'ദിലീപ് അന്ധവിശ്വാസി ആണെങ്കിൽ അത് ചെയ്യുമോ?പൂജകൾ ചെയ്താൽ പ്രശ്നങ്ങൾ മാറുമെന്ന് കരുതുന്നില്ല'
മലയാള സിനിമ മേഖലയിൽ ഫെഫ്ക പൊളിഞ്ഞ് മാക്ട എന്ന സംഘടന ഉണ്ടാകാൻ തന്നെ കാരണം ക്രേസി ഗോപാലൻ എന്ന സിനിമയാണെന്ന് ചിത്രത്തിൻ്റെ സംവിധായകൻ ദീപു കരുണാകരൻ. സംവിധായകൻ തുളസീദാസിൻ്റെ സിനിമയ്ക്ക് മുൻപ് ക്രേസി ഗോപാലൻ ചെയ്യാൻ തീരുമാനിച്ചതാണെന്നും ദീപു പറഞ്ഞു. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
'ഫെഫ്ക എന്ന് പറയുന്ന സംഘടന ഉണ്ടാവാൻ കാരണം ക്രേസി ഗോപാലൻ എന്ന് പറയുന്ന സിനിമയാണ്. ആ സീക്രറ്റ് ആർക്കും അറിയില്ല. പണ്ട് മാക്ട ആയിരുന്നു . ഈ കഥ ഞാൻ ദിലീപേട്ടന്റെ അടുത്ത് പോയി പറയണം. മുല്ലയുടെ ലൊക്കേഷനിലായിരുന്നു അദ്ദേഹം. അങ്ങനെ രാത്രി 11 മണിക്കാണ് പറയുന്നത്. ദിലീപേട്ടൻ കാരവാനിൽ കണ്ണടച്ച് കിടക്കുകയാണ്. പുള്ളിക്കാരൻ ഉറക്കം തുടങ്ങി .എന്നോട് പറയുന്നത് നീ പറഞ്ഞോ എന്നാണ്. എന്നിട്ട് പുള്ളിക്കാരൻ കണ്ണടച്ച് ഉറങ്ങുകയാണ്. ഞാൻ ഇങ്ങനെ പറഞ്ഞ് പോയി, താത്പര്യം ഉണ്ടാകില്ലെന്ന് കരുതി. പക്ഷെ കേട്ടിട്ട് ദിലീപേട്ടണ പറഞ്ഞു നമ്മുക്ക് ഇത് ചെയ്യാമെന്ന്.

പുള്ളിക്കാരൻ കഥ കേട്ടിട്ടാണോ ഇത് പറഞ്ഞത് അല്ല ചുമ്മാ എന്റെ അടുത്ത് പറഞ്ഞതാണോയെന്ന സംശയം എനിക്ക് ഉണ്ടായിരുന്നു. പക്ഷെ സീനടക്കം പുള്ളി പറഞ്ഞപ്പോൾ മനസിലായി പുള്ളിക്കാരൻ മുഴുവൻ കേട്ടെന്ന്. കോൺഫിഡൻസ് ആയി. സിനിമ പക്ക ആയിരുന്നു. പക്ഷെ സ്‌ക്രിപ്റ്റ് ഒക്കെയുമായി ബന്ധപ്പെട്ട് ദിലീപേട്ടനായിട്ട് കുറച്ചൊരു പ്രീപ്രൊഡക്ഷൻ ഉണ്ടായിരുന്നു. ആ സമയത്ത് മാക്ട എന്ന് പറഞ്ഞ സംഘടനയാണ്. അന്ന് ദിലീപേട്ടൻ മുല്ല കഴിഞ്ഞ് അടുത്ത ചെയ്യാനായി അഡ്വാൻസ് വാങ്ങിച്ചിരിക്കുന്നത് ഈ ക്രേസി ഗോപാലൻ ചെയ്ത പ്രൊഡ്യൂസറിന്റെ പടമാണ്. അതിന്റെ ഡയറക്ടർ അന്ന് നമ്മുടെ തുളസിദാസ് സാർ.
ഞാൻ ഇത് ആദ്യം ചെയ്യാം അത് കഴിഞ്ഞ് നമുക്ക് തുളസിയേട്ടന്റെ പടം ചെയ്യാം എന്ന് ദിലീപേട്ടൻ പറഞ്ഞു. അങ്ങനെ ഇരിക്കുന്ന സമയത്ത് പടത്തിന്റെ വർക്ക് ഒക്കെ തുടങ്ങിയപ്പോൾ തുളസിയേട്ടന്റെ സൈഡിൽ നിന്ന് മാക്ടിയിൽ കംപ്ലൈന്റ് പോയി. ഇത് ചെയ്തിട്ടേ അത് ചെയ്യാൻ പറ്റുള്ളൂ എന്ന് പറഞ്ഞു. ദിലീപേട്ടൻ സമ്മതിച്ചില്ല, അങ്ങനെ അസോസിയേഷനിൽ ഒരു വലിയ പ്രശ്നം ഉണ്ടായി. അവിടെന്നാണ് ആ പ്രശ്നം തുടങ്ങുന്നത് .പ്രശ്നം തുടങ്ങിയപ്പോൾ മാക്ട സംഘടനയിൽ നിന്ന് എനിക്ക് മെമ്പർഷിപ്പ് തരില്ല എന്നുള്ള തീരുമാനം വന്നു.
അതിന്റെ ചർച്ചക്ക് ഇടയിൽ സിദ്ധിഖ് സാറും വിനയൻ സാറും തമ്മിൽ എന്തോ ഒരു വാക്ക് തർക്കം ഉണ്ടാകുന്നു, അവിടുന്നാണ് ഇത് കംപ്ലീറ്റ് പൊളിയുന്നത്. ഒരു ദിവസം രാത്രി വൈകുന്നേരം എന്റെ അടുത്ത് അഞ്ചു മണിക്ക് ദിലീപേട്ട ഈ പടം നടക്കത്തില്ല, കാരണം മാക്ടേ ഇങ്ങനെ ഒരു സംഭവം വന്നിട്ടുണ്ട് ,നമുക്ക് പിന്നെ ആലപിക്കാം എന്ന് പറഞ്ഞു. ഞാൻ തകർന്ന് പോയി. പിറ്റേന്ന് രാവില മധു വാര്യർ മെസ്സേജ് ചെയ്തു നീ പെട്ടെന്ന് ടിവി വെക്ക് എന്ന് പറഞ്ഞു. ഞാൻ ഓടിച്ചെന്ന് ടിവി വെക്കുമ്പോൾ കാണുന്നത് ഓരോരോ ഡയറക്ടേഴ്സ് ആയിട്ട് മാക്ടയിൽ നിന്ന് രാജിവെയ്ക്കുന്നതാണ്.
സിനിമയെക്കാളും വലിയ ട്വിസ്റ്റുകൾ ജീവിതത്തിൽ നടന്നിട്ടുണ്ട് . സിനിമയുടെ ആദ്യ ദിവസം ഷോട്ട് തുടങ്ങാനിരിക്കെയാണ് ദിലീപേട്ടൻ്റെ അച്ഛൻ മരിക്കുന്നത്. പൂജ മാറ്റി വെച്ചു. പടം ഷൂട്ടിംഗ് മുടങ്ങി. ദിലീപേട്ടൻ അന്ധവിശ്വാസിയൊന്നുമല്ല. ക്ഷേത്രങ്ങളിൽ പോകുന്നവരൊക്കെ അന്ധവിശ്വാസികളാണോ. അയാളുടെ ഒരു കോൺഫിഡൻസി വേണ്ടി അയാൾ അമ്പലങ്ങളിൽ പോകുന്നത് അയാളെ എങ്ങനെ അന്ധവിശ്വാസി എന്ന് വിളിക്കും. വിശ്വാസം കൂടുതലാണ് പക്ഷേ അത് അന്ധമായ വിശ്വാസമാണോ അല്ലയോ എന്നുള്ളതൊക്കെ സെക്കൻഡറി ആയിട്ടുള്ള കാര്യങ്ങളാണ്. പക്ഷെ എനിക് ഒരിക്കലും അദ്ദേഹം ഒരു അന്ധവിശ്വാസിയായി തോന്നിയില്ല. അങ്ങനെയാണ് എന്നുണ്ടെങ്കിൽ ഒരു പടം പെട്ടിയിൽ ഇരിക്കുന്ന ഒരു ഡയക്ടറെ കൊണ്ട് അയാൾ വീണ്ടും അങ്ങനെ ഒരു സിനിമ ചെയ്യണം എന്ന് പറയുമോ. സംഭവിക്കാനുള്ളത് സംഭവിക്കേണ്ട സമയം സംഭവിച്ചു. കുറേ പൂജകൾ ചെയ്തുകൊണ്ട് നമുക്ക് നമ്മുടെ ജീവിതത്തിൽ വരാനുള്ള കുഴപ്പങ്ങൾ എല്ലാം മാറിക്കിട്ടു എന്നൊന്നും വിശ്വസിക്കുന്ന ആളല്ല അതൊക്കെ ഒരു ലൈഫിന്റെ തന്നെ ഒരു ഭാഗമാണ്.
ഈ ക്രേസി ഗോപാലൻ വർക്കൌട്ട് ആയത് ദിലീപിന്റെ കോമഡി ആണെന്ന് പറഞ്ഞതുകൊണ്ട് അവിടുന്ന് ഇൻസ്പിരേഷൻ ഉൾക്കൊണ്ടാണ് ഞാൻ തേജാഭായി എന്ന് പറഞ്ഞ ഫുൾ ഹ്യൂമർ പടം ചെയ്തത്, ദിലീപേട്ടൻ ഇല്ലാതെ. അത് വർക്ഔട്ട് ആയില്ലേ. ദിലീപിന്റെ ല്ല എല്ലാ ഹീറോയക്കും എല്ലാ ഡയറക്ടറിനും എല്ലാ റൈറ്ററിനും എല്ലാ മ്യൂസിഷ്യനും അഞ്ചു വർഷം കൊണ്ട് അയാളുടെ ഫസ്റ്റ് സംഭവം പറഞ്ഞു തീർക്കും. അത് കഴിഞ്ഞു വരുന്ന ഒരു അഞ്ചു വർഷം അയാൾ വേറൊരു സംഭവം ഉണ്ടാക്കിയില്ലെങ്കിൽ ആരും നിലനിൽക്കില്ല. പ്രേക്ഷകർ അകന്നു പോകുന്നുണ്ടെങ്കിൽ അവരെ തിരിച്ചു കൊണ്ടുവരാനുള്ള അപ്ഡേറ്റഡ് ആയിട്ടുള്ള സിനിമ, അതാണ് നമ്മൾ പണി എടുക്കേണ്ടത്',
-
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ്












Click it and Unblock the Notifications