മഞ്ജു വാര്യർക്കൊപ്പമുള്ള ആ രംഗം; കട്ട് പറഞ്ഞിട്ടും ഞാൻ പൊട്ടിക്കരഞ്ഞു..ദിലീപ് പറയുന്നു
അഭിനയത്തിനിടയിൽ കൈവിട്ട് പോയ രംഗങ്ങളെ കുറിച്ച് പല താരങ്ങളും തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു അനുഭവം വെളിപ്പെടുത്തുകയാണ് നടൻ ദിലീപ്. സ്വന്തം സിനിമയിലെ വൈകാരിക രംഗം കണ്ട് കണ്ണുനിറഞ്ഞിട്ടുണ്ടോയെന്ന ചോദ്യത്തിനാണ് നടൻ്റെ തുറന്ന് പറച്ചിൽ. മൈൽ സ്റ്റോണ്‍ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലെ വാക്കുകൾ ഇങ്ങനെ
'അഭിനയിക്കുമ്പോൾ സൌന്ദര്യം പോകാതെ നോക്കുമല്ലോ, അത് നോക്കാതെ പെർഫോം ചെയ്ത ഒരു രംഗം സല്ലാപം സിനിമയിലേതാണ്. സല്ലാപത്തിൽ ഒരു രംഗമുണ്ട്, മഞ്ജു വരുന്ന ഒരു ഒറ്റ മുറിയുള്ള വീട്. ഒരു അച്ഛൻ കിടക്കുന്നുണ്ട്, അപ്പോൾ ഞാൻ ചോദിക്കുന്നുണ്ട് , എവിടെയാണ് പായ വിരിക്കേണ്ടതെന്ന്. ആ സമയത്ത് ഞാൻ റിയൽ ആയിട്ട് കരഞ്ഞുപോയി, ഒന്നാമത് ആ കിടക്കുന്ന ആൾക്ക് എവിടെയോ എൻ്റെ അച്ഛൻ്റെ ഒരു രൂപസാദൃശ്യമുണ്ട്. ഞാൻ അതുപോലുള്ള അവസ്ഥകളിൽ കിടന്നിട്ടുണ്ട് ഒരുപാട് കാലം, എന്റെ ചെറുപ്പത്തിൽ സ്കൂൾ,കോളേജ് കാലഘട്ടത്തിലൊക്കെ തന്നെ അടുക്കളയും മുറിയുമൊക്കെ ഒറ്റ സ്ഥലമായിരുന്ന ഒരു കാലം ഉണ്ടായിരുന്നു.

അതൊക്കെ ഓർത്ത് ഞാൻ കരഞ്ഞു, കട്ട് പറഞ്ഞിട്ടും ഞാൻ ശരിക്കും കരയുകയാണ്. . അതുപോലെ സദാനന്ദന്റെ സമയം എന്ന സിനിമയും ഇതുപോലെ തന്നെ എനിക്ക് ഫീൽ ചെയ്തിട്ടുണ്ട്. വീട്ടിൽ നിന്ന് ഇറങ്ങി പോകുന്ന സീൻ ഉണ്ട്. എൻ്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടത്. എനിക്ക് നാലഞ്ച് വയസ്സുണ്ടാകും അപ്പോഴാണ് എന്റെ അച്ഛൻ അപ്പൂപ്പിന്റെ അടുത്തുനിന്ന് ഇറങ്ങി പോകുന്നത്. എനിക്ക് ഓർമ്മയുണ്ട് എന്റെ കയ്യും പിടിച്ച് എന്റെ അനിയത്തിനെ തോളത്തിട്ടിട്ട് ഒരു രാത്രിയിൽ അച്ഛൻ ഇറങ്ങിയത്. അപ്പൂപ്പൻ ഭയങ്കര ജന്‍മിയൊക്കെ ആയിരുന്നു. എന്റെ അച്ഛൻ എന്നിട്ട് അവിടുന്ന് ഒരു രാത്രിയിൽ അച്ഛന്റെ ചേട്ടൻ കാരണം ഇറങ്ങി പോരുന്ന ഒരു വിഷ്വൽ ഉണ്ട്. അതിനോട് സാമ്യമുള്ള സാധനം കണ്ടപ്പോ എനിക്ക് ഞാൻ ഭയങ്കരമായിട്ട് മാറി നിന്ന് ഒരുപാട് കരഞ്ഞിട്ടുണ്ട് . ടൈം ട്രാവൽ ചെയ്യാനായിട്ട് ഒരു അവസരം കിട്ടിയാൽ കോളേജ് കാലത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ആളാണ്. പെൺകുട്ടികളുടെ ഇടയിലൊക്കെ ഉണ്ടായിരുന്നു, റൊമാൻസ് അല്ല ഫ്രണ്ട്ഷിപ്പ് ആയിരുന്നു',താരം പറഞ്ഞു.
അതിനിടെ തൻ്റെ ഏറ്റവും പുതിയ ചിത്രമായ ഭഭബയ്ക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്കും അഭിമുഖത്തിൽ ദിലീപ് മറുപടി നൽകി. ' സിനിമയെന്നത് നിരവധി പേരുടെ അധ്വാനമാണ്.സിനിമ കാണില്ലെന്ന് പറയുമ്പോൾ ഇത് നിരവധി പേരുടെ ജീവിതത്തെയാണ് ബാധിക്കുന്നത്. ' ലാലേട്ടൻ ഈ സിനിമയിൽ വരുമെന്ന് പലരും പ്രതീക്ഷിച്ചിട്ടില്ല.ആ സിനിമയോടുള്ള സ്നേഹവും പുതിയൊരു സംരംഭം എന്ന നിലയിലൊക്കെയാണ് അദ്ദേഹം അതിന്റെ ഭാഗമായത്. ഈ സിനിമ എൻ്റേത് മാത്രമല്ല .സംവിധാകൻ്റെ, കഥ എഴുതിയവരുടെ ആദ്യ സംരംഭമാണ്. ഞാൻ 151 സിനിമ കഴിഞ്ഞു, ഇത് എന്റെ 152ാമത്തെ സിനിമയാണ്.
ഇതൊരു വലിയ ക്രിയേഷൻ ആണ്, അതിനെയാണ് ഒരു വ്യക്തിയെ ടാർജറ്റ് ചെയ്തിട്ട് ഇത് ഫുൾ നശിപ്പിച്ചു കളയുക എന്ന് പറയില്ലേ, അത് കാണുമ്പോൾ ഭയങ്കര സങ്കടം തോന്നും.
സിനിമ കാണില്ല എന്ന് പറയുന്നവർ തന്നെയാണ് ഇത് വന്ന് കണ്ടിട്ട് ആ സീനിന് അങ്ങനെ ബന്ധമുണ്ട്, ഇങ്ങനെയാണ് എന്നൊക്കെ പറയുന്നത്. ഇതൊന്നും കാണാതെ പറയാൻ പറ്റൂല്ലല്ലോ. ഇതിൻ്റെ അജണ്ട എന്താണെന്ന് മനസിലാകുന്നില്ല. ഈ സിനിമയ്ക്ക് പത്ത് ദിവസം കൊണ്ട് കിട്ടേണ്ട കളക്ഷൻ 3 ദിവസം കൊണ്ട് കിട്ടി. അപ്പോഴും ആളുകൾ പറയുന്നത് നാലഞ്ച് ദിവസം കഴിയുമ്പോൾ വീണുമെന്നാണ്. ആശ്വസിച്ചോട്ടെ അവര്. ഒരു കലാരൂപം ഉണ്ടാക്കി കൊണ്ടുവരുമ്പോൾ അത് ആരുടെ മുമ്പിലേക്കാണ്, സിനിമയെ സ്നേഹിക്കുന്ന ജനങ്ങളുടെ മുമ്പിലേക്കാണ് കൊണ്ടുവരുന്നത്', ദിലീപ് പറഞ്ഞു.












Click it and Unblock the Notifications