Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനെ ഏത് വിധേനയും ചട്ടിയാലാക്കാൻ നോക്കുന്ന മുൻ പങ്കാളി, ആ കൂടിക്കാഴ്ചക്ക് പിന്നാലെ'; ശാന്തിവിള ദിനേശ്

ദിലീപിനെ നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റ് ചെയ്യാനുള്ള കളികൾ താൻ ആദ്യമേ അറിഞ്ഞിരുന്നുവെന്നും അക്കാര്യം താൻ ദിലീപിനോട് പറഞ്ഞിരുന്നുവെന്നും സംവിധായകൻ ശാന്തിവിള ദിനേശ്. ദിലീപിൻ്റ മുൻഭാര്യ മുൻ പാർട്ടി സെക്രട്ടറിയെ കണ്ടതിന് പിന്നാലെയാണ് നടനെ അറസ്റ്റ് ചെയ്തതെന്നും ശാന്തിവിള പറഞ്ഞു. ലൈറ്റ് ക്യാമറ ആക്ഷൻ എന്ന യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. വായിക്കാം

'നടിയെ ആക്രമിച്ച കേസ് കഴിഞ്ഞ് പ്രതികൾ ആറുപേർ അകത്തായ ശേഷം രണ്ട് മാസം കഴിഞ്ഞിട്ട് ദിലീപ് ജയിലിൽ ആയി. ദിലീപ് അറസ്റ്റിലായ അന്ന് രാത്രി പീപ്പിൾ ചാനലിൽ ആദ്യമായി ഈ വിഷയത്തെകുറിച്ച് ചർച്ച ചെയ്യാനായി ഞാൻ പോയി. എന്റെ സിനിമയിലെ നായികയാണ് ആക്രമിക്കപ്പെട്ടു എന്ന് പറയുന്ന പെൺകുട്ടി. ആ വാർത്ത വന്ന വെളുപ്പാംകാലം മുതൽ ഈ കേസ് പഠിക്കുകയായിരുന്നു ഞാൻ.

dileepsanthivila-

രാമചന്ദ്രബാബു, മരിച്ചുപോയ പ്രശസ്ത ക്യാമറാമാൻ അദ്ദേഹം സംവിധായകനാകുന്ന മിസ്റ്റർ ഡിങ്കൻ എന്ന് പറഞ്ഞ ത്രീഡി പടം അതിന്റെ പൂജയ്ക്ക് നിർമ്മാതാവായ സനൽത്തോട്ടം എന്നെയും ക്ഷണിച്ചു, ഞാൻ പോയി. അതുവരെ ഹായ് ഹായ് ബന്ധം മാത്രമുള്ള ദിലീപിനെ അവിടെ വച്ച് ഞാൻ കണ്ടു. പൂജ കഴിഞ്ഞപ്പോൾ നമ്മുടെ ലോക്നാഥ ബഹ്റ സാർ ആയിരുന്നു മുഖ്യ അതിഥി, അദ്ദേഹവും ദിലീപ് എല്ലാം കൂടെ വിളക്കൊക്കെ കൊളുത്തി ദിലീപുമായിട്ടൊക്കെ ബഹറ സാർ സംസാരിച്ചിട്ട് അദ്ദേഹം പോയി. അതൊക്കെ കഴിഞ്ഞപ്പോൾ ഞാൻ ദിലീപിനെ മാറ്റി നിർത്തി ഒരു കാര്യം പറഞ്ഞു. ഞാൻ ഒരു വാർത്ത അറിഞ്ഞു, വിശ്വാസയോഗ്യമായ ഒരിടത്തു നിന്നാണ് അറിഞ്ഞത്. രണ്ടോ മൂന്നോ ദിവസത്തിനകം നടിയെ ആക്രമിച്ച കേസിൽ കേസ് അന്വേഷിക്കുന്നവർ നിങ്ങളെ അറസ്റ്റ് ചെയ്യും എന്ന്.

ഇത് പറയുമ്പോൾ ദിലീപ് അതിശയത്തോടെ ഇങ്ങനെ നോക്കിയിരിക്കുന്ന മുഖം ഇപ്പോഴും എന്റെ മനസ്സിലുണ്ട്. ഒരു തമാശ കേട്ട മട്ടിൽ ദിലീപ് എന്നെ നോക്കി ഒരു ഒന്നൊന്നര ചിരി ചിരിച്ചു. ചിരിക്കണ്ട സംഗതി നടപ്പിലാക്കാണ് അണിയറയിൽ പ്ലാനിങ് നടക്കുന്നത്, നിങ്ങളുടെ കുഴിതോണ്ടാൻ നടക്കുന്ന നിങ്ങളുടെ പഴയ കക്ഷി രണ്ടു ദിവസം മുൻപ് എൻറെ പാർട്ടി സെക്രട്ടറിയെ അദ്ദേഹത്തിന്റെ മകന്റെ വീട്ടിൽ വെച്ച് കണ്ടു ,ഉറപ്പായും നിങ്ങളെ പൊക്കും. മുൻകൂർ ജാമ്യത്തിനായി എത്രയും വേഗം നീങ്ങണം നിങ്ങൾ എന്ന് ഞാൻ പറഞ്ഞു.

അന്ന് ഒരു മുൻകൂർ ജാമ്യത്തിന് പോയിരുന്നെങ്കിൽ 88 ദിവസം കാരാഗ്രഹത്തിൽ കിടക്കേണ്ടി വരില്ലായിരുന്നു. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലാത്തപ്പോൾ ഞാൻ എന്തിന് മുൻകൂർ ജാമ്യത്തിന് പോകണം ഭായി എന്നാണ് ചോദിച്ചത്. ആളുകൾ എന്നെ തെറ്റിദ്ധരിക്കില്ലേയെന്നും ചോദിച്ചു. ഞാൻ പറഞ്ഞത് തന്നെ സംഭവിച്ചു, പക്ഷേ എനിക്ക് അത്ഭുതം തോന്നിയില്ല കാരണം. അയാളുടെ പഴയ പാർട്ണർ എങ്ങനെ അയാളെ ചട്ടിയിലാക്കാം അല്ലെങ്കിൽ കത്തിക്കാം എന്ന് ആലോചിച്ചു നടക്കുന്ന കക്ഷിയാണ്. ഏതു വഴിയിലൂടെയും, ഈ കേസ് തന്നെ അങ്ങനെയാണല്ലോ വന്നത്. ദിലീപിനെ അറസ്റ്റ് ചെയ്ത അന്ന് വൈകുന്നേരത്തെ ചർച്ചയിൽ പീപ്പിൾ ചാനലിൽ ഞാൻ ആദ്യമായി ഈ കാര്യം പറഞ്ഞു. ഈ കേസിൽ നിരപരാധിയായ ദിലീപിനെയാണ് പിടിച്ചകത്തിട്ടത് നമ്മുടെ പാർട്ടി എന്ന്.

സിനിമാ അഭിനയത്തിൽ മാത്രം ഒതുങ്ങാതെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ ഒക്കെ ഇറങ്ങിയാൽ ശത്രുക്കൾ വരും എന്നുള്ളത് സ്വാഭാവികം. രാഷ്ട്രീയക്കാരുടെ മക്കൾ റിയൽ എസ്റ്റേറ്റ് കച്ചവടത്തിൽ ഉണ്ടെങ്കിൽ, അല്ലെങ്കിൽ പോലീസുകാരുടെ മക്കൾ റിയൽ എസ്റ്റേറ്റ് കച്ചവടത്തിൽ ഉണ്ടെങ്കിൽ നമ്മൾ സൂക്ഷിക്കണം. അച്ഛൻ അറിയാതെ മക്കൾക്ക് പലയിടത്തും പോയി പലരെയും സ്വാധീനിക്കാനും ആകും. കൂടെ ഒരു മുൻ ഭാര്യ കൂടി സഹായത്തിന് കിട്ടിയാൽ എത്ര വലിയ കൊമ്പനെയും പിടിച്ച് അകത്തിടും. അതാണ് ഇവിടെ നടന്നത്'

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+