞുവിട്ടത്. ന്യൂസ് കണ്ടപ്പോള്‍ ഇതായിരുന്നോ പള്‍സര്‍ സുനിയെന്ന് തോന്നിപ്പോയത്. അപ്പോള്‍ ശരിക്കും പേടിയായി - ആന്‍ മരിയയുടെ വാക്കുകള്‍.












Click it and Unblock the Notifications