Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ജു വാര്യരുമായുള്ള ഡിവോഴ്സ്; തെളിവുകൾ അടക്കം ഞാൻ ഡിവോഴ്സ് പെറ്റീഷനിൽ കൊടുത്തു; ദിലീപ് പറഞ്ഞത്

മഞ്ജു വാര്യർ-ദിലീപ് വിവാഹമോചനം വളരെ ഞെട്ടലോടെയാണ് അവരുടെ ആരാധകർ കേട്ടത്. എന്തുകൊണ്ടാണ് ഇവരും പിരിയാൻ തീരുമാനിച്ചതെന്ന് താരങ്ങൾ തുറന്നുപറഞ്ഞിട്ടില്ല. എന്നാൽ താനാണ് വിവാഹമോചനം നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് എന്നാണ് ദിലീപ് വെളിപ്പെടുത്തിയത്. ഇത് സംബന്ധിച്ച് മുൻപ് ദിലീപ് നൽകിയൊരു അഭിമുഖമാണ് ഇപ്പോൾ ചർച്ചയാകുന്നത്. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ദിലീപ് പറഞ്ഞ വാക്കുകൾ ഇങ്ങനെ

'1998 ലാണ് മഞ്ജുവിനെ കല്യാണം കഴിച്ചത്. വളരെ സന്തോഷകരമായിട്ടുള്ള ഒരു ജീവിതം തന്നെയായിരുന്നു ഞങ്ങളുടേത്. പക്ഷേ, അതിന്റെ ഇടയിൽ കുറേ കാര്യങ്ങൾ സംഭവിച്ചു. എന്താണ് എന്റെ കുടുംബജീവിതത്തിൽ സംഭവിച്ചത് എന്നുള്ളതിന്റെ വിശദമായ കാര്യങ്ങളെല്ലാം 2013 ജൂൺ അഞ്ചാം തീയതി ഞാൻ കോടതിയിൽ സബ്മിറ്റ് ചെയ്ത ഒരു ഡിവോഴ്സ് പെറ്റീഷൻ ഉണ്ട്, അതിൽ വ്യക്തമാക്കുന്നുണ്ട്. ഡിവോഴ്സ് പെറ്റീഷൻ അല്ല, ശരിക്കും പറഞ്ഞാൽ എന്റെ കുടുംബചരിത്രം എന്ന് വേണമെങ്കിൽ പറയാം.

dileepmanjukavya-1

ഞങ്ങളുടെ കുടുംബത്തിൽ എന്താണ് സംഭവിച്ചത് എന്ന് അതിലുണ്ട്, അത് ഒരു പെറ്റീഷൻ മാത്രമല്ല, അതിൽ പ്രതികളുണ്ട്, കക്ഷികളുണ്ട്, സാക്ഷികളുണ്ട്. 100% വിശ്വസിക്കുന്ന തെളിവുകൾ അടക്കമാണ് ഞാൻ കോടതിയിൽ കൊണ്ടുപോയി വെച്ച് എനിക്ക് ഇതിന് ഒരു തീരുമാനം ഉണ്ടാക്കണം എന്ന് പറഞ്ഞത്. മാത്രമല്ല അതിൽ പ്രമുഖർ ഒരുപാട് പേരുണ്ട്. പ്രമുഖർക്കൊക്കെ നമ്മൾ ഈ പറയുന്ന ഇമേജ് എന്ന് പറയുന്നത് ഒരു വലിയ വിഷയമുണ്ട്. അതിനെയെല്ലാം ഞാൻ മാനിക്കുന്നുണ്ട്. അവരുടെ നല്ല മുഖങ്ങൾ ഒന്നും പുറത്തു വരാതിരിക്കാൻ ആയിട്ട് ഞാൻ തന്നെയാണ് ശരിക്കും രഹസ്യവിചാരണ എന്ന് പറയുന്ന ഒരു വിഷയം കൂടി എടുത്ത് വെച്ചത്.

കാരണം ആരും ഞാൻ ആരേയും ദ്രോഹിക്കാൻ ഉദ്ദേശിക്കുന്നില്ല. എന്നെ ഒരുപാട് പേർ ദ്രോഹിച്ചിട്ടുണ്ട്.ഞാൻ സഹായിച്ച ആൾക്കാരാണ് ഏറ്റവും കൂടുതൽ ദ്രോഹിച്ചത്.ആരുടെ ഇമേജും കുഴപ്പമാക്കാൻ ഞാൻ നോക്കിയിട്ടില്ല. എന്റെ മകളുടെ ഭാവി അടക്കമുള്ള ഒരുപാട് കാര്യങ്ങൾ ആലോചിച്ചിട്ട് തന്നെയാണ് എപ്പോഴും ഞാൻ മൗനം ആയിട്ടിരിക്കുന്നത്. എന്റെ ആദ്യ ഭാര്യ നന്നായി ലൈഫ് കൊണ്ടുപോകുന്നുണ്ട്, അവരവരുടെ വഴിക്ക് അവരുടെ ജോലിയും കാര്യങ്ങളും ആയിട്ട് പോകുന്നുണ്ട്. ഞാൻ ആ വഴിക്ക് അവരുടെ പുറകെ ഇല്ല. അത് കഴിഞ്ഞ ഒരു വിഷയമാണ്.

മറ്റുള്ള ആളുകൾ അവരെ തെറ്റിദ്ധരിപ്പിക്കാൻ നോക്കുന്നുണ്ട്. ഞാനെന്തോ ഭീകരമായി പുറകിൽ നടന്ന് ചെയ്യുന്നുണ്ട്, ഞങ്ങൾ നിങ്ങളെ അതിൽ നിന്നൊക്കെ രക്ഷിക്കാം കേട്ടോ എന്നൊരു ഇമേജ് കൊണ്ടുവരുന്നുണ്ട്. ഞാൻ ആ ഏരിയയിൽ ഇല്ലാത്ത ഒരാളാണ്. എനിക്ക് എന്റെ കാര്യങ്ങളായിട്ട് ഞാൻ മുന്നോട്ടു പോകുന്നു. എന്റെ മകളുടെ പഠിപ്പ് അല്ലെങ്കിൽ അവളുടെ കാര്യങ്ങൾ എന്റെ ജോലി ഇങ്ങനെ ഒരുപാട് വിഷയങ്ങൾ എനിക്ക് നിൽക്കുന്നുണ്ട്. ഞാൻ അത് ഓപ്പൺ ചെയ്യേണ്ട ഒരു അവസ്ഥ ആരും ഉണ്ടാക്കല്ലേ എന്നാണ് എന്റെ പ്രാർത്ഥന.

100% കാവ്യ അല്ല എൻ്റെ ജീവിതം തകരാനുള്ള കാരണം, ഞാൻ ദൈവത്തെ മുൻനിർത്തി തന്നെ പറയാം. കാവ്യ എനിക്ക് ഇഷ്ടമായിട്ടുള്ള ഒരാൾ തന്നെയാണ്. ഇഷ്ടം എന്ന് പറഞ്ഞ ഉടനെ നിങ്ങൾ പ്രണയം എന്ന് പറഞ്ഞിട്ട് എടുക്കരുത്. അത്രയും വർഷത്തെ പരിചയം തന്നെയുള്ള ഒരാളാണ്. ശരിക്കും കാവ്യ ആണ് ഇതിന്റെ കാര്യം എന്ന് നമുക്ക് മൊത്തത്തിൽ ജനങ്ങളുടെ മുമ്പിൽ എല്ലാവരും ധരിപ്പിച്ചു വെച്ചിരിക്കുന്നതാണ്. ഞാനും എന്റെ ആദ്യ ഭാര്യയും തമ്മിലുള്ള ഒരു സൗഹൃദം എന്ന് പറയുന്നത് അതൊരു ഭാര്യ ഭർത്തൃ ബന്ധം ഒന്നും ആയിരുന്നില്ല, അത്രയും ശക്തരായ കൂട്ടുകാരായിരുന്നു. എന്തും സംസാരിക്കാൻ പറ്റുന്ന ആൾക്കാരാണ്. അതുപോലെയൊരു സൗഹൃദ ബന്ധത്തിലാണ് ഇങ്ങനെയുള്ള ഒരു സങ്കടകരമായ ഒരു അവസ്ഥ ഉണ്ടായത്. അതിൽ വിഷമം ഉണ്ട് ഇല്ലെന്ന് പറയുന്നില്ല. പക്ഷെ അതിലേക്ക് കാവ്യയെ പിടിച്ചിട്ടാണ് പലരും പല വർത്തമാനങ്ങളും കാര്യങ്ങളും എല്ലാം പറഞ്ഞുകൊണ്ടിരിക്കുന്നത്. ഞാൻ ന്യായീകരിക്കുന്നില്ല.

കാരണം ഞാൻ എന്ത് പറഞ്ഞാലും വിശ്വസിക്കാത്ത അവസ്ഥയിലാണ് കാര്യങ്ങൾ പോയിക്കൊണ്ടിരിക്കുന്നത്. കാവ്യയെ കല്യാണം കഴിച്ചത് കൊണ്ട് വെള്ള പൂശി റെഡിയാക്കി വെക്കാം എന്നുള്ള രീതിയിൽ ഒന്നുമല്ല. പക്ഷെ സത്യസന്ധമായ കാര്യം കാവ്യ അല്ല. കാരണം കാവ്യ കാരണമാണ് എന്റെ ജീവിതം മുഴുവൻ പോയതെങ്കിൽ അത് വലിയൊരു ബോംബ് ആണെങ്കിൽ തീക്കളിയാണ്. പിന്നെ ഞാൻ അത് പോയി ടച്ച് ചെയ്യില്ല. അതല്ലാത്തതുകൊണ്ട് തന്നെയാണ് ഞാൻ കാവ്യയെ കല്യാണം കഴിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+