'ദിലീപിനെ അറസ്റ്റ് ചെയ്യാൻ ശക്തമായി നിന്നത് പിണറായി, പൊരുതിയത് ഞാനും നികേഷും, നടിയെ വരെ തെറ്റിദ്ധരിപ്പിച്ചു'
നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി വിധിക്കെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. കേസിലെ എട്ടാം പ്രതി ദിലീപ് അടക്കമുളളവരെ വെറുതെ വിട്ടതിനെതിരെയും ആദ്യ ആറ് പ്രതികള്‍ക്ക് കുറഞ്ഞ ശിക്ഷ നല്‍കിയതിന് എതിരെയുമാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.
അതിനിടെ അതിജീവിതയ്ക്ക് വേണ്ടി വാദിച്ച അഡ്വക്കേറ്റ് ടിബി മിനി വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസിന് എതിരെ കോടതിയലക്ഷ്യത്തിന് നീക്കം നടത്തുന്നതായുളള വാര്‍ത്തകളും പുറത്ത് വരുന്നു. വിചാരണഘട്ടത്തില്‍ ടിബി മിനി കോടതിയില്‍ വന്ന് ഉറങ്ങുകയായിരുന്നു എന്നതടക്കമുളള പരാമര്‍ശങ്ങള്‍ക്കെതിരെയാണ് നീക്കം.
ഈ ഘട്ടത്തിൽ കേസുമായി ബന്ധപ്പെട്ട ടിബി മിനിയുടെ ഫേസ്ബുക്ക് കുറിപ്പ് ചർച്ചയാവുകയാണ്: '' ഈ കേസിൽ 2022ൽ പോലീസ് അന്വേഷണ ഉദ്യോഗസ്ഥർ സ്റ്റാന്റെ സ്റ്റിൽ ആയത് എന്തുകൊണ്ടാണ്? ന്യായമായ നിങ്ങളുടെ ചോദ്യം. അത് കേസ് അന്വേഷിച്ച് ചാർജ് കോടതിയിൽ ഫയൽ ചെയ്ത് ട്രയൽ 30-1-20 ന് ആരംഭിക്കാൻ ഇരിക്കുകയായിരുന്നു. ഈ സമയത്ത് വളരെ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങൾ സംഭവിക്കുന്നു. 10-1-20 ന് ഈ കേസിലെ എട്ടാം പ്രതി ബഹു. സുപ്രീം കോടതിയിൽ നൽകിയ കേസിൻ്റെ വിധിയുടെ അടിസ്ഥാനത്തിൽ മെമ്മറി കാർഡ് ഫോറൻസിക് പരിശോധനക്ക് അയച്ചപ്പോൾ കേരള സ്റ്റേറ്റ് ഫോറൻസിക് ലാബറട്ടറിയിൽ അത് പരിശോധിച്ചതിൽ വച്ച് ഇതിന്റെ ഹാഷ് വാല്യു മാറിയതായി അവർക്ക് മനസിലാക്കുന്നു ആയത് ട്രയൽകോടതിയെ അറിയിക്കുന്നു.

ട്രയൽ കോടതി ഇതിന്റെ റിപ്പോർട്ട് ചോദിക്കുന്നു. 29-1-20 ൽ തപാലിൽ ചേർക്കാതെ റിപ്പോർട്ട് കോടതിക്ക് നൽകുന്നു. പക്ഷെ ഇക്കാര്യം പ്രോസിക്യൂഷൻ അറിയുന്നില്ല. 30-1-20 ൽ പഴയ ഹാഷ് വാല്യുവിൽ കേസ് വിസ്തരിച്ച് SFSL ഡയറക്ടർ ഇത് കേസിൻ്റെ തെളിവിലേക്ക് മാർക്ക് ചെയ്യുന്നു. പിന്നീട് ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തൽ റിപ്പോർട്ടർ ചാനലിലൂടെ ഉണ്ടാകുന്നു .പ്രോസിക്യൂഷൻ തുടർ അന്വേഷണത്തിന് ഉത്തരവാകുന്നു. അത് അന്വേഷിച്ച ഉദ്യോഗസ്ഥൻ ഈ മെമ്മറി കാർഡ് ഫോൻസിക് ലാബിലേക്ക് അയക്കുവാൻ അപേക്ഷ അതിനെ പറയുന്ന പേരാണ് ഫോർവേഡ് നോട്ട്, പക്ഷെ അത് കോടതി ഫോർവേഡ് ചെയ്തില്ല. അതിനാൽ അന്വേഷണം വഴിമുട്ടി നിൽക്കുന്നു.
അന്ന് പിണറായി വിജൻ ആഭ്യന്തര മന്ത്രിയാണ്. ഈ കേസിൽ എട്ടാം പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനും തുടർ നടപടികൾക്കും പിന്നീട് അതിജീവിതക്ക് നീതി നടപ്പിലാക്കുന്നതിന് ശക്തമായി നിന്നതും പിണറായി വിജയനാണ്. പക്ഷെ അന്വേഷണം എവിടെ വരെയെത്തി എന്ന് എന്നും നോക്കുവാൻ അദ്ദേഹത്തിന് കഴിയില്ല. അദ്ദേഹത്തിന്റെ പുതിയ സെക്രട്ടറി വന്നപ്പോൾ പ്രതികളുടെയാളുകൾ സടകുടഞ്ഞ് പ്രതീക്ഷയോടെ നോക്കുന്നു. ഈ കേസ് പെട്ടെന്ന് ചാർജ് ഫയൽ ചെയ്യുവാൻ അന്വേഷണ ഉദ്യോഗസ്ഥരെ നിയമിക്കുന്നു.
മേലുദ്യോഗസ്ഥരുടെ ഈ ഉത്തരവിൻ മേൽ ഒന്നും ചെയ്യാനാവാതെ അന്വേഷണ ഉദ്യേഗസ്ഥർ ഇരിക്കുമ്പോഴാണ് ഈ കേസ് പൂർണ്ണമായും ഡെഡ് ആയി. മെമ്മറികാർഡിൻ്റെ ഹാഷ് വാല്യു മാറി അത് ബഹു സുപ്രീം കോടതി വിധി പ്രകാരം കേന്ദ്ര ലാബിലേക്ക് അയച്ചു. അപ്പോൾ തീർച്ചയായും മാറിയ ഹാഷ് വാല്യുവും റിപ്പോർട്ടിലെ ഹാഷ് വാല്യുവും തമ്മിൽ വ്യത്യാസത്തിൽ ഇരിക്കുകയാണ്. സുപ്രീം കോടതി വിധിപ്രകാരം ഈ മാറിയത് പ്രതിഭാഗം വക്കീലിന് ഡിഫൻസിൽ മാത്രമേ ഉപയോഗിക്കുവാൻ കഴിയുകയുള്ളൂ. പ്രോസിക്യൂഷനോ ജഡ്ജിക്കോ അത് ഉപയോഗിക്കുവാൻ കഴിയില്ല. സുപ്രീം കോടതി വിധി നിലനിൽക്കുന്നു.
ഇതിൻ്റെ ഫലം ഒന്നാം പ്രതിയടക്കം എല്ലാവരും കേസിൽ പ്രധാന തെളിവിൻ്റെ വൈരുദ്ധ്യത്തിൽ വിട്ടു പോകുമായിരുന്നു. ഈ സമയത്താണ് ഞാനും രാജേഷും ജയനും ഈ കേസിൻ്റെ അവസ്ഥ അന്വേഷിച്ച് പല യാളുകളേയും കാണുന്നത്. ഈ വിവരങ്ങൾ റിപ്പോർട്ടർ ചാനൽ വാർത്തയാക്കുന്നതും എൻ്റെ ഇടപെടൽ ഭയമില്ലാത്ത എൻ്റെ നിൽപ് നീതി എന്നത് വേണം എന്ന എൻ്റെ സ്റ്റാൻ്റ് പോലീസുകാർക്കും ഉണർവായി. സത്യം നമ്മൾ അറിഞ്ഞാൽ നുണ ആര് പറഞ്ഞാലും അതിനെ തട്ടി തെറിപ്പിക്കുവാൻ നമ്മൾക്ക് മുന്നോട്ട് പോകാം. ഞാൻ പോകുന്ന വഴി അപകടം എന്ന് മനസിലാക്കിയ പ്രതികൾ അവൾക്കൊപ്പം നിൽക്കുന്നു എന്ന് പറയുന്ന ചിലരെ കൊണ്ട് തന്നെ എനിക്കെതിരെ പരദൂഷണം ആരംഭിച്ചു.
വിക്ടിമിനെ പോലും തെറ്റിദ്ധരിപ്പിച്ചു. അതിൽ എട്ടാം പ്രതിക്ക് വേണ്ടി നിന്ന ചില മീഡിയകളും ഉണ്ടായി. റിപ്പോർട്ടർ ചാനൽ ശക്തമായി അവൾക്കൊപ്പം നിന്നത് ശരിയും സത്യവും ലോകത്തെ അറിയിക്കുവാൻ പറ്റി. സത്യം പറഞ്ഞപ്പോൾ പലരും പതറി പോയി. ഈ കേസിൽ 6 പേര് ശിക്ഷിക്കപ്പെട്ടത് ഈ സത്യത്തിനായുള്ള പോരാട്ടത്തിലായിരുന്നു. അങ്ങനെ നിൽക്കുവാൻ മാറ്റാരും ഉണ്ടായിരുന്നില്ല. നികേഷും ഞാനും മാത്രം. ഇന്ന് ഞാൻ സഹോദരൻമാരായി കാണുന്ന രാജേഷും ജയനും കൂടെ നിന്നു. സത്യം ജയിക്കുവാൻ ജീവൻ കൊടുക്കുവാൻ തയ്യാറാകുന്നവരെ നേരെ വെട്ടാൻ പറ്റില്ല. അപ്പോൾ പ്രതിയുടെ ആളുകളെ അവൾക്കൊപ്പം എന്ന നിലയിൽ കയറ്റി അവളെയും വീട്ടുകാരേയും തെറ്റിദ്ധരിപ്പിച്ച് എന്നെ കേസിൽ നിന്നും മാറ്റുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. എന്നെ ബ്രൈബ് ചെയ്യുവാൻ വരുവാൻ ഒരു ധൈര്യവും ഈ ആളുകൾക്കില്ലായിരുന്നു.
ഒരിക്കലും നേരിട്ട് കണ്ടില്ലെങ്കിലും പിണറായി വിജയൻ എന്ന കരുത്തനായ ഒരു ആഭ്യന്തരമന്ത്രി എൻ്റെ കൂടെ ഉണ്ട് എന്ന വിശ്വാസമായിരുന്നു. അപ്പുറത്തും ഇപ്പുറത്തും നിൽക്കുന്ന ഒറ്റുകാരെ മൈൻഡ് ചെയ്തില്ല. ഈ സമയത്ത് ഒരുപാട് ഭീഷണികത്തുകൾ വന്നു. മരണമെങ്കിൽ മരണം എന്നായിരുന്നു എൻ്റെ ചിന്ത. വരും വരായ്മകളെ കുറിച്ച് എനിക്ക് യാതൊരു ചിന്തയും ഉണ്ടായില്ല നീതി നടപ്പാകണം. നികേഷിനെതിരെ നിരവധി കോടതി അലക്ഷ്യഹർജികൾ. ഞാൻ അതിൽ വളരെ ശ്രദ്ധിച്ചു. കോടതിക്കെതിരെ ഒന്നും പറഞ്ഞില്ല. ചർച്ചയിൽ പങ്കെടുത്തപ്പോഴും എൻ്റെ കോടതി സംവിധാനത്തെ തകർക്കാനോ അഴിമതി എന്നു പറയുവാനോ ഞാൻ തയ്യാറായില്ല. കാരണം നീതി അവിടെ തന്നെ വഴിയെ കിട്ടുള്ളൂ.
അത് മാത്രമല്ല ലക്ഷക്കണത്തിന് മനുഷ്യരുടെ ജീവിത പോരാട്ടത്തിന് ആശ്രയ കേന്ദ്രമാണ് കോടതി. ഒന്നോ രണ്ടോ പേർ അപവാദമായി വന്നാൽ അവരെ നീക്കം ചെയ്യുകയല്ലാതെ മൊത്തം ഡാമേജ് ഉണ്ടാവരുത് എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. എന്നെ ഈ കേസിൽ നിന്നും മാറ്റുന്നതിന് ശ്രമിച്ച് കൊണ്ടേയിരുന്നു. ഇപ്പോഴും അത് ചെയ്യുന്നു. ഈ കേസന്വേഷണം അട്ടിമറിക്കുവാൻ ശ്രമിച്ച പോലീസ് സംവിധാനത്തിലെ പലരേയും തെളിവ് സഹിതം എനിക്കറിയാം പക്ഷെ ഈ സാഹചര്യം എൻ്റെ കക്ഷിക്ക് ഈ കേസിലെ അതിജീവിതക്ക് നീതി കിട്ടണം.
അപ്പീൽ സർക്കാർ ഫയൽ ചെയ്തു. ഇനി വിക്ടിം തയ്യാറായി കൊണ്ടിരിക്കുന്നു. മകളുടെ പ്രസവകാര്യങ്ങളിൽ മുഴുകി നിൽക്കുന്നതിനാൽ കുറച്ച് ദിവസം ഞാൻ ലീവായതിനാലും അവരെ സപ്പോർട്ട് ചെയ്യുകയല്ലാതെ ഫീൽഡിൽ ഇറങ്ങാൻ എനിക്ക് കഴിയില്ല. അതിനാലും കൂടെ അടിയുറച്ച് പാറപോലെ നിൽക്കുന്ന സഖാവ് പിണറായി വിജയനെ ഓർത്ത് ഒന്നും ഞാൻ പറയുന്നില്ല. അന്വേഷണ തടസത്തെ മറികടക്കണം, എന്തു ചെയ്യും, എൻ്റേയും രാജേഷിൻ്റേയും ജയൻ്റെയും മനസിൽ അതു മാത്രം. തുടരും''.
-
'അടിസ്ഥാനരഹിതമായ വാർത്തകളോ കിംവദന്തികളോ വിശ്വസിക്കരുത്, ഐക്യബോധവും ജാഗ്രതയുമാണ് ആവശ്യം'; മുഖ്യമന്ത്രി -
സ്വർണം വില മൂക്കും കുത്തി വീഴും, ചരിത്രം ആവർത്തിക്കും; 75000ത്തിനും താഴേക്ക് പോകുമോ? -
ശ്രീകണ്ഠന് നായരെ കൊട്ടി അരുണ്‍കുമാര്‍; ചായക്കപ്പ് ഉപേക്ഷിക്കുന്നില്ലേ എന്ന ചോദ്യത്തിന് മറുപടി -
ബെംഗളൂരുവിലെ ഐടി കമ്പനിയില്‍ കൂട്ടപ്പിരിച്ചുവിടല്‍; ജോലി പോയത് 40 % പേര്‍ക്ക്: ഗര്‍ഭിണിക്കും ജോലി പോയി -
കണക്കുകൂട്ടലെല്ലാം തെറ്റിച്ച് സ്വര്‍ണം.. ഇന്ത്യയില്‍ വിലയില്‍ കുത്തനെ ഇടിവ് പതിവില്ലാത്തത്; കാരണമെന്ത്? -
കൊച്ചി മെട്രോയിൽ ജോലി ഒഴിവ്; 1.20 ലക്ഷം വരെ ശമ്പളം..സ്ഥിര നിയമനം...ഇപ്പോൾ തന്നെ അപേക്ഷിക്കൂ -
കൊറിയ കളത്തിലിറങ്ങി... പത്ത് കൊല്ലത്തിന് ശേഷം ആദ്യമായി സ്വര്‍ണം വാങ്ങി; വില ഇനിയെങ്ങോട്ട്! -
'വിജയ് തൃഷയുടെ വെറും കളിപ്പാവ, സംഗീതയുടെ കുടുംബ ജീവിതം തകർത്തത് ഇരുവരും തമ്മിലെ വഴിവിട്ട ബന്ധം'; സുചിത്ര -
ഭൂമി ഇടപാടില്‍ സാമ്പത്തിക ലാഭം ഉണ്ടാകും, കുടുംബത്തില്‍ സമാധാനം, സുഖഭോഗങ്ങള്‍ വര്‍ധിക്കും, നാൾഫലം -
സ്വര്‍ണവില ഇന്നും കുറഞ്ഞു; പ്രവചനങ്ങള്‍ തെറ്റിയോ, ആശ്വാസം വേണ്ട, ഇന്നത്തെ പവന് വില -
സാധാരണക്കാരന്റെ ബജറ്റിൽ ഐഫോൺ; വിപണി പിടിക്കാൻ 17e എത്തി -
ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റവും ശമ്പളവര്‍ദ്ധനവും, ഏതു കാര്യത്തിലും ഭാഗ്യാനുഭവങ്ങള്‍, ധനജ്യോതിഷം -
എറണാകുളം പഴയ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് ശാപമോക്ഷം; 1.88 കോടി രൂപ ചിലവിൽ നവീകരിച്ചു -
ബിഗ് ബോസ് വിജയിയാകണമെന്ന് ആറ്റുകാലമ്മയോട് പ്രാര്‍ത്ഥിച്ചിട്ടില്ല; ഇപ്രാവശ്യവും ഒരു ആഗ്രഹമുണ്ട് -
'ലോക ജനതയെ കൊന്ന് ഇസ്ലാമിക ശരീഅത് നടപ്പാക്കാനായിരുന്നു ഇറാൻ്റെ ലക്ഷ്യം,യുഎസും ഇസ്രായേലും ചെയ്തതിൽ തെറ്റില്ല'














Click it and Unblock the Notifications