'പരാതിപ്പെട്ടത് തെറ്റ്, ആത്മഹത്യ ചെയ്യണമായിരുന്നു, ജീവിക്കാൻ അനുവദിക്കൂ', അതിജീവിതയുടെ കുറിപ്പ്
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേരെടുത്ത് പറഞ്ഞ് പുതിയൊരു ഗൂഢാലോചനാ വാദം ഉന്നയിക്കുന്ന രണ്ടാം പ്രതി മാര്‍ട്ടിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. മാര്ട്ടിന് ജാമ്യത്തില്‍ ഇറങ്ങിയപ്പോള്‍ ചിത്രീകരിച്ചതാണ് ഈ വീഡിയോ.
ആക്രമിക്കപ്പെട്ട നടിയും മഞ്ജു വാര്യരും സംവിധായകനും നടനുമായ ലാലും അടക്കമുളളവര്‍ ദിലീപിനെ കുടുക്കാന്‍ വേണ്ടി ഗൂഢാലോചന നടത്തിയതിന്റെ ഭാഗമായാണ് ഈ കേസ് ഉണ്ടായത് എന്നാണ് വീഡിയോയില്‍ മാര്ട്ടിന് ആരോപിക്കുന്നത്. ഇതിന് പിന്നാലെ നടിയെ അധിക്ഷേപിച്ച് കൊണ്ട് ദിലീപ് അനുകൂലികളായവര്‍ സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുകയാണ്.
ഈ സാഹചര്യത്തില്‍ വൈകാരികമായ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് അതിജീവിത. തനിക്ക് ഒരു അക്രമം നേരിട്ടപ്പോള്‍ മിണ്ടാതിരിക്കാതെ പരാതിപ്പെട്ടതാണ് താന്‍ ചെയ്ത തെറ്റ് എന്ന് അതിജീവിത കുറിക്കുന്നു. ഇത്തരം വീഡിയോകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കോ അവരുടെ വീട്ടിലുളളവര്ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ എന്നും അതിജീവിത പറയുന്നു.

അതിജീവിതയുടെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ: ''ഞാൻ ചെയ്ത തെറ്റ്. എനിക്കെതിരെ ഒരു അക്രമം നടന്നപ്പോൾ അതപ്പോൾ തന്നെ പോലീസിൽ പരാതിപ്പെട്ടത്, നിയമ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് പോയത്!! അന്നേ സംഭവിച്ചതെല്ലാം വിധിയാണെന്ന് സമാധാനിച്ച് ആരോടും ഒന്നും പറയാതെ മിണ്ടാതെ ഇരിക്കണമായിരുന്നു. പിന്നീട് എപ്പോഴെങ്കിലും ആ വീഡിയോ പുറത്ത് വരുമ്പോൾ ഇത് എന്തുകൊണ്ട് അന്നേ പോലീസിൽ പരാതിപ്പെട്ടില്ല എന്ന് കുറ്റപ്പെടുത്തുന്നവരോട് എന്ത് പറയണം എന്നറിയാതെ ആത്മഹത്യ ചെയ്യണമായിരുന്നു.
20 വർഷം ശിക്ഷക്ക് വിധിച്ച് ജയിലിൽ പോയ രണ്ടാം പ്രതി പോകുന്നതിന് മുൻപേ ഒരു വീഡിയോ എടുത്തത് കണ്ടു, അതിൽ ഞാൻ ആണ് നിങ്ങളുടെ നഗ്ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു!! ഇത്തരം വൈകൃതങ്ങൾ പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും, നിങ്ങൾക്കോ, നിങ്ങളുടെ വീട്ടിലുള്ളവർക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ!!
Not a victim, not a survivor, just a simple human being!! let me live''.
അതേസമയം മാര്‍ട്ടിന്റെ വീഡിയോയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. അതിജീവിതയുടെ സഹോദരന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഈ വീഡിയോ പ്രചരിപ്പിച്ച 16 ലിങ്കുകള്‍ പരാതിക്കൊപ്പം പോലീസിന് മുന്നില്‍ ഹാജരാക്കിയിട്ടുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയും പോലീസ് നടപടിയിലേക്ക് നീങ്ങുകയാണ്.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു












Click it and Unblock the Notifications