'ദിലീപ് കള്ളത്തരങ്ങൾ വീഡിയോ അടക്കം പിടിച്ചു,50 ആയിട്ടും 20 കാരിയെ പോലെ ബൈക്ക് ഓടിച്ച് നടക്കുന്നു';ശാന്തിവിള
നടി ആക്രമിക്കപ്പെട്ട കേസിൻ്റെ വിധി വന്ന ദിവസം ദിലീപിൻ്റെ വീട്ടിലെ രംഗങ്ങൾ ഡ്രോണ്‍ ക്യാമറ വെച്ച് ഷൂട്ട് ചെയ്ത സംഭവത്തിൽ മാധ്യമങ്ങൾക്കെതിരെ സംവിധായകൻ ശാന്തിവിള ദിനേശ്. പത്രസ്വാതന്ത്ര്യത്തിന്റെ കടന്നുകയറ്റമാണ് ഇതെന്നും എന്ത് അടിസ്ഥാനത്തിലാണ് അത്തരമൊരു വീഡിയോ മാധ്യമങ്ങൾ ഷൂട്ട് ചെയ്തതെന്നും ശാന്തിവിള ചോദിച്ചു.
പലരും കരുതുന്നത് ഇവൻ എന്തിനാ ദിലീപിനായി വക്കാലത്ത് എടുക്കുന്നത് എന്നാണ്. എൻറെ ചില സുഹൃത്തുക്കൾ , ബന്ധുക്കൾ തന്നെ എന്നോട് ചോദിക്കാറുണ്ട് നീ എന്തിനാണ് വേണ്ടാത്ത പുകില് പിടിക്കുന്നതെന്ന്. എന്റെ ബാല്യം പോലെ കഠിനമായ ജീവിതാനുഭവങ്ങളിലൂടെ ജീവിച്ച് സ്വന്തം അധ്വാനത്തിലൂടെ ബുദ്ധിയിലൂടെ ഭാഗ്യത്തിലൂടെ പടിപടിയായി വളർന്നു വന്ന ഒരു യുവാവിനെ ആസൂത്രിതമായി കുടുക്കാൻ ഒരു സംഘം പെണ്ണുങ്ങൾ ഇറങ്ങുകയും അവർക്ക് പിന്തുണയുമായി പ്രൊഫഷണൽ പകയുള്ള ഒരു പിടി മീശ വെച്ചവന്മാർ കൂടെ കൂടുകയും ചെയ്തത് കണ്ടപ്പോൾ പാല് കൊടുത്ത കൈക്ക് കൊത്തുന്ന നാഗയക്ഷിമാരുടെ ചെയ്തികൾ കണ്ടപ്പോൾ ഇതല്ലല്ലോ ശരിയെന്ന് സ്വയം ബോധ്യത്തിൽ നിന്നാണ് ഞാൻ ദിലീപ് തെറ്റുകാരൻ അല്ല എന്ന് വാദിച്ചു തുടങ്ങിയത്.

ഞാൻ സംസാരിച്ചു തുടങ്ങുമ്പോൾ ദിലീപ് ജയിലിലാണ്. എനിക്ക് പരിചയവുമില്ല അയാളെ. എന്നാൽ ആ നടി എനിക്ക് പ്രിയപ്പെട്ടവളും ആയിരുന്നു. അവർക്കന്ന് ദിലീപ് ഈ കേസിൽ ഉൾപ്പെട്ടവനും ആയിരുന്നില്ല. മൂന്നു മാസങ്ങൾക്ക് ശേഷം ദിലീപിനെ ഒരുകാലത്ത് ജീവനോളം സ്നേഹിക്കുകയും പിന്നീട് തന്റെ കള്ളത്തരങ്ങൾ വീഡിയോ അടക്കം തെളിവുള്ളതിനാൽ ദിലീപ് പിടിക്കുകയും ചെയ്തപ്പോൾ ശത്രുവാകുകയും ചെയ്ത ഒരു വിചിത്ര ജന്മം കൂടെകൂടി, ഈ നടിയോടൊപ്പം എല്ലാം ദിലീപിന്റെ തലയിൽ വെച്ചു കൊടുത്തതാണല്ലോ കേസ് .
കേസ് ദിലീപിനെ ഒഴിവാക്കിയിട്ടും ചാനലുകളും അവർക്ക് പ്രിയപ്പെട്ടവരും അയാളെ വിടുന്നില്ല. ഇതിന്റെ സൂത്രധാരക ഫാൻസി ഡ്രസ്സും ഒക്കെ ഇട്ട് 50 വയസ്സായിട്ടും 20 വയസ്സുകാർ കാണിക്കും പോലെ ബൈക്കിന്റെ പുറത്തൊക്കെ കയറി വിദേശ രാജ്യത്ത് എവിടെയോ മഞ്ഞുമലയുടെ ഇടയിലൊക്കെ കിടന്ന് ഓടിക്കുന്നത് വാർത്തകളിൽ ഇങ്ങനെ എല്ലാ ചാനലും കാണിക്കുന്നു. ഓ ക്രൂരമായ ജന്‍മമാണ്, മലയാള സിനിമയിൽ ആണുങ്ങളിൽ ഇത്രയും ക്രൂരതയുള്ള ഒരാൾ ഉണ്ടാവുമോ എന്ന് ചോദിച്ചാൽ ഞാൻ പറയും ഇല്ലെന്ന്. ഹൃദയമില്ലാത്ത ഒരു ജന്മം ഉണ്ടോ എന്ന് ചോദിച്ചാൽ വേറൊരാളിനെ എനിക്ക് ചൂണ്ടി കാണിക്കാനില്ല..
ഇതിനിടയിലാണ് വിധി വന്ന ദിവസം വിധി പ്രസ്താവം കേൾക്കാൻ ഇറങ്ങിയ ദിലീപിന്റെ വീടിനു മുകളിൽ ദിലീപിന്റെ സമ്മതം വാങ്ങാതെ ഡ്രോൺ പറത്തി ദിലീപ് കാറിൽ കയറുന്നതൊക്കെ ചിത്രീകരിച്ചത്. പത്രസ്വാതന്ത്ര്യത്തിന്റെ കടന്നുകയറ്റമാണ് എന്ന് എൽകെജി പിള്ളർ പോലും പറയും. തണുത്ത വെള്ളം വെയിലത്ത് വെച്ച് ഒന്ന് അനപ്പ് മാറിയിട്ട് കുളിക്കാമെന്ന് ദിലീപിന്റെ പ്രായമായ അമ്മയക്ക് ഒരു ആഗ്രഹം തോന്നിയാൽ അവരെ മോളോ മരുമകളോ ജോലിക്കാരിയോ വീടിന്റെ വടക്കുവശത്ത് വെയിലുള്ള ഭാഗത്തിരുത്തി കുളിപ്പിക്കുകയാണെന്ന് വെച്ചോ ഈ ആകാശദൃശ്യം ഒളിച്ച് ചിത്രീകരിക്കാൻ വന്ന എംപോക്കികൾ ആ അമ്മയുടെ സ്വന്തം വീട്ടിൽ ഇരുന്നുള്ള കുളിയും ചിത്രീകരിച്ച് ലൈവിൽ വിടുമായിരുന്നോ? ആര് നൽകുന്ന സ്വാതന്ത്ര്യമാണിത്?
വിധി താങ്കൾ വിചാരിച്ച പോലെ അല്ല എന്ന് വിശ്വസിക്കുന്ന വാദിയും അവരുടെ ചാനൽ ജഡ്ജിയുടെയും വീട്ടിൽ ഇതുപോലെ ഡ്രോൺ പരത്തിയിരുന്നെങ്കിൽ സമത്വം എന്ന് പറയായിരുന്നു. ആ നടിയുടെ വീട്ടിൽ പറത്തിയില്ലെങ്കിലും കുഴപ്പമില്ല അവരുടെ അഭിഭാഷകയുടെ വീട്ടിലെങ്കിലും ഡ്രോണ്‍ പരത്തണമായിരുന്നു. തോക്കാൻ പോവുകയാണ് അത് കേൾക്കാൻ പോകുന്ന വക്കീലത്തി ഇതാ ഇറങ്ങുന്നു എന്നൊക്കെ പറഞ്ഞു അതുകൂടെ ചെയ്തിരുന്നെങ്കിൽ നമുക്ക് ദിലീപിന്റെ വീട്ടിൽ ചെയ്തതിനെ ന്യായീകരിക്കായിരുന്നു, സമത്വമായനെ. വിശുദ്ധനാക്കി കൊണ്ടുനടക്കുന്ന പൾസറിന്റെ വീട്ടിൽ നിന്നും ലൈവ് ആക്കാത്തത് എന്താ? അവിടെയും കൊണ്ടുവന്നD ഡ്രോൺ വെക്കായിരുന്നല്ലോ.
എന്തിനാണ് ഈ ദിലീപിന്റെ വീട്ടിൽ അയാളുടെ പെർമിഷൻ ഇല്ലാതെ ഷൂട്ട് ചെയ്തത്. എന്തായാലും തങ്ങളുടെ അനുവാദമില്ലാതെ ഞങ്ങളുടെ വീട്ടിൽ അതിക്രമിച്ചു കയറി ഡ്രോൺ പറത്തി ചിത്രീകരിക്കുകയും അത് ടെലികാസ്റ്റ് ചെയ്തതിനുമെതിരെ ദിലീപിന്റെ സഹോദരി പരാതി നൽകിയിരിക്കുന്നു. പരാതി അന്വേഷിക്കുന്നത് ബൈജു പൗലോസ് സാർ ആകുമോ എന്ന് മാത്രമേ എനിക്ക് സംശയമുള്ളൂ'.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications