Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപേട്ടനും മഞ്ജുവാര്യരും ചേര്‍ന്ന് കൈപിടിച്ചാണ്... തുറന്നുപറഞ്ഞ് ടിനി ടോം, അടുത്ത സഹോദരന്‍

കൊച്ചി: നടി ആക്രമിച്ച കേസില്‍ വിധി വന്ന പിന്നാലെ പ്രതികരണവുമായി നടന്‍ ടിനി ടോം. കോടതിയാണ് കേസില്‍ അന്തിമ തീരുമാനം പറയേണ്ടത്. അതുകൊണ്ടുതന്നെ കോടതി വിധിയെ അംഗീകരിക്കുന്നു എന്നും ടിനി ടോം പറഞ്ഞു. നടി തങ്ങള്‍ക്ക് ഒപ്പമുള്ള വ്യക്തിയാണ്. ഇത്രയും കാലം ശിക്ഷ അനുഭവിച്ച വ്യക്തിയും തങ്ങള്‍ക്കൊപ്പമുള്ള ആളാണ്. നീതി ലഭിച്ചു എന്നാണ് വിശ്വസിക്കുന്നത് എന്ന് ടിനി ടോം പറയുന്നു.

എട്ടര വര്‍ഷത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതി വിധി പറഞ്ഞത്. ഒന്ന് മുതല്‍ ആറ് വരെ പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി ദിലീപ് ഉള്‍പ്പെടെയുള്ള നാല് പ്രതികളെ വെറുതെവിട്ടു. ഇന്ന് തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് ടിനി ടോം കോടതി വിധിയില്‍ പ്രതികരിച്ചത്....

tini tom about dileep

''ഒരു വ്യക്തിയെ നമുക്ക് കീറിമുറിച്ച് പരിശോധിക്കാന്‍ സാധിക്കില്ല. ഞാന്‍ ആലുവക്കാരനാണ്. ദിലീപേട്ടനെ കുട്ടിക്കാലം മുതല്‍ കാണുന്നതാണ്. മിമിക്രി മല്‍സരത്തിന് പോകുമ്പോള്‍ എന്നെ ജഡ്ജ് ചെയ്തിട്ടുള്ള ആളാണ്. ഒരുമിച്ച് മിമിക്രി കാസറ്റുകള്‍ ചെയ്തിട്ടുണ്ട്. അങ്ങനെ ഒരുമിച്ച് വന്ന ആളുകളാണ്. നമ്മുടെ അടുത്ത സുഹൃത്ത്, അടുത്ത സഹോദരന്‍ ഇങ്ങനെ ഒരു കാര്യം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും'' ടിനി ടോം പറഞ്ഞു.

ബൈക്കിലും ബസിലുമൊക്കെ ഒരുമിച്ച് പോയിട്ടുള്ളവരാണ് ഞങ്ങള്‍. അടുത്ത് അറിയുന്ന വ്യക്തികളാണ്. അത്തരം വ്യക്തി ഈ പാതകം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. ദിലീപിനെ താരസംഘടന അമ്മയില്‍ തിരിച്ചെടുക്കുന്ന കാര്യം സംഘടനയാണ് തീരുമാനിക്കുന്നത്. അക്കാര്യം ജനറല്‍ ബോര്‍ഡിയിലാണ് സാധിക്കുക എന്നും ടിനി ടോം പറഞ്ഞു.

കുറ്റവിമുക്തന്‍ ആയ സാഹചര്യത്തില്‍ ദിലീപ് താരസംഘടനയില്‍ വൈകാതെ തിരിച്ചെത്തുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്ന് ഫെഫ്കയുടെ ബി ഉണ്ണികൃഷ്ണനും പറഞ്ഞു. തന്നെ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് കാണിച്ച് അന്വേഷണ സംഘത്തിനെതിരെ ദിലീപ് നിയമ നടപടി സ്വീകരിച്ചേക്കുമെന്നും വാര്‍ത്തകളുണ്ട്.

ഒറ്റയ്ക്ക് തീരുമാനിക്കാന്‍ സാധിക്കില്ല

ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കുന്ന കാര്യത്തില്‍ ഒറ്റയ്ക്ക് തീരുമാനിക്കാന്‍ സാധിക്കില്ലെന്ന് ടിനി ടോം പറയുന്നു. ''ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം വരേണ്ടത്. പുറത്തായവര്‍ക്കും പുറത്താക്കിയവര്‍ക്കും സംഘടനയില്‍ തിരിച്ചെത്താന്‍ ചില നടപടിക്രമങ്ങളുണ്ട്. കഴിഞ്ഞ ദിവസം അമ്മ യോഗത്തില്‍ ചര്‍ച്ച ചെയ്തത് കുടുംബ സംഗമത്തെ കുറിച്ചും വരാനിരിക്കുന്ന ജനറല്‍ ബോഡിയെ കുറിച്ചുമാണെന്നും ടിനി ടോം പറഞ്ഞു.

''തന്റെ കല്യാണം കഴിഞ്ഞ വേളയില്‍ ഭാര്യയെയും തന്നെയും വീട്ടിലേക്ക് കൈപിടിച്ച് കയറ്റുന്ന ചടങ്ങുണ്ടായിരുന്നു. അത് ചെയ്തത് ദിലീപേട്ടനും മഞ്ജുവാര്യരും ചേര്‍ന്നാണ്. തന്റെ കുടുംബവുമായി അടുപ്പമുള്ളവരാണ് ദിലീപേട്ടന്‍. തന്റെ പിതാവും ദിലീപേട്ടന്റെ പിതാവും അടുത്ത സുഹൃത്തുക്കളായിരുന്നു''- ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കുന്നതില്‍ വ്യക്തിപരമായ അഭിപ്രായം ചോദിച്ചപ്പോള്‍ ടിനി ടോം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+