Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് ഒളിച്ചിരുന്നോ എന്നറിയില്ല, അന്ന് സംഭവിച്ചത് ഇതാണ്'; സിദ്ധിഖ് കരഞ്ഞു...ശാന്തിവിള ദിനേശ് പറയുന്നു

ഫെഫ്ക സംഘടന പൊളിഞ്ഞതും മാക്ട രൂപീകരിച്ചതിലും ദിലീപിന് യാതൊരു പങ്കും ഇല്ലായിരുന്നുവെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്. ഫെഡറേഷൻ തകരുന്നതിന് മുൻപ് നടന്ന സംഭവങ്ങൾ കോറൽ ഗോൾഡ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ശാന്തിവിള വിശദീകരിച്ചു. സംവിധായകൻ്റെ വാക്കുകളിങ്ങനെ

'ദിലീപാണ് ഫെഫ്കെ ഉണ്ടാക്കിയതെന്ന് പറയാറുണ്ട്. എന്നാൽ മാക്ട രൂപം കൊണ്ടത് എങ്ങനെയാണെന്നതാണ് യഥാർത്ഥ കഥ. വേണു ബി. നായർ എന്ന നവാഗതനായ സംവിധായകൻ ചെയ്ത സിറ്റി പോലീസ് എന്ന സിനിമയുടെ സെറ്റിൽ, ഒരു സീൻ വീണ്ടും റീടേക്ക് ചെയ്യണമെന്ന് സംവിധായകൻ സുരേഷ് ഗോപിയോട് പറഞ്ഞപ്പോൾ, "അത് ചെയ്യാൻ പറ്റില്ല, ഞാൻ ചെയ്യില്ല" എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് ചോദ്യം ചെയ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നീസിനോട് സുരേഷ് ഗോപി പ്രതികരിച്ചു. തുടർന്ന് അദ്ദേഹം സീൻ അഭിനയിച്ചു, തിരികെ വരുമ്പോൾ മലയാളത്തിലെ മോശമല്ലാത്ത ഒരു തെറി പറഞ്ഞ് "ഈ പടം പൊട്ടിപ്പോകും" എന്നും പറഞ്ഞു.

dileepsanthi1-

അന്ന് വൈകുന്നേരം ഡെന്നിസ് ജോസഫും കലൂർ ഡെന്നീസും ചേർന്ന് ഒരു തീരുമാനം എടുത്തു:
താരങ്ങളുടെ അപ്രമാദിത്വത്തിന് ഇനി വിട്ടുകൊടുക്കരുത്; നമ്മൾക്കും ഒരു സംഘടന വേണം.
അങ്ങനെ തിരക്കഥാകൃത്തുക്കളെയും സംവിധായകരെയും ചേർത്ത് ഒരു സംഘടന ഉണ്ടാക്കാൻ തീരുമാനിച്ചു. അതാണ് പിന്നീട് വികസിച്ച് മാക്ട ആയി മാറിയത്.

പ്രതിഫലം അടക്കമുള്ള കാര്യങ്ങൾ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ കൃത്യമായി കൈകാര്യം ചെയ്യുന്നില്ലെന്ന് കണ്ടപ്പോഴാണ് മാക്ടയ്ക്ക് ഒരു ട്രേഡ് യൂണിയൻ വേണമെന്ന് തീരുമാനിച്ചത്. അങ്ങനെ മാക്ട ഫെഡറേഷൻ രൂപം കൊണ്ടു. പക്ഷേ ബസ്മാസുരന് വരം കൊടുത്തതുപോലെ, ദിലീപ് അടക്കമുള്ള ചിലരോട് വ്യക്തിവിരോധമുള്ള ഒരാൾ ആ സംഘടനയുടെ തലപ്പത്ത് എത്തി, സിനിമയെ തന്നെ ശ്വാസംമുട്ടിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങിയത്.

അന്ന് മാക്ട ഫെഡറേഷനിൽ നടന്ന തിരഞ്ഞെടുപ്പിൽ കമൽ തോറ്റു. "വിനയൻ എന്ന ആളിന്റെ എതിരാളിയായി മത്സരിക്കരുത്; ചതിയുണ്ടാകും, നിങ്ങൾ നാണംകെടും" എന്ന് ഭാര്യ പറഞ്ഞിട്ടും കേൾക്കാതെ അദ്ദേഹം മത്സരിച്ചു തോറ്റുവെന്ന് അദ്ദേഹം തന്നെ എന്നോട് പറഞ്ഞു. "ഞാൻ എങ്ങനെ വീട്ടിൽ പോകും, ദിനേശേ?" എന്നാണ് അദ്ദേഹം ചോദിച്ചത്. ജോസ് തോമസ് തോറ്റു. കമലും തോറ്റു. ഞാൻ നിന്ന പാനലിലെ പ്രബലരായ ആളുകളൊക്കെ തോറ്റു. പക്ഷേ ഞാൻ ജയിച്ചു. ആ കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് യോഗത്തിലേക്ക് തുളസിദാസിനെ വിളിച്ചു വരുത്തി. അദ്ദേഹം പറഞ്ഞു: 'സ്പീഡ്' എന്ന സിനിമയുടെ സെറ്റിൽ ചെന്നപ്പോൾ എനിക്ക് ഇരിക്കാൻ കസേര തന്നില്ല. പകരം ദിലീപ് ഒരു കസേരയിൽ ഇരുന്ന് മറ്റൊരു കസേരയിൽ കാലിട്ടിരുന്നു. അടുത്ത നിമിഷം ഞാൻ ചോദിച്ചു: "നിങ്ങൾക്ക് നാണമില്ലേ, കസേര തന്നില്ല എന്നൊക്കെ പത്രക്കാരോട് പറഞ്ഞു നടക്കാൻ?"

അദ്ദേഹം അപ്പോൾ ഒന്നും മിണ്ടിയില്ല. ഭയങ്കരമായ ചർച്ച നടന്നു. അവസാനം ഒരു തീരുമാനം എടുത്തു.
തുളസിദാസിന്റെ അസിസ്റ്റന്റുമാരായിരുന്ന ജോണി ആന്റണിയെയും സിബി കെ. തോമസിനെയും ചേർത്ത് മൂന്നു പേർ ചേർന്ന്, ആ വർഷം ഡിസംബർ 31-നകം ദിലീപ് തുളസിദാസിന്റെ സിനിമയിൽ അഭിനയിക്കണം എന്ന തീരുമാനത്തിലെത്തി. അവർ മൂന്നു പേരും ചേർന്ന് ദിലീപിനെ കണ്ട് സംസാരിച്ച്, ഡിസംബർ 31-നകം തുളസിദാസിന് ഡേറ്റ് നൽകാൻ തീരുമാനിച്ചു.

എന്നാൽ അന്ന് വൈകുന്നേരം ഫെഡറേഷന്റെ നേതാവ് തുളസിദാസിനെ കാറിൽ കൂട്ടിക്കൊണ്ടുപോയപ്പോൾ തന്നെ, എന്റെ അടുത്തുണ്ടായിരുന്ന ഒരു സംവിധായകൻ എന്നോട് പറഞ്ഞു: "ഇവിടെ എടുത്ത തീരുമാനം വൈകുന്നേരം തന്നെ വയലേറ്റ് ചെയ്യും. കാരണം ഈ ഊണ് വാങ്ങിക്കൊടുക്കുന്നതിനിടയിൽ തുളസിദാസിനെ ബ്രെയിൻവാഷ് ചെയ്യും. ഇയാളുടെ അൾട്ടിമേറ്റ് ലക്ഷ്യം ദിലീപിനെ തകർക്കുകയെന്നതാണ്. അതിന് മുന്നിൽ നിർത്തുക തുളസിദാസിനെയായിരിക്കും." അങ്ങനെ ഞങ്ങൾ പിരിഞ്ഞു.

പിറ്റേന്ന് നടന്ന മീറ്റിംഗിൽ, രക്തസാക്ഷിയായിപ്പോയതുപോലെ തുളസിദാസ് മൈക്കിന് മുന്നിലേക്ക് വന്നു.
"എന്റെ അനുജനെപ്പോലെ ഞാൻ സ്നേഹിച്ച തിരുവനന്തപുരത്തുള്ള ഒരു സംവിധായകൻ ഇന്നലെ എന്നോട് ചോദിച്ചു: ദിലീപിനെ വെച്ച് സിനിമ ചെയ്യാൻ ലൊക്കേഷനിൽ ചെന്നപ്പോൾ കസേര തന്നില്ല എന്ന് പറയാൻ നിങ്ങൾക്ക് നാണമില്ലേ എന്ന്. എനിക്ക് നാണമില്ല, സാർ. എനിക്ക് ജീവിക്കണം. എനിക്ക് ഭാര്യയും കുട്ടികളും ഉണ്ട്.. ഇത് പറഞ്ഞുകൊണ്ട് തുളസിദാസ് കണ്ണുകൾ നിറഞ്ഞ് വികാരഭരിതനായി കരഞ്ഞു.

അയാളുടെ ഒരു ചിരി കാണണമായിരുന്നു, അതായത് നമ്മൾ കൊളുത്തിയ കൊളുത്ത് ഏറ്റു എന്ന് മനസ്സിലായി. ജനറൽ ബോഡി അലങ്കോലമാകുന്നു. പിന്നാലെ വിഗ്ഗും വെച്ച് റോസ് പൗഡർ അടിച്ച് കണ്ണു മുരുട്ടിയിരുന്നു ഇയാൾ കയറി സംസാരിച്ചു. മലയാള സിനിമയിൽ ചിലർക്ക് സിനിമ എടുത്താൽ മതി, അത് ഭാര്യയെ കൂട്ടി കൊടുത്തിട്ടായാലും സിനിമ എടുത്താൽ മതി എന്ന് പറഞ്ഞു.ഇതിനെ ചൊല്ലി സംസാരങ്ങളുണ്ടായി.ഞാൻ അടക്കമുള്ളവർ ഇറങ്ങിപ്പോയി. പിറ്റ ദിവസം രാവിലെ രഞ്ജിത്ത് രാജി വെക്കുന്നിടത്തുനിന്നാണ് മാക്ട ഫെഡറേഷൻ എന്ന് പറഞ്ഞ പ്രസ്ഥാനം താഴെ വീഴുന്നതും ഫെഫ്ക ഉണ്ടാകുന്നതും. ഇതിൽ ദിലീപിന്റെ റോൾ എവിടെയെന്ന് എനിക്കറിയില്ല. ബിടിഎച്ചിൽ അയാൾ ഒളിച്ചിരുന്നു എന്നും എനിക്കറിയില്ല',ശാന്തിവിള ദിനേശ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+