ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം'
മലയാള സിനിമയിൽ കത്തി നിൽക്കുന്ന സമയത്താണ് ദിലീപ് നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതി ചേർക്കപ്പെടുന്നത്. നടി കേസിൽ ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് ദിലീപിനെതിരെ ചുമത്തിയത്. തന്നോടുള്ള ശത്രുതയാണ് ഈ കേസിന് പിന്നിൽ എന്നാണ് ദിലീപ് ആവർത്തിച്ച് പറഞ്ഞത്. ആ ശത്രുതയ്ക്ക് കാരണമെന്താണെന്നും മുൻപ് ഒരു അഭിമുഖത്തിൽ ദിലീപ് പറഞ്ഞു. കേസിന് പിന്നാലെ മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു
'എന്തുകൊണ്ട് എല്ലാം ദിലീപിനെതിരെ എന്ന ചോദ്യം ഞാൻ പലതവണയായിട്ട് എന്നോട് ചോദിച്ചതാണ്. ഒരിക്കൽ ഞാൻ ഇക്കാര്യം ഇന്നസെന്റ് ചേട്ടനോട് ചോദിച്ചു, അദ്ദേഹം പറഞ്ഞു, എടാ, അത് ഞാൻ നിന്നോട് നേരത്തെ പറഞ്ഞില്ലേ, മധുരമുള്ള മാവിലാണ് ആളുകൾ കല്ലെറിയുകയെന്ന്. അതുകേട്ട് ഞാൻ കുറച്ച് ആശ്വസിച്ചു. പക്ഷേ എന്നാലും തൃപ്തിയായിട്ടുള്ള ഒരു മറുപടി എനിക്ക് കിട്ടിയില്ല. ഞാൻ ഈ ചോദ്യം സത്യേട്ടനോട് ചോദിച്ചു, സത്യട്ടാ, എന്നോട് എന്തിനാണ് ശത്രുത? ഞാൻ ആരെ ദ്രോഹിച്ചിട്ടാണ്? എന്താണ് എനിക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ? ഞാൻ ചെയ്യുന്നതിലോ എന്തെങ്കിലും കാര്യത്തിൽ കുഴപ്പമുണ്ടോ? ഭയങ്കര കുഴപ്പമുണ്ട് എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.

ഞാൻ ചോദിച്ചു, "കുഴപ്പമുണ്ടോ?" അദ്ദേഹം ആവർത്തിച്ചു, ആ ഭയങ്കര കുഴപ്പമുണ്ടെന്ന്. എന്നിട്ട് പറഞ്ഞു ദിലീപ് ഒരു മിമിക്രി ആർട്ടിസ്റ്റ് ആയിരുന്നു, ദിലീപ്. മലയാള സിനിമയിൽ സംവിധാന സഹായി വന്നതിനുശേഷം, ക്യാമറയുടെ മുമ്പിൽ വന്ന് കുറച്ചു കുറച്ച് വേഷങ്ങൾ ചെയ്ത്, തുമ്മിയാൽ തെറിച്ച് പോകുന്ന വേഷങ്ങൾ. അത് കഴിഞ്ഞ് കൊച്ചു കൊച്ചു കഥാപാത്രങ്ങളായി വന്ന്, ചെറിയ വേഷങ്ങൾ ചെയ്ത്, ഹീറോ ആയി. അത് കഴിഞ്ഞ് കുറെ സിനിമകളിലൂടെ വാല്യൂ ഉള്ള ഒരു ഹീറോ ആയി മാറി. അതിനുശേഷം നിങ്ങൾ ചെയ്ത സിനിമകളിലൂടെ, നിങ്ങൾ ജനപ്രിയനായി മാറി. നിങ്ങൾ സിനിമ നിർമ്മിച്ചു, വിതരണം ചെയ്തു, തിയേറ്റർ നടത്തി. ഇതിന് ഇടയിൽ നിങ്ങൾ മലയാളത്തിൽ ഏറ്റവും പ്രമുഖയായ ഒരു നായികയെ കല്യാണം കഴിച്ചു. അതിനുശേഷം വീണ്ടും ഒരു കല്യാണം കഴിച്ചു, മറ്റൊരു നായികയെ. പലരും മോഹിക്കുകയും കല്യാണം കഴിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന നായികമാരെ കല്യാണം കഴിച്ചാൽ തന്നെ പത്ത് തവണ തന്നെ അടിക്കണ്ടേ, അത് വേറെ.
അതിനുശേഷം താൻ ഇവിടുത്തെ ഏറ്റവും വലിയൊരു സംഘടനയുടെ നേതൃസ്ഥാനത്ത് വന്നു. മലയാള സിനിമയിലെ മുഴുവൻ താരങ്ങളെ വെച്ചിട്ട് താൻ സിനിമ നിർമ്മിച്ചു. ഇങ്ങനെയുള്ള താൻ 25 വർഷത്തിനിടയിൽ താൻ ഇത്രയും കാര്യങ്ങൾ ഒപ്പിച്ചിട്ടുണ്ടെങ്കിൽ, ഇനി അങ്ങോട്ട് വിടുമ്പോൾ താൻ എന്തൊക്കെ ചെയ്യും എന്നുള്ള ആ ഒരു കുഴപ്പം ഉണ്ടല്ലോ. അതാണ് ഏറ്റവും കൂടുതൽ ശത്രുത തന്നോട് ഉള്ളത്. അത് താൻ ആദ്യം മനസ്സിലാക്കണം. ഞാൻ പറഞ്ഞു, "സത്യട്ടാ, സത്യമായിട്ടും അത് തന്നെയാണല്ലേ എന്നായി ഞാൻ. അതെ എന്ന് അദ്ദേഹം ആവർത്തിച്ചു.
ഇടവനക്കാട് ജനിച്ച് ആലുവയിൽ വളർന്ന ഒരു സാധാരണക്കാരനായ ഞാൻ, ഒരു സംഭവമാണല്ലേ, സത്യട്ടാ എന്നായി എൻ്റെ ചോദ്യം. ഞാൻ പറഞ്ഞു ഇപ്പോൾ ഞാൻ ഒരു ദിലീപ് ഫാൻ ആയി എന്ന് പറഞ്ഞ് സ്വയം ചിരിച്ചു. എനിക്ക് എപ്പോഴും ജനങ്ങളുടെ പിന്തുണ ഉണ്ട്. കാരണം ഞാൻ എന്തിനെയും 100% ആത്മാർത്ഥതയോട് കൂടി അപ്രോച്ച് ചെയ്യുന്ന ഒരാളാണ്',താരം പറഞ്ഞു.












Click it and Unblock the Notifications