'ദിലീപ് 50 ലക്ഷം ഓഫർ ചെയ്തു, ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം മീറ്റിംഗ് വിളിച്ചു';മറുപടിയുമായി ശാന്തിവിള ദിനേശ്
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് വേണ്ടി ചാനൽ ചർച്ചകളിൽ പങ്കെടുത്ത് സംസാരിച്ച വ്യക്തിയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ദിലീപിൽ നിന്നും പണം വാങ്ങിയാണ് ശാന്തിവിള ചർച്ചകളിൽ പങ്കെടുത്തത് എന്നാണ് ഇതോടെ ആരോപണങ്ങൾ ഉയർന്നത്. ഇപ്പോഴിതാ ഇതിനെല്ലാം മറുപടി നൽകുകയാണ് സംവിധായകൻ. സമയം മലയാളം ഓണ്‍ലൈനിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
' ഞാൻ ദിലീപിന്റെ കാശ് വാങ്ങി, അയാളുടെ ഡേറ്റ് വാങ്ങി എന്നിട്ട് അയാൾക്ക് വേണ്ടി പറയുന്നു എന്നൊക്കെ ആരോപണങ്ങൾ വന്നില്ലേ. എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന പല്ലിശേരി പറഞ്ഞു 50 ലക്ഷം രൂപയും ദിലീപിന്റെ ഒരു ഡേറ്റും വാങ്ങിയിട്ടാണ് ദിനേശ് ദിലീപിന വേണ്ടി ചാനലിൽ സംസാരിക്കുന്നതെന്ന്. അന്ന് എനിക്ക് ദിലീപിനെ പരിചയമില്ല ജയിലിലാണ് അയാൾ. ഇപ്പോൾ നല്ല ബന്ധമാണ്. എന്നാൽ ആ കേസിലെ വാദി ഭാഗത്തിരിക്കുന്ന പെൺകുട്ടി എന്റെ സിനിമയിലെ നായികയായിരുന്നു അവൾ എനിക്കൊരു അനിയത്തിയെ പോലെയാണ്. പക്ഷേ ശരി എവിടെയോ അവിടെ നിന്നു ഞാൻ.

ഒരു ചർച്ചയിൽ പങ്കെടുക്കാൻ 50 ലക്ഷം രൂപ പ്രതിഫലം കിട്ടുമെങ്കിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഇത്തരം ചർച്ചകളിൽ പങ്കെടുക്കുന്ന ആള ഞാനല്ലേ. അതൊരു ക്രെഡിറ്റ് ആയിട്ട് ഇരുന്നോട്ടെ, അത്രയേ ഉള്ളൂ .ഏതോ ഒരു ചാനലിൽ ബൈജു കൊട്ടാരക്കര പറഞ്ഞിരിക്കുന്നു ദിലീപിന് വേണ്ടി സംസാരിച്ച ഓരോരുത്തരുടെയും തനിറം പുറത്തുവരുന്നുവെന്ന്. ദിലീപിന് വേണ്ടി 118 മണിക്കൂറോളം ഞാൻ സംസാരിച്ചു. അങ്ങനെ ഞാൻ ചെയ്തതിന്റെ പേരിൽ നാദിർഷയുടെ പടത്തിൽ ദിലീപ് പറഞ്ഞിട്ടാണ് എനിക്ക് വേഷം തന്നത് എന്ന്. നാദിർഷ എന്നെ വിളിച്ചിട്ട് ചേട്ട എന്റെ മാജിക് മഷ്റൂം പടം നടക്കുകയാണ് ,അതിലൊരു ഗസ്റ്റ് വേഷമുണ്ട്,ചെയ്യുമോയെന്ന് ചോദിച്ചു.
ഞാനില്ലെന്ന് പറഞ്ഞു. പക്ഷേ നാദിർഷ പറഞ്ഞു. ചേട്ടന്റെ ഒരു ഹൈലൈറ്റ് ഒരു വാചകം ഇല്ലേ (അഴുക്ക ചെറുക്കൻ, തന്തയേക്കാൾ മോശം) അത് പറയണമെന്ന്. എന്റെ വായിനിന്ന് അറിയാതെ വന്ന വാക്കാണ്. ഇന്റർവ്യൂവിന് ഇടയിൽ അറിയാതെ പറഞ്ഞു പോയതാണ് അല്ലാതെ ഞാൻ പ്ലാൻ ചെയ്തു പറഞ്ഞതൊന്നുമല്ല. ചേട്ടന്റെ വാ കൊണ്ട് കേൾക്കാൻ ആളുകൾക്ക് ഇഷ്ടമായിരിക്കും എന്ന് നാദിർഷ പറഞ്ഞു. എനിക്കും ഇപ്പോഴത് ശരിയാണെന്ന് തോന്നി. ട്രെയിലർ ലോഞ്ച് ചെയ്ത ശേഷം ആ ഡ്യലോഗിന് ഭയങ്കര ഹൈപ്പ് ഉണ്ട് . അങ്ങനെയാണ് അതിൽ അഭിനയിച്ചത്.
ബൈജു കൊട്ടാരക്കര പറയുന്നത് ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം ദിലീപ് ഒരു മീറ്റിംഗ് വിളിച്ചു, ശ്രീജിത്ത് വാരിയർ ഞാൻ അങ്ങനെ കുറേ പേരെ കൂട്ടി, എന്നിട്ട് എല്ലാവർക്കും ഓരോ കെട്ട് നോട്ട് കൊടുത്തെന്ന്. കേസിൽ നിന്ന് ജയിച്ചതിന് ശേഷം എന്നെ ഒരു ദിവസം ദിലീപ് വിളിച്ചു.
ചേട്ടാ ഞാൻ രക്ഷപ്പെട്ടു ,എനിക്ക് അന്നേ അറിയാമായിരുന്നുവെന്ന്. ദിലീപ് രക്ഷപ്പെടുമെന്ന് എനിക്കും ഉറപ്പുണ്ടായിരുന്നുവെന്ന് ഞാനും പറഞ്ഞു, ഇതാണുണ്ടായത്.
അതിരടിയുടെ സംവിധായകൻ അരുണ്‍ എങ്ങനെയാണ് എന്നെ വിളിച്ചത്. അരുണിനെ ദിലീപ് ഭീഷണിപ്പെടുത്തി, ശാന്തിവിളക്ക് വേഷം കൊടുത്തില്ലെങ്കിൽ മലയാള സിനിമയിൽ പിന്നെ നീ ഇല്ലെന്ന് പറഞ്ഞുവെന്നാണോ. അതുകൊണ്ട് ഇത്തരം ആരോപണങ്ങൾക്കൊന്നും ഞാൻ വില കൊടുക്കാറില്ല. എൻ്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്',ശാന്തിവിള പറഞ്ഞു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications