Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിൻ്റെ മനസ് വായിച്ച് മെൻ്റലിസ്റ്റ് അനന്തു; ഞെട്ടി ദിലീപും..പറഞ്ഞത് രണ്ട് കാര്യങ്ങൾ

ഇന്ത്യയിൽ ഇൻ്സ്റ്റാഗ്രാമിൽ ഏറ്റവും കൂടുൽ ഫോളോവേഴ്സുള്ള മെൻ്റലിസ്റ്റുകളിലൊരാണ് തിരുവനന്തപുരം സ്വദേശിയായ അനന്തു. മുന്നിലുള്ള ആളിന്റെ മനസ് വായിച്ച് അനന്തു പറയുന്ന കാര്യങ്ങൾ പലരേയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ നടൻ ദിലീപിനെയാണ് അന്തു അത്ഭുതപ്പെടുത്തിയിരിക്കുന്നത്.

ഭഭബ സിനിമയുമായി ബന്ധപ്പെട്ടുകൊണ്ടാണ് ദിലീപുമായി അനന്തു സംസാരിച്ചുകൊണ്ടിരുന്നത്. ഇതിനിടയിൽ രണ്ട് തവണയാണ് ദിലീപ് മനസിൽ ആലോചിച്ചത് അനന്തു പറഞ്ഞത്.

dileepananthu-

മലയാള സിനിമയിലെ ഒരു ഗാനരംഗം മനസിൽ ആലോചിക്കൂ എന്നായി അനന്തു ആദ്യം ദിലീപിനോട് ആവശ്യപ്പെട്ടത്. തുടർന്ന് ദിലീപിൻ്റെ കൈ പിടിച്ച് ആ പാട്ട് മനസിൽ പാടിക്കോണ്ടിരിക്കാൻ അനന്തു പറഞ്ഞു. ചുണ്ടുകൾ അനക്കാതെ വെറുതെ മനസ്സിൽ ഇങ്ങനെ പാട്ട് ആവർത്തിച്ചുകൊണ്ടേയിരിക്കൂവെന്നും അനന്തു പറഞ്ഞു. ശേഷം സ്റ്റേജിലിരിക്കുന്ന ഒരാളോട് യുട്യൂബ് ഉള്ള ഫോണ്‍ നൽകാൻ ആവശ്യപ്പെട്ടു. അതിൽനിന്നും ദിലീപ് അഭിനയിച്ച ആഗതൻ എന്ന സിനിമയിലെ ' അരികത്തായ് ആരോ' എന്ന പാട്ട് അനന്തു പ്ലേ ചെയ്തു.മുന്നിൽ ചിരിച്ചുകൊണ്ട് ഞെട്ടിയിരിക്കുന്ന ദിലീപിനെയാണ് ഇതോടെ പ്രേക്ഷകർ കണ്ടത്. ഇത് തന്നെയാണ് താൻ ആലോചിച്ച പാട്ടെന്ന് നടൻ പറഞ്ഞു.

രണ്ടാമതായി ഒരു വ്യക്തിയെ കുറിച്ച് മനസിൽ വിചാരിക്കൂവെന്നാണ് അനന്തു നടനോട് ആവശ്യപ്പെട്ടത്. 'ഇമോഷണലി ഒരുപാട് കണക്ട് ചെയ്യുന്ന ഒരാൾ ഉണ്ടാവും ,ഫിലിം ഫീൽഡിൽ ഉള്ള ആൾ അല്ലെങ്കിൽ പുറത്തുള്ള ആൾ ആവാം .അങ്ങനെ ഒരാൾ ഉണ്ടെന്നുണ്ടെങ്കിൽ അയാളുമായിട്ട് കണക്ട് ചെയ്യുന്ന ഏതെങ്കിലും ഒരു ഡേറ്റ് ഓർമ്മയുണ്ടോ, കൃത്യം തീയതിയായി ട്ട് പറയണം, ഇപ്പോ ഈ മൊമൻ്റിൽ മനസ്സിൽ വരുന്നതായിരിക്കണം', എന്നും അനന്തു ആവശ്യപ്പെട്ടു. തുടർന്ന് അതാരെന്ന് പറയാനും അനന്തു പറഞ്ഞു. ലാൽ ജോസ്,ഫെബ്രുവരി 14 എന്നായിരുന്നു ദിലീപ് നൽകിയ മറുപടി.

ശേഷം അനന്തു പറഞ്ഞത് ഇങ്ങനെ-'
ചില സ്വപ്നങ്ങളിൽ കാണുന്ന കാര്യങ്ങൾ ഞാൻ ഇങ്ങനെ ഒരു ഡ്രീം ജേർണൽ ആയിട്ടൊക്കെ എഴുതി വെക്കുന്ന ഒരു ശീലം ഉണ്ട് .സൈക്കോളജിയിലൊക്കെ നമ്മൾ ഈ ഡ്രീം ജേർണൽ എഴുതാനൊക്കെ ആൾക്കാരുടെ അടുത്ത് പറയും. അങ്ങനെ എഴുതി സൂക്ഷിച്ചു വെച്ച ഒരു സ്വപ്നത്തിന്റെ ബാക്കിയാണ്. ഇതൊന്ന് ഉറക്കെ ഒന്ന് വായിച്ചു കൊടുക്കാൻ പറ്റുമോ എല്ലാവർക്കും വേണ്ടിയിട്ട്' എന്ന് പറഞ്ഞ് ഒരു പേപ്പർ കഷ്ണം അനന്തു ദിലീപിന് കൈമാറി.

ദിലീപ് അത് ഉറക്കെ വായിച്ചു-' i was in a dream when suddenly heard someone calling a name lal jose, it was a special day to look at the calender and the date, February 14, surprised', വായിച്ച ഉടനെ അത്ഭുതപ്പെട്ട് ഞെട്ടി നിൽക്കുകയാണ് ദിലീപ്. നിങ്ങൾ എന്താണിത്.നിങ്ങൾ ചോദിക്കുമ്പോൾ പോലും ഞാനിത് ചിന്തിച്ചിട്ടില്ല. ശരിക്കും അമൈസിങ്, സമ്മതിച്ചു. ഞാൻ പല പേരിലൂടെ പോയ പോയതാ പക്ഷെ അറിയാണ്ട് വന്നിട്ട് ലാൽ ജോസിൽ എത്തി', ദിലീപ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+