മീനാക്ഷിയും മഹാലക്ഷ്മിയും തമ്മിലുള്ള വ്യത്യാസം പറഞ്ഞ് ദിലീപ്; കാവ്യ അത്ര സോഫ്റ്റ് അല്ലെന്നും താരം അല്ലെന്നും
ദിലീപിൻ്റെ കുടുംബ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് കൌതുകം ഏറെയാണ്. മഞ്ജു വാര്യരുമായി പിരിഞ്ഞെങ്കിലും ആദ്യ മകൾ മീനാക്ഷി നടന് ഒപ്പം തന്നെയാണ്. മീനാക്ഷി ഇപ്പോൾ എംബിബിഎസ് പഠനം പൂർത്തിയാക്കി ഡോക്ടർ ആയി ജോലി ചെയ്ത് വരുന്നു. സിനിമയിലൊന്നും മീനാക്ഷി ഇതുവരെ മുഖം കാണിച്ചിട്ടില്ല. എന്നിരുന്നാലും അച്ഛനമ്മമാരെ പോലെ തന്നെ 'സെലിബ്രിറ്റിയാണ്' ഈ താരപുത്രിയും.
ഒരിക്കൽ പോലും പൊതു ഇടങ്ങളിൽ വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കാൻ മീനാക്ഷി തയ്യാറായിട്ടില്ല. മീനാക്ഷി വളരെ സൈലൻ്റ് ആയതുകൊണ്ടാണ് എവിടേയും അങ്ങനെ പിടികൊടുക്കാത്തത് എന്നാണ് ദിലീപ് പറഞ്ഞത്. മകൾ തന്നെ പോലെയാണ്, വളരെ സൈലൻ്റാണ്, അങ്ങനെ എല്ലാ കാര്യങ്ങളിലും പ്രതികരിക്കുന്ന ആളല്ല എന്നാണ് ദിലീപ് പറഞ്ഞത്. അതേസമയം രണ്ടാമത്തെ മകൾ മഹാലക്ഷ്മി കാവ്യയെ പോലെയാണെന്നും ദിലീപ് പറഞ്ഞു. എവിടെ ചെന്നാലും തൻ്റേതായ ഒരു സേഫ് സോണ്‍ ക്രിയേറ്റ് ചെയ്യുന്ന കുഞ്ഞാണ് അവളെന്നും മുൻപ് ഒരു അഭിമുഖത്തിൽ ദിലീപ് പറഞ്ഞിട്ടുണ്ട്. കാവ്യയെ കുറിച്ചും മക്കളെ കുറിച്ചും താരം പറഞ്ഞ വാക്കുകൾ ഇങ്ങനെ

'കാവ്യ സോഫ്റ്റ് ഒന്നുമില്ല, പണ്ടുമുതലെ പെട്ടെന്ന് ദേഷ്യം വരുന്ന ഒരാളാണ്, ഷോട്ട് ടെമ്പേഡ് ആണ്. ഞാൻ പറയും കൊച്ചുങ്ങളെ തല്ലുകയോ വഴക്ക് പറയുകയോ ചെയ്യേണ്ട, പറഞ്ഞ് മനസിലാക്കിയാൽ മതിയെന്ന്. കുട്ടികളാണെങ്കിലും പറഞ്ഞു മനസ്സിലാക്കി കഴിഞ്ഞാൽ അതിന്റെ ഒരു രീതിയിൽ അവർക്ക് മനസ്സിലാകും. ഞാൻ മീനൂട്ടിയെ ഇന്നുവരെ തല്ലിയിട്ടില്ല. മീനൂട്ടി പഠിച്ച് ഡോക്ടർ എന്ന് പറയുന്ന സ്ഥലത്ത് വരെ എത്തി. പക്ഷെ നമുക്ക് ദൈവം അനുഗ്രഹിച്ച് ഇന്നേവരെ തല്ലേണ്ടി വന്നിട്ടില്ല. ടോൺ മാറിയാൽ തന്നെ മീനൂട്ടിക്ക് മനസ്സിലാകും . പക്ഷെ മഹാലക്ഷ്മിക്ക് ഒരടി കൊടുത്തിട്ടുണ്ട്. എന്തോ എടുത്ത് വായിലിട്ടു, ചെയ്യരുതെന്ന് തുടരെ പറഞ്ഞിട്ടും കേട്ടില്ല, നോക്കിക്കോണ്ട് പോയി ചെയ്തു, ആ അടിയോട് കൂടി അത് നിന്നു.
മീനാക്ഷി ശരിക്കും നല്ല ആസ്വാദകയാണ്, എല്ലാ സിനിമകളും കാണും. അവൾ സൈലൻ്റാണ്, നല്ല ലിസണർ ആണ്. എൻ്റെ സ്വഭാവമാണ്. മഹാലക്ഷ്മിക്ക് കാവ്യയുടെ സ്വഭാവമാണെന്ന് തോന്നുന്നു. എവിടെയും ഭയങ്കര വർത്താനവും ആ ഏരിയ മൊത്തം അവളുടെ ഏരിയയിൽ ആക്കി കളയും. മീനാക്ഷിയുടെ ചെറുപ്പകാലം എനിക്ക് ശരിക്കും പറഞ്ഞാൽ മിസ്സ് ചെയ്തിരുന്നു. കാരണം ആ സമയത്ത് എന്റെ സിനിമകൾ ഭയങ്കര ഹിറ്റുകളും ഞാൻ ഓരോ സിനിമയുടെ പുറകെ ഇങ്ങനെ തുടർച്ചയായി പോയിക്കോണ്ടിരിക്കുകയുമായിരുന്നു. മീനാക്ഷിയുടെ രണ്ടു മൂന്ന് വയസ്സ് എന്ന് പറയുന്ന സമയമൊക്കെ എനിക്ക് ശരിക്കും മിസ്സിങ് തന്നെയാണ്. അത് പക്ഷെ എനിക്ക് ഇവിടെ കിട്ടി, കാരണം ആ സമയത്ത് കൊവിഡ് ആയിരുന്നു. ഞാനാണ് വീട്ടിലേക്ക് കൊവിഡ് കൊണ്ടുവന്നത്.ഈ ചെറുതും പെട്ട് പോയി. 21 ദിവസം ഞങ്ങൾ ഒരു മുറിയിൽ ഇരിക്കുകയായിരുന്നു. താഴെ അമ്മയുണ്ട്. അമ്മയ്ക്ക് പ്രായമുള്ളതല്ലേ, എന്തെങ്കിലും പറ്റുമോയെന്ന ഭയം ഉണ്ടായിരുന്നു. അതുകൊണ്ട് വളരെ ശ്രദ്ധിച്ചാണ് കഴിഞ്ഞിരുന്നത്', താരം വ്യക്തമാക്കി.












Click it and Unblock the Notifications