'ദിലീപ് അതൊന്നും ചെയ്തിട്ടില്ല, എനിക്ക് പേഴ്സണൽ ഇഷ്ടത്തിനുള്ള കാരണം അതാണ്';ഉർവശി
നിരവധി നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്ത താരമാണ് ഉർവശി. കരിയറിൻ്റെ ഏറ്റവും പീക്കിൽ നിൽക്കുമ്പോഴും അത്തരം കഥാപാത്രങ്ങളോട് യെസ് പറയാൻ താരത്തിന് യാതൊരു മടിയും ഉണ്ടായിരുന്നില്ല. ഇപ്പോഴും തനിക്ക് നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്യുന്നത് വലിയ ഇഷ്ടമാണെന്ന് പറയുകയാണവർ. ബി ടി എഫ് നെറ്റ്വർക്കിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
' നെഗറ്റീവ് കഥാപാത്രങ്ങൾ എനിക്ക് ഇപ്പോഴും വലിയ ഇഷ്ടമാണ്. നല്ല മുഖം മാത്രം കാണിക്കാൻ ശ്രമിക്കാത്തനതുകൊണ്ടാണ് ഒരു ഇമേജിനകത്ത് ഇങ്ങനെ പെട്ടുപോകാതെ ഇരിക്കുന്നത് . വട്ടാണോ എന്നാൽ അല്ല എന്ന് തോന്നുന്ന കുറച്ച് ക്യാരക്ടേഴ്സ് ചെയ്തിട്ടുണ്ട്. നൂൽപാലത്തിൽ നടക്കുന്ന പോലെയാണ്. അത് എങ്ങനെ പെർഫോം ചെയ്തു എന്നുള്ളത് ഇന്ന് ആലോചിക്കുമ്പോൾ അത്ഭുതം തോന്നാറുണ്ട്.കടിഞ്ഞൂൽ കല്യാണം, ആ കഥാപാത്രത്തിന് സ്വൽപം പ്രശ്നമുണ്ട്. പക്ഷേ പ്രശ്നം ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല.കാക്കത്തൊള്ളായിരം, ഞാൻ കണ്ട ഓട്ടിസം ഉള്ള ഒരു കുട്ടിയുടെ കഥ ആണത്. ഒരു ടീച്ചറിന്റെ മകളാണ്. കുഞ്ഞിലെ ഞാൻ അവിടെ പാട്ടു പഠിക്കാൻ പോകും ടീച്ചറിന്റെ വീട്ടിൽ . അഴിയുള്ള റൂമിൽ ഇങ്ങനെ നമ്മളെ നോക്കിക്കൊണ്ടിരിക്കും. സന്തോഷത്തിന് ഒരു പ്രത്യേക ശബ്ദം വരും. ഇങ്ങനെ വിളിക്കും.അതൊക്കെ ആലോചിക്കുമ്പോൾ എനിക്ക് സങ്കടം വരും.

ആ കഥാപാത്രം ഞാൻ പെർഫോം ചെയ്തപ്പോൾ ഞാൻ ഏറ്റവും അതിന്റെ ആ ഒരു നല്ല വശമായിട്ട് മാത്രമേ ചെയ്തിട്ടുള്ളൂ. ഒരിക്കലും അത്തരം കുട്ടികൾ ഉള്ള അമ്മമാർക്ക് വേദന തോന്നാത്ത രീതിയിലെ ചെയ്തിട്ടുള്ളൂ. കാരണം അങ്ങനെ ഒരു കുട്ടിയുള്ള ഒരു വീട്ടില ഉള്ളവർക്കെ അറിയത്തുള്ളൂ .എനിക്ക് ദിലീപിനോടുള്ള പേഴ്സണൽ ഇഷ്ടവും അതാണ്. ഒരു ക്യാരക്ടറിനെ സിമ്പതറ്റിക് ആയിട്ട് അയാൾ ചെയ്തിട്ടില്ല. കുഞ്ഞിക്കൂൻ എന്ന് പറഞ്ഞാൽ ഏറ്റവും സുന്ദരൻ എന്ന് ഭാവിച്ചിട്ടുള്ള ഒരാളാണ്. ചാന്തുപൊട്ടിനെ വളരെ പോസിറ്റീവ് ആയിട്ടാണ് ചെയ്തിരിക്കുന്നത്. എപ്പോഴും അങ്ങനെ ചെയ്യാൻ ശ്രമിക്കാം. മുച്ചുണ്ടായിട്ട് ഒരു ക്യാരക്ടർ ചെയ്തു അതൊക്കെ അക്സെപ്റ്റ് ചെയ്യുന്ന രീതിയിൽ അങ്ങ് ചെയ്യുക എന്നുള്ളതാണ് .അല്ലാതെ ഭയങ്കര സിമപതറ്റിക് ക്യാരക്ടർ ആയിട്ട് ചെയ്യരുത്. ഈ ഭ്രാന്ത് എന്ന് വെറുതെ പറഞ്ഞു നമ്മൾ പോകുമ്പോൾ ഉണ്ടല്ലോ , അത്തരം ഒരു മകനോ മകളോ ഉള്ള ഒരു വീട്ടുകാരെ കുറിച്ച് ഒന്ന് ചിന്തിക്കണം. ഭ്രാന്താശുപത്രിയിൽ ഒരു ദിവസം ചെന്ന് നോക്കണം', അവർ പറഞ്ഞു.












Click it and Unblock the Notifications