ദിലീപിനോട് അയാൾക്ക് പക കാണും ..വിഗ്ഗും റോസ് പൗഡറും ഇടുന്ന അയാളെ പിണക്കിയില്ലായിരുന്നെങ്കിൽ';ശാന്തിവിള ദിനേശ്
നടി ആക്രമിക്കപ്പെട്ട കേസിൽ കുടുങ്ങിയ ദിലീപിനെ തകർക്കണം എന്നതായിരുന്നു പലരുടേയും ചിന്തയെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്. ജീവിതത്തിൽ സത്യസന്ധതയില്ലാത്ത ആണും പെണ്ണുമൊക്കെ സംഘടിതമായി ദിലീപിനെതിരെ നിഴൽയുദ്ധം നടത്തി. ദിലീപ് എന്ന ജനപ്രിയ നായകനെ അടിപടലം തീർക്കാൻ അവർ കച്ചകെട്ടി ഇറങ്ങിയെന്നും ശാന്തിവിള ആരോപിച്ചു. തൻ്റെ യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. ശാന്തിവിളയുടെ വാക്കുകൾ ഇങ്ങനെ
'എട്ടര വർഷക്കാലം ഇവിടുത്തെ ചില ചാനലുകളും ചില പത്രങ്ങളും കുറെയധികം യൂട്യൂബർമാരും നടിയെ ആക്രമിച്ചത് ദിലീപിന്റെ പകയാണെന്ന് ഉറപ്പിച്ചു പറഞ്ഞതായിരുന്നു. അതിജീവിതയ്ക്ക് പിന്തുണയും പ്രഖ്യാപിച്ചു. അവർക്കായി സംസാരിച്ച, ജീവിതത്തിൽ സത്യസന്ധതയില്ലാത്ത ആണും പെണ്ണുമൊക്കെ സംഘടിതമായി ദിലീപിനെതിരെ നിഴൽയുദ്ധം നടത്തിയും ദിലീപ് എന്ന ജനപ്രിയ നായകനെ അടിപടലം തീർക്കാൻ കച്ചകെട്ടി ഇറങ്ങുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ എട്ട് വർഷം നമ്മൾ കണ്ടത്. നടിയെ ആക്രമിച്ചെങ്കിൽ അത് ചെയ്തവരെ ശിക്ഷിക്കണം എന്നല്ല, ദിലീപിനെ തകർക്കണം എന്നതായിരുന്നു ചിന്ത. അതിൽ അവർ നന്നായി വിജയിച്ചു.

പ്രതിപട്ടികയിൽ ആയിപ്പോയതിനാൽ ദിലീപിന് കമാ എന്നൊരു അക്ഷരം മിണ്ടാനും ആയില്ല. ചാനൽ ചർച്ചകളിൽ ദിലീപിനെതിരെ സംസാരിച്ച ഒരു മഹാനെ നടിയുടെ ആവശ്യപ്രകാരം സർക്കാർ പബ്ലിക് പ്രോസിക്യൂട്ടറാക്കി. ചാനൽ ചർച്ചകളിൽ വിധി പറയുന്ന ഒരു പെണ്ണുംപിള്ളയെ തന്റെ പേഴ്സണൽ വക്കീലാക്കി അതിജീവിത. രണ്ട് ചാനൽ ജന്മങ്ങൾ ചുമ്മാ ചപ്പും ചവറും കോടതിയിൽ കൊണ്ടിടും. അത് കോരിക്കളയലായി പിന്നെ രാമൻപിള്ള വക്കീലിന്റെ ദൗത്യം. തങ്ങൾ വെക്കുന്ന ഉണ്ടയില്ലാത്ത വെടികൾ ചീറ്റിപ്പോകുമ്പോൾ അതിന്റെയൊക്കെ പഴി ന്യായാധിപതിക്ക് നേരെയായി. ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിക്കളയുന്നതൊക്കെ ഹണി എം. വർഗീസിന്റെ തലയിൽ വച്ചുകൊടുത്തിട്ട്, ഹാർമോണിയം പെട്ടിയും വെച്ചിരിക്കുന്ന ചാനൽ ജഡ്ജിമാരുമായി ചേർന്ന് ഇവറ്റകൾ ദിലീപ് ന്യായാധിപയെ വിലക്കെടുത്തു എന്ന് പ്രഖ്യാപിച്ചു.
അൽപ്പം കറപ്ഷൻ തോന്നിക്കുന്ന ഒരു ന്യായാധിപയാണ് കസേരയിൽ ഇരുന്നിരുന്നതെങ്കിൽ തീർന്നേനെ ഇവർക്കൊക്കെ. കൃത്യനിഷ്ഠയുള്ള ജഡ്ജിയായിപ്പോയതിനാൽ ഇവരുടെ കളി വിജയിച്ചില്ല. വിഗ്ഗും റോസ് പൗഡറും കണ്ണുരുട്ടലും കാട്ടി, ഒരു കലാകാരൻ എന്നതുപോട്ടെ ഒരു മനുഷ്യൻ ചെയ്യാൻ പാടില്ലാത്തത് എന്തും കാണിക്കുന്ന ആളുമായി ദിലീപ് അകന്നില്ലായിരുന്നു എങ്കിൽ കൊട്ടാരക്കര വിക്രമൻ ഒരിക്കലും ദിലീപിനെതിരെ ചാനൽ ചർച്ചകളിൽ ഉറഞ്ഞുതുള്ളുമായിരുന്നില്ല.
വിക്രമൻ ചാനലിൽ പറഞ്ഞുകൂട്ടിയ വംശത്തരങ്ങളെ ഒരിക്കലും ചാനലുകൾ തടഞ്ഞില്ല. പോലീസുകാരാണെങ്കിൽ അതൊന്നും കേട്ടതായിട്ട് പോലും ഭാവിച്ചില്ല. മാത്രമല്ല, പ്രോത്സാഹിപ്പിച്ചും കൊടുത്തു. ഇത്തരം ഒരു കേസ് ഇങ്ങനെയാണോ അന്വേഷിക്കേണ്ടത് എന്ന് ഒരു ചർച്ചയിൽ ചോദിച്ച ഞാൻ അടക്കം ഏഴ് പേർക്കെതിരെ അന്ന് എഡിജിപിയായിരുന്നു പെണ്ണുംപിള്ള ഓർഡർ ഇട്ട് അങ്കമാലി പോലീസ് കേസ് എടുത്തു.
മെമ്മറി കാർഡ് കോട്ടയം വണ്ടാനം മെഡിക്കൽ കോളേജിലെ കുട്ടികൾക്ക് സ്ക്രീൻ ചെയ്ത് പുതിയ ബലാൽസംഗ വഴികൾ പഠിപ്പിച്ചു എന്നുവരെ വിക്രമൻ കോടതി ചാനലുകളിൽ വന്ന് തള്ളി. കാനഡയിൽ ഒരാളുടെ പക്കൽ ആക്രമണ ദൃശ്യം ചിത്രീകരിച്ച മെമ്മറി കാർഡ് ഉണ്ടെന്നും, മറ്റന്നാൾ ആ കാർഡ് തനിക്ക് കിട്ടുമെന്നും, എല്ലാ ചാനലുകൾക്കും അത് തരാമെന്നും ചാനൽ ചർച്ചയിൽ ഈ വിക്രമൻ ഉറപ്പിച്ചു പറഞ്ഞു. ഇന്നേ ദിവസം വരെ കാർഡ് വന്നതുമില്ല, ഒരു ചാനലോ ഒരു അന്വേഷണ ഉദ്യോഗസ്ഥനോ വിക്രമനോട് മെമ്മറി കാർഡ് എവിടെ എന്ന് ചോദിച്ചതുമില്ല. അവർക്ക് ദിലീപിനെയാണല്ലോ ടാർജറ്റ്.
ഒരു കഥയുമായി മിമിക്രിക്കാരനായ സംവിധായകൻ ആലപ്പയിൽ നിന്ന് മൂന്ന് വർഷം ദിലീപിന്റെ പിന്നാലെ നടന്നു. പിന്നെ ദിലീപ് പറഞ്ഞു: "ഭായി, ആ കഥ കൊള്ളൂല്ല, നമുക്ക് കഥ മാറ്റിപ്പിടിക്കാം." കഥ മാറ്റിവച്ചു. പുതിയ കഥ ഇങ്ങോട്ട് ചെന്നപ്പോൾ അതും പോരാ എന്ന് പറഞ്ഞു. അങ്ങനെ ദിലീപ് ഈ മിമിക്രിക്കാരന്റെ ശത്രുവായി മാറി. അവസരം വന്നപ്പോൾ ചാനലുകളിൽ നാറ്റാവുന്നത്ര നാറ്റി ദിലീപിനെ.
"എന്റെ സമയം മോശമാണ്, വിചാരിച്ചത്ര പടങ്ങൾ ഓടുന്നില്ല. പ്രശസ്തരായ രണ്ട് സംവിധായകരുടെ പടം ഉടനെ ചെയ്യണം, അതുകഴിഞ്ഞ് ഭായിയുടെ സിനിമ നമുക്ക് ചെയ്യാം" എന്ന് പറഞ്ഞു. "താങ്കളുടെ കഴിഞ്ഞ രണ്ട് പടങ്ങളും ഓടിയിട്ടില്ലല്ലോ" എന്ന് ദിലീപ് പറയുന്നു. അതിന് കൊടുക്കേണ്ടി വന്ന വില എന്താണെന്ന് ചോദിച്ചാൽ മാക്ട ഫെഡറേഷനെ പൊളിച്ചടിക്കി ഫെഫ്ക രൂപീകരിക്കേണ്ടി വന്നു.
മാക്ട ഫെഡറേഷനിൽ ഏകാധിപതിയെ പേടിച്ച് അടപ്പിച്ച ലക്ഷക്കണക്കിന് രൂപ സ്വാഹയായിപ്പോയി, അടിച്ചുകൊണ്ടുപോയി. ഇരിക്കാൻ കസേര കൊടുക്കാത്തതിന് സംവിധായകൻ വിലപിച്ചപ്പോൾ തിലകൻ അടക്കം അത് ആഘോഷമാക്കി. സംവിധായകൻ ദിലീപിന്റെ ശത്രുവായി. "ആലിബാബയും 41 കള്ളന്മാരും" എന്ന് പറഞ്ഞ കണക്ക് കേരളത്തിലെ പട്ടണങ്ങളിലെ തിയേറ്ററുകൾ വിലസുമ്പോൾ, കോടികൾ മുടക്കി പുതിയ തിയേറ്ററുകൾ കെട്ടിയാൽ പെർമിഷൻ കൊടുക്കാതെ പുതിയ സിനിമകളുടെ പ്രദർശനം തടഞ്ഞ്, ഏകാധിപതിയെ പോലെ ഒരാൾ തിയേറ്റർ മുതലാളി നേതാവായി വിലസിയിരുന്നു വർഷങ്ങളോളം. ആ നേരുന്നറിയില്ലാത്ത നേതാവിനെ പൊളിച്ചടുക്കി ആന്റണി പെരുമ്പാവൂരുമായി ചേർന്ന് പുതിയ തിയേറ്റർ മുതലാളിമാരുടെ സംഘടന ദിലീപ് ഉണ്ടാക്കി - ഫിയോക്. അയാൾ ദിലീപിന്റെ ശത്രുവായി മാറുക സ്വാഭാവികം.
എന്നോട് ഒരു വാക്ക് പറയാതെ തന്നെ ഞാൻ സുപ്രീം കോടതിയിൽ നിന്നും കോടികൾ മുടക്കി വക്കീലിനെ ഇറക്കി രാമൻപിള്ളയെ നേരിടാം, നമുക്ക് എന്ന് പറഞ്ഞിട്ടും അതിജീവിത അനുസരിച്ചില്ല. അവർക്ക് ആ എഡിജിപി പെണ്ണുംപിള്ളയാണ് രക്ഷക. "എഡിജിപി പറയാതെ ഞാൻ അത് അനുവദിക്കില്ല" എന്നാണ് അതിജീവിത ഈ തിയേറ്റർ മുതലാളി സംഘടനയുടെ നേതാവിനോട് പറഞ്ഞത്. അത് മറച്ചുവെക്കാൻ അദ്ദേഹം തയ്യാറല്ല. അദ്ദേഹം പരസ്യമായി തന്നെ അത് പറഞ്ഞു. ആ റിട്ടയർഡ് തലശ്ശേരി തിയേറ്റർ ഉടമ നേതാവിന് എന്തുമാത്രം പക ദിലീപിനോട് ഉണ്ടാകുമായിരിക്കും...












Click it and Unblock the Notifications