പൃഥ്വിരാജ് മാപ്പ് പറയണമെന്നായിരുന്നു ആവശ്യം;ദിലീപ് മുദ്രാവാക്യം വിളിച്ചു';മല്ലിക സുകുമാരൻ
മലയാള സിനിമയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ച സംഭവമായിരുന്നു നടൻ പൃഥ്വിരാജിൻ്റെ വിലക്ക്. ഫെഫ്കയും 'അമ്മ'യും ചേര്‍ന്ന് സംവിധായകൻ വിനയനെ വിലക്കിയിരുന്നു. അദ്ദേഹത്തിൻ്റെ പടങ്ങളില്‍ അഭിനേതാക്കള്‍ സഹകരിക്കേണ്ടതില്ലെന്നായിരുന്നു സംഘടനയുടെ തിട്ടൂരം. അന്ന് പൃഥ്വി ഈ നീക്കത്തിനൊപ്പം നിന്നില്ല. വിനയന്റെ സത്യം എന്ന സിനിമയില്‍ അഭിനയിക്കാനുളള ഓഫര്‍ വന്നപ്പോള്‍ സംഘടനയുടെ അഭിപ്രായം മറികടന്ന് പൃഥ്വി അതില്‍ സഹകരിക്കുകയും ചെയ്തു. അതോടെ 'അമ്മ' അദ്ദേഹത്തിനും വിലക്ക് ഏര്‍പ്പെടുത്തി. ഈ സംഭവത്തിൽ ദിലീപ് ഉൾപ്പെടെയുള്ളവർ നടനെതിരെ പരസ്യമായി മുദ്രാവ്യം വിളിച്ചിരുന്നു എന്ന് പറയുകയാണ് നടൻ്റെ അമ്മയും നടിയുമായ മല്ലിക സുകുമാരൻ. ഗാലറി വിഷൻ മീഡിയ എന്ന യുട്യൂബ് ചാനലിനോടാണ് പ്രതികരണം. വായിക്കാം
' അമ്മ എന്ന് പറയുന്ന സംഘടന ഉണ്ടാക്കിയ സമയത്തെ ഉദ്ദേശങ്ങളൊക്കെ വളരെ നല്ലതായിരുന്നു. പിന്നെ പിന്നെ വന്നപ്പോൾ സംഘടനയിൽ ഗ്രൂപ്പിസമായി. പൃഥ്വിരാജിനെ വിലക്ക് വന്നതും അതിന് ശേഷം പൃഥ്വിയെ അഭിനയിപ്പിക്കേണ്ടെന്ന് ദിലീപ് പറഞ്ഞതായും ആരോപണങ്ങൾ വന്നിരുന്നു. എന്നാൽ ഇന്നുവരെ ഞാൻ അതൊന്നും ദിലീപിനോട് ചോദിച്ചിട്ടില്ല. പൃഥ്വി കയറി വരുമോയെന്ന ഭയം ദിലീപിന് ഉണ്ടായിരുന്നുവെന്നൊക്കെയാണ് ആരോപണങ്ങൾ വന്നത്. ഞാൻ ആ സമയത്ത് ദിലീപിൻ്റെ അമ്മയായി രാജസേനൻ പടത്തിൽ അഭിനയിച്ചിട്ടുണ്ട്. ദിലീപ് എന്നോട് ആ സമയത്ത് ഒരു പിണക്കവും കാണിച്ചിട്ടില്ല.

ഈ സംഭവങ്ങളൊക്കെ കഴിഞ്ഞിട്ടിട്ടാണ് അതിജീവിതയുടെ കേസൊക്കെ വരുന്നത്. അതിന് മുൻപേ തന്നെ ഓരോന്ന് പറഞ്ഞ് സ്ഥാപിച്ച് വെച്ചിട്ടുണ്ട് ചിലർ. പൃഥ്വിരാജിൻ്റെ വിലക്ക് തീർക്കാൻ ഇടപെട്ടതിൽ എനിക്ക് മമ്മൂട്ടിയോട് മാത്രമേ കടപ്പാടുള്ളൂ. അതങ്ങ് തീരട്ടെ ചേച്ചി , വെച്ച് നീട്ടിക്കൊണ്ടുപോകരുത് എന്ന് അദ്ദേഹം പറഞ്ഞു. ഇവരിത് ഇങ്ങനെ നീട്ടിക്കൊണ്ടുപോകാനുള്ള പ്ലാനാണെന്ന തരത്തിൽ അദ്ദേഹം പറഞ്ഞു. അതുപക്ഷെ ആരേയും കുറ്റപ്പെടുത്തി പറഞ്ഞതല്ല. രണ്ടാമത് അവൻ തിരിച്ചുവരുന്നതിന് മുൻപ് ചിലരൊക്കെ മുദ്രാവാക്യം വിളിച്ചുപോയി. അത് ആരൊക്കെയാണെന്ന് എല്ലാവർക്കും അറിയാം.
അന്ന് സിദ്ധിഖ് എതിരായിരുന്നു, ഗണേഷ്, ദിലീപ് എല്ലാവരും ഉണ്ടായിരുന്നു. പൃഥ്വിരാജ് ഖേദം എന്ന് പറഞ്ഞാൽ പോര മാപ്പ് പറയണമെന്നതായിരുന്നു ഇവരുടെ ആവശ്യം. പ്രത്യക്ഷമായി എഴുന്നേറ്റ് നിന്ന് പറഞ്ഞവരിൽ ദിലീപും ഉണ്ട്. അവർ അത് പറഞ്ഞതിനോടൊന്നും എനിക്ക് വിരോധമില്ല, അത് അവരുടെ സാഹചര്യമാണെന്ന് ഞാൻ കണക്കാക്കും. കാരണം രാജുവിന് അന്ന് 21 വയസേ ഉള്ളൂ. അവൻ കയറി വരുമെന്ന് എനിക്ക് അറിയാം.
സുകുവേട്ടനും വിലക്ക് ഉണ്ടായിരുന്നു. രണ്ട് മൂന്ന് പടത്തിൽ നിന്നും മമ്മൂട്ടിക്ക് അടക്കം മാറി നിൽക്കേണ്ടി വന്നു. അഭിനയിക്കാനായി പോകാൻ നിൽക്കുമ്പോൾ വിളിച്ച് പറയുകയായിരുന്നു. ഡേറ്റ് മാറി എന്നാണ് പറഞ്ഞത്. എന്നാൽ പടം നടന്നു, അദ്ദേഹത്തെ ഒഴിവാക്കിയതായിരുന്നു. രാജുവിനെ മാറ്റി നിർത്തിയപ്പോൾ തോന്നിയത് ഇനി സുകുവേട്ടനോടുള്ള ദേഷ്യമായിരിക്കുമോയെന്നാണ്. കാരണം അന്ന് രാജു മൂന്നാല് പടത്തിൽ മാത്രമേ അഭിനയിച്ചിട്ടുണ്ടായിരുന്നുള്ളൂ.
സുകുവേട്ടന് വിലക്ക് വന്ന വിഷയുമായി ബന്ധപ്പെട്ട് അദ്ദേഹം അന്ന് അമ്മയിൽ നിന്ന് നീളൻ പ്രസംഗവുമൊക്കെ നടത്തി ഇറങ്ങി പോന്നു. ബൈലോയൊക്കെ കറക്ട് ചെയ്യണമെന്ന് പറഞ്ഞു. അങ്ങനെ അദ്ദേഹം പറഞ്ഞ പോയിൻ്റുകളൊക്കെ വെച്ച് ഇവര് ബൈലോ തിരുത്തി', താരം വ്യക്തമാക്കി.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications