'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ
മഞ്ജു വാര്യരെ കുറിച്ച് ദിലീപ് തുറന്ന് സംസാരിക്കുന്ന പഴയ അഭിമുഖം വീണ്ടും ശ്രദ്ധനേടുന്നു. മഞ്ജു വളരെ ലിബറലായി തന്നോട് ഇടപെട്ട വ്യക്തിയാണെന്നും ഒരിക്കൽ പോലും തന്നെ കുറിച്ച് ഉയരുന്ന ഗോസിപ്പുകളുടെ പേരിൽ പ്രശ്നം ഉണ്ടാക്കിയിട്ടില്ലെന്നുമാണ് ദിലീപ് അഭിമുഖത്തിൽ പറയുന്നത്. വിവാഹം കഴിഞ്ഞതോടെ മഞ്ജു തിരക്കുള്ള ജീവിതമായിരുന്നു നയിച്ചതെന്നും താരം അഭിമുഖത്തിൽ പറയുന്നുണ്ട്. എന്നാൽ ദിലീപിൻ്റെ ഈ വാക്കുൾ പൂർണമായും തള്ളിക്കളഞ്ഞ് മുൻപ് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരുന്നു. തീർതും ഒതുക്കപ്പെട്ട നിലയിലാണ് മഞ്ജു ആ വീട്ടിൽ കഴിഞ്ഞത് എന്നാണ് ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയത്.
മനോരമ ഓണ്‍ലൈനിന് നൽകിയ അഭിമുഖത്തിൽ ദിലീപിന് മഞ്ജുവിനോട് അസൂയ ഉണ്ടോയെന്ന ചോദ്യത്തിന് മഞ്ജു പാവം, അതിനോട് അസൂയപ്പെട്ടിട്ട് എന്ത് കാര്യം എന്നായിരുന്നു ദിലീപ് നൽകിയ മറുപടി. ' മഞ്ജു വളരെ ലിബറൽ ആണ് . എല്ലായിടത്തും അവരെ കാണാം. അവൾ തന്നെയാണ് എല്ലായിടത്തും പർച്ചേസിനൊക്കെ പോകുന്നത്.ഞങ്ങളിൽ ആരാണ് പ്രണയം പറഞ്ഞത് എന്നൊന്നും ഇല്ല. ഞങ്ങൾ എന്നാൽ വിവാഹം കഴിച്ചാലോ എന്ന ഒറ്റ തീരുമാനത്തിലേക്ക് എത്തുകയായിരുന്നു',എന്നാണ് താരം വ്യക്തമാക്കിയത്.

ദിലീപിനെ കുറിച്ച് വരുന്ന ഗോസിപ്പുകൾ കുടുംബജീവിതത്തെ തീരെ ബാധിക്കുന്നില്ലേയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു താരം വ്യക്തമാക്കിയത്. ' ഒരുപാട് ഹീറോയിൻസിന്റെ കൂടെ അഭിനയിക്കുന്നയാളാണ് ഞാൻ.ഒരേ നായികയുമായി തുടർച്ചയായി അഭിനയിക്കുമ്പോൾ പല ഗോസിപ്പുകളും വരും. അതുപക്ഷെ ജോലിയുടെ ഭാഗമാണ്. പിന്നെ ഞാൻ എപ്പോഴും പറയാറുണ്ട് ഗോസിപ്പ് ഈസ് ദ സീക്രറ്റ് ഓഫ് മൈ എനർജി എന്ന്. മഞ്ജുവിന് എല്ലാ കാര്യങ്ങളും അറിയാം. ഞാൻ വേറെ ആരെങ്കിലും ഇതിനെക്കുറിച്ചൊക്കെ പറഞ്ഞാൽ അത് കേൾക്കുന്ന ആളല്ല. മഞ്ജുവിന് ഒറ്റ നിർബന്ധമേ ഉള്ളൂ, എല്ലാ കാര്യങ്ങളും ഓപ്പണ്‍ ആയിരിക്കണം.
പിന്നെ നാച്ചുറലി ഏതൊരു വൈഫിനും തോന്നാവുന്ന പൊസസിവ്നെസ് തോന്നിയേക്കും. എൻ്റെ ജോലി ഇതായതുകൊണ്ട് ഒരുപക്ഷെ കടിച്ചുപിടിച്ച് ഇരിക്കുന്നതായിരിക്കാം, ഞാനും പൊസസിവ് ആണ്. ഏതൊരു ഭാര്യഭർത്യ ബന്ധത്തിലും ഇതുണ്ടാകും. അതൊക്കെ സ്വാഭാവികമാണ്, എന്നായിരുന്നു ദിലീപ് വ്യക്തമാക്കിയത്.
അതേസമയം മഞ്ജുവിനെ ദിലീപ് പിടിച്ചുവെച്ചിരിക്കുകയാണോയെന്ന ചോദ്യത്തിന് ഒരിക്കലും അല്ലെന്നും സിനിമയിൽ അഭിനയിക്കേണ്ടെന്ന് തീരുമാനിച്ചത് മഞ്ജുവാണെന്നും ദിലീപ് അഭിമുഖത്തിൽ പറഞ്ഞു. 'മഞ്ജു വീട്ടിൽ തിരക്കിലാണ്. എൻ്റെ കാര്യം നോക്കാനുണ്ട്, മകളുടെ കാര്യം നോക്കണം, പിന്നെ കമ്പനി കാര്യങ്ങൾ നോക്കണം'എന്നും ദിലീപ് വിശദീകരിച്ചു.
എന്നാൽ യാതൊന്നും ചെയ്യാനില്ലാതെ 14 കൊല്ലത്തോളം മഞ്ജു ദിലീപിൻ്റെ വീട്ടിൽ അനുഭവിക്കുകയായിരുന്നുവെന്നാണ് താരത്തിൻ്റെ അടുത്ത സുഹൃത്തും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി പറഞ്ഞത്. മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ പുസ്തകം വായിച്ചും ലാപ്ടോപ്പിൽ സിനിമ കണ്ടുമാണ് താൻ സമയം തള്ളി നീക്കിയതെന്ന് മഞ്ജു പറഞ്ഞതായും ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയിരുന്നു. ഡാൻസ് ചെയ്യാനായി മഞ്ജു തയ്യാറായപ്പോൾ അതിലും ദിലീപ് കടുത്ത അമർഷം പ്രകടിപ്പിച്ചെന്നും തന്നോടടക്കം വളരെ ദേഷ്യത്തോടെ ഇതിൻ്റെ പേരിൽ സംസാരിച്ച സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി തുറന്നുപറഞ്ഞിരുന്നു.












Click it and Unblock the Notifications