Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് നൽകിയ ആറരക്കോടി രൂപയല്ലേ ധർമ്മജാ കൊടുത്തത്; എന്നിട്ട് ആ കൂട്ടം ചെയ്തതോ';ശാന്തിവിള ദിനേശ്

പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് 6 കോടി രൂപയായിരുന്നു താരസംഘടനയായ 'അമ്മ' മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകിയത്. അന്ന് നടപടി ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. എന്നാൽ ഇത്തരത്തിൽ പണം നൽകുന്നതിൽ താര സംഘടനയിൽ തന്നെ എതിർപ്പുണ്ടായി. താൻ അതിനെ എതിർത്തതായി നടൻ ധർമ്മജൻ ബോൾഗാട്ടി തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ നടൻ്റെ ഈ പ്രതികരണത്തിൽ രൂക്ഷവിമർശനമുയർത്തുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. തൻ്റെ യുട്യൂബ് ചാനലായ 'ക്യാമറ ലൈറ്റ് ആക്ഷനിലൂടെയാണ്' പ്രതികരണം. വായിക്കാം

'അമ്മയുടെ ദീർഘവീക്ഷണമുള്ള പ്രസിഡന്റ് ആര് എന്ന് ആരെങ്കിലും എന്നോട് ചോദിച്ചാൽ, കണ്ണടച്ചുകൊണ്ട് ഞാൻ പറയും - അമ്മയുടെ ഇതുവരെയുള്ള പ്രസിഡന്റുമാരിൽ ഏറ്റവും പവർഫുള്‍, കണിശക്കാരനായ, ഏറ്റവും മാന്യനായ പ്രസിഡന്റാണ് ഇന്നസെന്റ് എന്ന്. കടുവയും പുലിയും ചീങ്കണ്ണിയും മാനും മുയലും ആനയും ഒക്കെയുള്ള 'അമ്മ' എന്ന സംഘടനയിലെ അംഗങ്ങളെ ഒന്നിപ്പിച്ച് കൊണ്ടുപോകാനും, പറയേണ്ടത് പറയേണ്ട ഇടത്ത് കൃത്യമായി പറയാനും അറിയാവുന്ന മനുഷ്യനായിരുന്നു ഇന്നസെന്റ്.

santhidharm-17

കേരളം പ്രളയ ദുരിതത്തിൽപ്പെട്ടപ്പോൾ 'അമ്മ' പിരിച്ചെടുത്ത ആറു കോടി രൂപ സംസ്ഥാന സർക്കാരിന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് അദ്ദേഹം നൽകി. അന്ന് ബോൾഗാട്ടി ധർമ്മജൻ ഇന്നസെന്റിനെ എതിർത്തു എന്നാണ് ഇപ്പോൾ പറയുന്നത്. ആ ആറു കോടി രൂപയ്ക്ക് എവിടെയെങ്കിലും സ്ഥലം വാങ്ങി, നമ്മൾ വീട് വെച്ച് 'അമ്മ ഗ്രാമം' എന്ന് പേരിട്ടു കൊടുത്തിരുന്നെങ്കിൽ 'അമ്മ'യ്ക്ക് നല്ല മൈലേജ് കിട്ടിയേനെ എന്നാണ് ധർമ്മജൻ പറയുന്നത്. പക്ഷേ ധർമ്മജൻ പറഞ്ഞതൊന്നും ഇന്നസെന്റ് കേട്ടില്ലത്രേ. അദ്ദേഹത്തിന്റെ രാഷ്ട്രീയം ആകാം അങ്ങനെ ചെയ്യാൻ പ്രേരക ഘടകമായത് എന്ന് ബോൾകാട്ടി പറയുന്നു.

മൂത്രപ്പുര പോലൊരു കൂര വെച്ചുകൊടുത്തിട്ട്, അതിന്റെ മുൻവശത്തെ ചുവരിൽ 'ഇത് കേന്ദ്രത്തിന്റെ വീടാണ്' എന്ന് എഴുതി, അല്ലെങ്കിൽ പ്രധാനമന്ത്രിയുടെ പേര് എഴുതി വെണ്ടക്ക പോലെ വെച്ച് നാണംകെട്ട പരിപാടി ആവില്ലായിരുന്നോ ബോൾകാട്ടി താങ്കൾ പറഞ്ഞ ആ കാര്യം എന്ന് ഇന്നസെന്റ് തോന്നിയിരിക്കാം. അതായിരിക്കും അദ്ദേഹം എതിർത്തത്. 'അമ്മ'യ്ക്ക് മൈലേജ് അല്ല, അന്തിക്കിടപ്പാടം നഷ്ടമായ നമ്മുടെ സഹോദരൻ അല്ലെങ്കിൽ സഹോദരി മനസമാധാനത്തോടെ അടച്ചുറപ്പുള്ള ഒരു കൂരയിൽ കിടക്കുന്നതല്ലേ നല്ലത് എന്ന് അദ്ദേഹത്തിന് തോന്നിയിരിക്കാം.

ആ ചുമതല ഞാൻ ഏറ്റെടുക്കാം, അതിനായി രണ്ടു വർഷം സിനിമയിൽ നിന്ന് ഞാൻ മാറി നിൽക്കാമെന്ന് ധർമ്മജൻ പറഞ്ഞിരുന്നു. 'അമ്മ' ഒരു പത്രവുമായി ചേർന്ന് 'അമ്മ'യിലെ അംഗങ്ങൾക്ക് തന്നെ വീട് വച്ച് നൽകിയതും, അതിന് നേതൃത്വം നൽകിയ ഇടവേള ബാബുവിനെ നിങ്ങൾ എല്ലാവരും കൂടി യാത്ര അയച്ചതും ബോൾഗാട്ടി മറന്നുപോയി എന്നാണ് തോന്നുന്നത്.

'അമ്മ' എവിടെ പോയിയാണ് പിരിച്ചത്? ആറര കോടി രൂപ ഒരുത്തൻ സിനിമ പിടിച്ച് അതിൽ നിന്ന് കിട്ടിയ വരുമാനത്തിൽ നിന്ന് 'അമ്മ'യ്ക്ക് നൽകിയിരുന്നല്ലോ. ആറര കോടി തന്ന 'അമ്മ'യുടെ മകനെ 'അമ്മ'ക്കാരിലെ കുറെ ക്രിമിനൽ കൂട്ടം എന്താണ് ചെയ്തത് ധർമ്മജാ? ഇതെല്ലാം കൂടി വെച്ചു നോക്കുമ്പോൾ ഇന്നസെന്റ് എടുത്ത തീരുമാനമല്ലേ നല്ലത്.

കൃത്യമായും കാര്യങ്ങൾ നടന്നല്ലോ. നമ്മൾ ഇല്ലാത്ത സമയം ഉണ്ടാക്കി പിരിക്കാനും, വീടുകൾ വെക്കാൻ പറ്റിയ സ്ഥലം അന്വേഷിച്ചു നടക്കാനും, പിന്നെ വീട് വെക്കാനുള്ള അനുമതി വാങ്ങിക്കാനും, വീട് വെക്കാനും, അത് അർഹതപ്പെട്ടവരെ തേടി കണ്ടെത്താനും നിൽക്കാതെ, സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൊടുത്തത് തന്നെയാണ് ഭംഗി എന്ന് ഞാൻ പറയും. അത് ഏത് പാർട്ടി ഭരിക്കുന്നതാകട്ടെ - ദുരിതാശ്വാസ ഫണ്ട് വകമാറ്റി ചിലവാക്കാൻ പറ്റില്ല. ദേവസ്വം ഫണ്ടുപോലെയാണ് അത്', ശാന്തിവിള ദിനേശ് വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+