Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒരു ഭ്രാന്തിവിള തള്ളേശന്‍, ദിലീപിനെ സഹായിച്ചതിന് ഉപകാരസ്മരണ, ജാമ്യം കിട്ടിയപ്പോൾ പാർട്ടിയും ലക്ഷങ്ങളുമെന്ന്'

നടിയെ ആക്രമിച്ച കേസിൽ ദിലീപിനൊപ്പം നിന്നവർക്കൊക്കെ ഇപ്പോൾ പ്രത്യുപകാരങ്ങൾ ലഭിച്ച് തുടങ്ങിയെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര. ചാനലുകളിൽ ദിലീപിന് വേണ്ടി സംസാരിച്ചവർക്ക് വേണ്ടി വീട്ടിൽ പാർട്ടി നടത്തിയെന്നും ബൈജു കൊട്ടാരക്കര യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

കേസിന്റെ തുടക്കം മുതൽ ദിലീപിന് വേണ്ടി വാദിച്ച ശാന്തിവിള ദിനേശിന് ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയായ നാദിർഷയുടെ പുതിയ സിനിമയിൽ അഭിനയിക്കാൻ അവസരം നൽകിയിരിക്കുകയാണെന്നും ബൈജു കൊട്ടാരക്കര ചൂണ്ടിക്കാട്ടുന്നു.

ബൈജു കൊട്ടാരക്കരയുടെ വാക്കുകൾ: ' നടിയെ ആക്രമിച്ച കേസിലെ വിധിക്ക് ശേഷം പ്രോസിക്യൂഷന്‍ അപ്പീലിന് പോയിരിക്കുകയാണ്. സര്‍ക്കാരിന് വളരെ നിര്‍ണായകമായ ഒരു നിയമോപദേശം ലഭിച്ചിട്ടുണ്ട്. അതില്‍ പറയുന്നത് ഈ കേസില്‍ വിധി പറയാന്‍ ജഡ്ജി യോഗ്യയല്ല എന്നാണ്. കാരണം മെമ്മറി കാര്‍ഡ് തന്റെ കോടതിയില്‍ നിന്ന് ആക്‌സസ് ചെയ്ത്ു എന്ന് അറിഞ്ഞിട്ടും നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ല.

santhivila

അപ്പോഴാണ് അതിജീവിയെ അധിക്ഷേപിക്കണം എന്ന ഉദ്ദേശത്തോട് കൂടി ഇവരുടെ കൂടെ ഉളള ആളുകള്‍ പല കാര്യങ്ങളും ചെയ്യുന്നത്. ഒന്ന് വക്കീലായ ശ്രീജിത്ത് പെരുമനയാണ്. വിധിയുടെ മലയാളം തര്‍ജ്ജമ അയാളുടെ ഫേസ്ബുക്കില്‍ നല്‍കുമെന്ന് പറയുന്നു. ആയിരത്തിലധികം പേജുളള വിധിയുടെ മലയാളം പകര്‍പ്പില്‍ ഒരു ഭാഗത്ത് ഈ പെണ്‍കുട്ടി അനുഭവിച്ച വേദന, ഈ കാട്ടാളന്മാര്‍, അവര്‍ എന്തെല്ലാമാണ് കാട്ടിക്കൂട്ടിയത് എന്നതിന്റെ വിവരണങ്ങള്‍ വളരെ വ്യക്തമായി കൊടുത്തിട്ടുണ്ട്. ഇത് പൊതുജനസമക്ഷം വന്നാല്‍ അത് അതിജീവിതയെ അധിക്ഷേപിക്കാന്‍ കാരണമാകും. പച്ചയ്ക്ക് ഒരു പെണ്‍കുട്ടിയെ പിച്ചിച്ചീന്തുന്നതിനും കഠിനമാണ് ഈ സംഗതികള്‍ പൊതുസമൂഹത്തില്‍ ഇങ്ങനെ അറിയിക്കുക എന്നത്.

ഇതിന്റെ ഉദ്ദേശം മറ്റൊന്നുമല്ല. ഈ കേസ് തുടങ്ങിയ കാലം മുതല്‍ ശ്രീജിത്ത് പെരുമന എട്ടാം പ്രതിയായ ദിലീപിന് വേണ്ടി ചാനലുകളില്‍ ഘോരഘോരം വാദിച്ചിരുന്ന ആളാണ്. ഒരു ഗ്രൂപ്പ് ആയിട്ടാണ് ആക്രമണം. പിആര്‍ വര്‍ക്കുകള്‍ അന്ന് മുതല്‍ തുടങ്ങിയതാണ്. ദിലീപിനൊപ്പം നിന്നവര്‍ക്കൊക്കെ ഉപകാരങ്ങള്‍ കിട്ടിത്തുടങ്ങി, ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍.

ദിലീപ് ജാമ്യം കിട്ടി വീട്ടില്‍ എത്തിയ ദിവസം വീട്ടില്‍ വലിയൊരു പാര്‍ട്ടി ഉണ്ടായിരുന്നു. അന്ന് ചാനലുകളില്‍ വന്ന് ദിലീപിന് വേണ്ടി സംസാരിച്ചവര്‍ക്ക് വേണ്ടി പാര്‍ട്ടി കൊടുത്തുവെന്നും ലക്ഷങ്ങള്‍ പാരിതോഷികമായി കൊടുത്തുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. തിരുവന്തപുരത്ത് ശാന്തിവിളയിലുളള ഒരു ഭ്രാന്തിവിള തള്ളേശന്‍ ഉണ്ട്. അന്നും ഇന്നും ബലാത്സംഗ വീരന്മാര്‍ക്കൊപ്പവും കൊട്ടേഷന്‍ ബലാത്സംഗക്കാര്‍ക്കുമൊപ്പം നില്‍ക്കുന്നയാളാണ്. അയാളും ഇതിന്റെ ഗുണഭോക്താവാണ് എന്നാണ് പറഞ്ഞ് കേള്‍ക്കുന്നത്.

ഇപ്പോഴത് പരസ്യമായിക്കഴിഞ്ഞു. ദിലീപിന്റെ സുഹൃത്തായ നാദിര്‍ഷയുടെ സിനിമയില്‍ അയാളെ അഭിനയിപ്പിക്കുന്നു. ഇന്നേവരെ ഒരു സിനിമയിലും മുഖം പോലും കാണിക്കാത്ത, ഒരു സിനിമ എടുത്തിട്ട് അത് എട്ട് നിലയില്‍ പൊട്ടി അതിന്റെ നിര്‍മ്മാതാവ് ഇതുവരെ ഓട്ടം നിര്‍ത്താത്ത, സിനിമാക്കാരെ മുഴുവന്‍ പച്ചയ്ക്ക് തെറി വിളിച്ചിട്ടുളള, കള്ളത്തരം മാത്രം വിളിച്ച് കൂവുന്ന ഇയാള്‍ക്കും ഇപ്പോള്‍ സിനിമയില്‍ അഭിനയിക്കാന്‍ അവസരം. കാരണം ഇപ്പോള്‍ കേസിന്റെ വിധി വന്നല്ലോ. ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ.

തന്നെക്കുറിച്ചും ഇയാള്‍ പലതും പറഞ്ഞിട്ടുണ്ട്. അതിനുളള മറുപടികളും കൊടുത്തിട്ടുണ്ട്. അവര്‍ക്കൊക്കെ ഉപകാരങ്ങള്‍ കിട്ടിത്തുടങ്ങി. ഏതാണ് 150ഓളം വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി വരുന്നത് വ്യാജ വാര്‍ത്തകളാണ്. ഇവരൊക്കെ പറയുന്നത് അതിലൂടെ വരും. ദിലീപിന്റെ സിനിമ ഇറങ്ങിയാല്‍ പ്രമോഷന്‍ മുഴുവന്‍ ഇതിലൂടെയാണ്. ഇത്തരക്കാര്‍ക്കൊക്കെ തിരിച്ചടി ഉണ്ടാകും, യാതൊരു സംശയവും ഇല്ല. ''

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+