ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ്
ജീവിതത്തിലെ പൊയ്മുഖങ്ങളെ തിരിച്ചറിയാൻ കഴിയാതെ പോയ സംവിധായകനാണ് സിദ്ധിഖ് എന്ന് ആലപ്പി അഷ്റഫ്. ലാലുമായി വേർപിരിഞ്ഞതിന് ശേഷം സിനിമ ചെയ്യാണ് പലപ്പോഴും സിദ്ധിഖ് ഏറെ ബുദ്ധിമുട്ടിയിരുന്നതായും ആലപ്പി അഷ്റഫ് പറഞ്ഞു. തൻ്റെ യുട്യൂബ് ചാനലിൽ അദ്ദേഹം പങ്കുവെച്ചത് ഇങ്ങനെ
'സംവിധായകൻ ഫാസിൽ തന്റെ ശിഷ്യന്മാരായ സിദ്ധീഖ് ലാലിനെ കൊണ്ട് ആദ്യമായി സംവിധാനം ചെയ്യിപ്പിച്ച ചിത്രമായിരുന്നു റാംജിറാവു സ്പീക്കിംഗ്. കോമഡിയും സെന്റിമെൻറ്സും ഒക്കെ കൊണ്ട് നിറഞ്ഞ ആ ചിത്രം ഇന്നും എവർഗ്രീൻ ആയി നിലനിൽക്കുന്ന ചിത്രമാണ്. എന്നാൽ ആ ചിത്രത്തിന്റെ പിന്നിൽ ചില നൊമ്പരപ്പെടുത്തുന്ന അനുഭവങ്ങൾ നേരിടേണ്ടതായി വന്നിട്ടുണ്ട്. തങ്ങളുടെ ആദ്യ ചിത്രം ഫസ്റ്റ് കോപ്പി ആക്കിയതിനുശേഷം വിതരണക്കാരോടൊപ്പം ഇരുന്ന് കണ്ടുകഴിഞ്ഞപ്പോൾ അവർ ഫാസിലിനോട് പറഞ്ഞു ഈ ചിത്രത്തിൽ നിന്നും രണ്ടായിരം അടിയോളം വെട്ടികളഞ്ഞാൽ ഈ സിനിമ രണ്ടാഴ്ചയോളം ഓടുമായിരിക്കുമെന്ന്. ഫാസിൽ ഈ വിവരം സംവിധായകരായ സിദ്ധീഖിനെയും ലാലിനെയും അറിയിച്ചപ്പോൾ അവർക്കത് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. അവർ രണ്ടുപേരും ചേർന്ന് ഫാസിലിനോട് കേണപേക്ഷിച്ചു അങ്ങനെ ചെയ്യല്ലേ പാച്ചിക്ക എന്ന്. അവരുടെ ആ ആവശ്യം അംഗീകരിച്ച ഫാസിൽ വിതരണക്കാരോട് പറഞ്ഞു ഈ ചിത്രം മൂലം നിങ്ങൾക്ക് എന്തെങ്കിലും സാമ്പത്തിക നഷ്ടം ഉണ്ടായാൽ ഞാൻ നിങ്ങൾക്കായി മറ്റൊരു സൂപ്പർസ്റ്റാർ പടം ചെയ്ത് നിങ്ങളുടെ നഷ്ടം ഞാൻ പരിഹരിച്ചു കൊള്ളാമെന്ന് .അത് അവർക്ക് സന്തോഷം പകരുന്ന വാക്കുകളായിരുന്നു. അത് അവർ അംഗീകരിച്ചു.

അങ്ങനെ റിലീസ് ചെയ്ത ആ ചിത്രം തിയേറ്ററുകളെ ഇളക്കി മറിച്ച് പൂരപ്പറമ്പാക്കികൊണ്ട് ചരിത്രവിജയം കുറിക്കുകയാണ് ഉണ്ടായത്. ചിത്രം 100 ദിവസം ഓടി കഴിഞ്ഞിട്ടും മറ്റൊരു ചിത്രം സംവിധാനം ചെയ്യിക്കാനായി സിദ്ദിഖ് ലാലിനെ തേടി ഒരു നിർമ്മാതാക്കളും എത്തിയില്ല. പിന്നീട് മേനക സുരേഷ് താല്പര്യം പ്രകടിപ്പിച്ച എത്തിയെങ്കിലും അതിൽ നിന്നും പിന്മാറുകയാണ് ഉണ്ടായത്. അവിടെ അവരുടെ രക്ഷകനായി എത്തിയത് സംവിധായകൻ ഫാസിൽ ആയിരുന്നു. അങ്ങനെയാണ് ഇൻ ഹരിഹർ നഗർ എന്ന ചിത്രം പ്ലാൻ ചെയ്യുന്നത്. 40 ലക്ഷം രൂപ ബഡ്ജറ്റിൽ ആയിരുന്നു ആ ചിത്രം പ്ലാൻ ചെയ്തിരുന്നത്. നിർമ്മാതാക്കളായി ഫാസിൽ, ഫാസിൽ അനുജൻ കയസ്, കുരിയച്ഛൻ വാളക്കുഴി, പിന്നെ ഞാനും. അങ്ങനെ ഞങ്ങൾ നാലുപേരാണ് ആ ചിത്രത്തിൻറെ നിർമ്മാതാക്കൾ. ഞങ്ങൾ നാലുപേരും മൂന്നു ലക്ഷം രൂപ വീതം അതിൽ ഇൻവെസ്റ്റ് 28 ലക്ഷം രൂപ വിതരണക്കാരനായ സ്വർഗ്ഗചിത്ര അപ്പച്ചനും ഇതിലേക്ക് നൽകി .
സിനിമയുടെ മുഴുവൻ ചുമതലയും അധികാരവും ഒക്കെ പവർ ഓഫ് അറ്റോണി വഴി എന്റെ പേരിലായിരുന്നു. ഇൻ ഹരിഹർ നഗർ മലയാള സിനിമയിൽ ഒരു ട്രെൻഡ് തന്നെ സൃഷ്ടിച്ചു. അതിൽ നിന്നും ഇൻസ്പിറേഷൻ ഉൾക്കൊണ്ടുകൊണ്ട് നിരവധി ചിത്രങ്ങൾ പിന്നീട് ഉണ്ടായിട്ടുമുണ്ട്. അതോടെ സിദ്ധീഖ് ലാൽ ജോഡികളുടെ ഒരു യുഗം തന്നെ പിറവികൊള്ളുകയായിരുന്നു. 100 ദിവസം എന്നതൊക്കെ മാറി ഒരു വർഷത്തിലേറെ ഓടിയ ചിത്രങ്ങൾ അവരുടെ റെക്കാർഡിൽ ഉണ്ട് .എന്നാൽ അവർ തമ്മിൽ വേർ പിരിഞ്ഞതിനു ശേഷം സംവിധായകൻ സിദ്ധീഖിന് പല കൈപ്പേറിയ അനുഭവങ്ങളും നേരിടേണ്ടതായി വന്നിട്ടുണ്ട്.
ക്രോണിക് ബാച്ചിലർ എന്ന ചിത്രം മമ്മൂട്ടിയെ വെച്ച് സിദ്ധീഖ് പ്ലാൻ ചെയ്തപ്പോൾ അതിൻറെ ആദ്യ നിർമ്മാതാവായി എത്തിയത് ആൽവിൻ ആന്റണി ആയിരുന്നു. അതിൻറെ കഥയും ഡിസ്കഷനും ഒക്കെയായി ഒരു മാസത്തോളം സിദ്ധീഖിന് ദുബായിൽ പോയി താമസിക്കേണ്ടതായി വന്നു .എന്നാൽ ആൽവിൻ ആന്റണി അപ്രതീക്ഷിതമായി ആ പ്രോജക്റ്ിൽ നിന്നും പിന്മാറുകയാണ് ഉണ്ടായത്. ഉടൻ തന്നെ സിദ്ധീഖ് തന്റെ പഴയ വിതരണക്കാരനായ സ്വർഗ്ഗചിത്ര അപ്പച്ചനെ സമീപിച്ചു. അപ്പച്ചൻ അന്ന് സിദ്ധീഖിനോട് പറഞ്ഞു മമ്മൂട്ടി ആണെങ്കിൽ ഇപ്പോൾ തിയേറ്റർകാർ പണം തരില്ല, ജയറാമിനെ വെച്ച് ചെയ്തുകൂടെ എന്ന്. മറുപടി ഒന്നും പറയാതെ ഞാൻ മടങ്ങി പോകുന്നു എന്നാണ് സിദ്ദീഖ് എന്നോട് പറഞ്ഞത്.
അടുത്തതായി രംഗത്ത് വന്നത് ലിബർട്ടി ബഷീർക്കെ ആയിരുന്നു അദ്ദേഹം ചെയ്യാമെന്ന് ഉറപ്പുകൊടുത്തു. അപ്പോഴേക്കും ഷൂട്ടിങ് തീരുമാനിച്ച തീയതി അടുത്തു വന്നതിനാൽ സിദ്ദീഖ് സ്വന്തം കയ്യിൽ നിന്നും പണം മുടക്കി സോങ് റെക്കോർഡിങ്ങും ഷൂട്ടിങ്ങും ഒക്കെ ആരംഭിച്ചു .എന്നാൽ കാര്യത്തോട് അടുത്തപ്പോൾ ബഷീർക്കയും കൈയൊഴിഞ്ഞു. സിദ്ധീഖ് അടുത്തതായി സമീപിച്ചത് തന്റെ ഉറ്റ സുഹൃത്തും സംവിധാന പങ്കാളിയുമായ ലാലിനെയായിരുന്നു. ലാലിന്റെ ഡിസ്ട്രിബ്യൂഷൻ കമ്പനി അന്ന് കത്തി ജ്വലിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു. എന്നാൽ ലാലും ഒരു ഡിമാൻഡ് മുന്നോട്ടു വെച്ചു ആ ചിത്രത്തിൽ മുകേഷിനു പകരം ദിലീപിനെ വെക്കണം. സിദ്ദിഖ് അതിന് മറുപടിയായി കൂടുതലൊന്നും പറയാൻ നിന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. അപ്പോഴേക്കും ഷൂട്ടിങ് തുടങ്ങി നാല് ദിവസം പിന്നിട്ടിരുന്നു. മുന്നോട്ടു നീങ്ങാൻ യാതൊരു നിർവാഹവുമില്ല. ആ സമയത്ത് സിദ്ദീഖിന്റെ രക്ഷകനായി എത്തിയത് തന്റെ ഗുരുനാഥനായ ഫാസിൽ തന്നെയായിരുന്നു.
സിദ്ദീഖ് നിൽക്കക്കള്ളിയില്ലാതെ വന്നപ്പോൾ ആലപ്പുഴയിൽ പോയി ഫാസിലിനെ കാണുന്നു. തന്റെ ധർമ്മസങ്കടം അറിയിച്ചപ്പോൾ ഫാസിൽ ഒരു എതിർപ്പുമില്ലാതെ ഒരു നിബന്ധനയും ഇല്ലാതെ തന്റെ പ്രിയ ശിഷ്യന്റെ പ്രോജക്ട്റ് ഏറ്റെടുക്കാൻ തയ്യാറാവുകയാണ് ഉണ്ടായത് .അദ്ദേഹം പറഞ്ഞു ഷൂട്ടിങ് രണ്ടു ദിവസത്തേക്ക് നിർത്തി വെക്കുക. ബാക്കി അറേഞ്ച്മെന്റുകൾ ചെയ്തതിനുശേഷം തുടങ്ങിയാൽ മതി. അതിൻപ്രകാരം ഷൂട്ടിങ് രണ്ടു ദിവസം നിർത്തി വെച്ചതിനു ശേഷമാണ് വീണ്ടും പുനരാരംഭിക്കുന്നത്. ഫാസിൽ സിദ്ധീഖിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കികൊടുത്തു. 99 ദിവസമാണ് അതിന്റെ ഷൂട്ടിങ് നടന്നത്. ചിത്രത്തിന്റെ വിതരണ ചുമതലയും ഫാസിൽ തന്നെ ഏറ്റെടുത്തു .ഒരു വിഷക്കാലത്ത് റിലീസ് ചെയ്ത ആ ചിത്രം മിക്കവാറും എല്ലാ സ്റ്റേഷനുകളിലും 100 ദിവസം പിന്നിടുകയാണ് ഉണ്ടായത്.
പിന്നീട് സിദ്ധീഖ് ഹിന്ദിയിലും തമിഴിലും ഒക്കെ ചെയ്ത ബോഡിഗാർഡ് എന്ന ചിത്രം വമ്പിച്ച വിജയം കൈവരിച്ചിരുന്നു. എന്നാൽ അതിനുശേഷം മലയാളത്തിൽ സംവിധാനം ചെയ്ത മോഹൻലാൽ നായകനായ ലേഡീസ് ആൻഡ് ജെന്റിൽമാൻ, ബിഗ് ബ്രദർ, ജയസൂര്യ നായകനായ ഫുക്രി ,മമ്മൂട്ടിയുടെ ഭാസ്കർ ദ റാസ്കൽ തുടങ്ങിയ ചിത്രങ്ങൾ എല്ലാം തന്നെ പരാജയം ഏറ്റുവാങ്ങുകയാണ് ഉണ്ടായത്. തുടർച്ചയായ പരാജയങ്ങൾ ഏറ്റുവാങ്ങിയപ്പോൾ അത് വലിയ സാമ്പത്തിക ബാധ്യതയ്ക്ക് വഴിയൊരുക്കി. അത് മാനസികമായും അദ്ദേഹത്തെ തളർത്തി ആ സമയത്ത് തന്റെ കൂടെ നിന്ന പലരും പല കാരണങ്ങൾ കണ്ടെത്തി അകന്നുപോവുകയാണ് ഉണ്ടായത്. ഇതിനോടൊപ്പം അദ്ദേഹത്തിന് അസുഖവും പിടിപെട്ടു. ആരോഗ്യ കാര്യങ്ങളിൽ ഒന്നും വലിയ പ്രാധാന്യം കൊടുക്കുന്ന ആളായിരുന്നില്ല സിദ്ദിഖ്. അസുഖം ഒന്നും വലിയ കാര്യമാക്കാതെ അദ്ദേഹം അടുത്ത പടം ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു.
മാഡ് ഡോക്ടർ എന്ന പേരിൽ മമ്മൂട്ടിക്ക് വേണ്ടിയുള്ള ഒരു കഥ തയ്യാറാക്കുകയും ചെയ്തു മമ്മൂട്ടി കഥ കേട്ടിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം എന്ന് പറഞ്ഞു. അങ്ങനെ നാളുകൾ കുറെ നീണ്ടുപോയപ്പോൾ ഇതിനിടെ ഫാസിലിന്റെ അനുജൻ കയസിനോട് സിദ്ധീഖ് ആ ചിത്രത്തിന്റെ കഥ പറയുകയുണ്ടായി. മാഡ് ഡോക്ടർ എന്ന കഥ കയസിന് വളരെയധികം ഇഷ്ടപ്പെടുകയും താൻ വേണമെങ്കിൽ അതിന്റെ നിർമ്മാണ ചുമതല ഏറ്റെടുക്കാമെന്ന് അറിയിക്കുകയും ചെയ്തു. കയസ് മമ്മൂട്ടിയെ കണ്ടപ്പോൾ പറഞ്ഞു ഞാൻ സിദ്ദീഖിന്റെ കഥ കേട്ടു സൂപ്പർ കഥയാണ്. പിറ്റേ ദിവസം തന്നെ സിദ്ധീഖിന് ആൻഡ്രോ ജോസഫിന്റെ വിളി വരുന്നു, മമ്മൂക്കക്ക് കഥ കേൾക്കണം നിർമ്മാതാവിനെ തിരക്കണ്ട അത് ഞാൻ തന്നെ ആയിക്കൊള്ളാം. അങ്ങനെ ഒരു ദിവസം സിദ്ധീഖ് പോയി മമ്മൂട്ടിയോട് കഥ പറയുന്നു.
കഥ പറഞ്ഞു തിരികെ വന്ന സിദ്ധീഖിനെ കണ്ട ഷഹീർ ബാബു പറയുന്നു മുഖമൊക്കെ വാടി ടെൻഷൻ അടിച്ച് ക്ഷീണിതനായിട്ടാണ് തിരികെ വന്നതെന്ന്. അപ്പോൾ തോന്നി മമ്മൂട്ടിക്ക് കഥ ഇഷ്ടപ്പെടാതെ തിരിച്ചയച്ചതിന്റെ വിഷമമായിരിക്കുമെന്ന്. എന്നാൽ അവശനായിരുന്ന സിദ്ധീഖ് പറഞ്ഞു മമ്മൂട്ടിക്ക് കഥ വളരെ ഇഷ്ടമായി, ഉടൻ തുടങ്ങണമെന്നും പറഞ്ഞു. എന്നിട്ടെന്താ മുഖമെല്ലാം വല്ലാണ്ടിരിക്കുന്നല്ലോ എന്ന് ബാബു ചോദിച്ചപ്പോൾ പറഞ്ഞു ഞാൻ ഇന്ന് കഴിക്കേണ്ട ഗുളിയെ കഴിച്ചില്ല. എനിക്ക് വല്ലാത്ത ബുദ്ധിമുട്ട് തോന്നുന്നു എന്ന് പറഞ്ഞ് പെട്ടെന്ന് മെഡിസിൻ എടുത്തു കഴിച്ചു. അന്ന് വൈകുന്നേരം 6 മണിക്ക് സിദ്ദീഖിന് അസുഖം കൂടി മരടിലുള്ള ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടുത്തെ 15 ദിവസത്തെ ചികിത്സയ്ക്ക് ശേഷം പിന്നീട് അമൃത ഹോസ്പിറ്റലിലേക്ക് മാറ്റുകയാണ് ഉണ്ടായത്. അമൃതയിൽ നിന്നും തിരികെ വീട്ടിലേക്ക് എത്തിയത് അദ്ദേഹത്തിൻറെ ചേതനയേറ്റ ശരീരമായിരുന്നു'
-
സ്വര്‍ണം വീണ്ടും താഴോട്ട്; സ്വര്‍ണവില ഇന്നും കുറഞ്ഞു, രൂപയുടെ കരുത്ത് നേട്ടമായി, ഇന്നത്തെ പവന് വില -
സ്വര്‍ണത്തിന് എന്തുപറ്റി? യുദ്ധം തുടങ്ങി ഒരാഴ്ചയായിട്ടും വില കൂടുന്നില്ല! വാങ്ങിവെച്ചത് മണ്ടത്തരമായോ? -
സ്വർണ വില ഗ്രാമിന് 27000ത്തിന് മുകളിലോ, പവൻ 2.15 ലക്ഷത്തിലേക്കും?സ്വർണം കൂടുതൽ ഞെട്ടിക്കാനൊരുങ്ങുന്നു..പ്രവചനം -
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
വ്യാപകമായി സ്വർണം വിറ്റഴിച്ച് നിക്ഷേപകർ, സ്വർണവിലയിലെ കുറവ് താൽക്കാലികം മാത്രം, ഇനി വൻ കുതിപ്പ് വരും -
സ്വർണ വില ഉച്ചയോടെ വീണ്ടും താഴേക്ക്; വിൽക്കാൻ കാത്തിരുന്നവർ പെട്ടു..ഇനിയും ഇടിഞ്ഞ് വീഴും? -
ഇങ്ങനെ പോയാന്‍ പച്ചക്കറി, ഫ്രൂട്ട്സ് വില കുറയും; നാട് പട്ടിണിയിലാകും, ഗള്‍ഫ് കയറ്റുമതി നിലച്ചു -
പൊങ്കാല ഇടുമ്പോൾ വീട്ടിലെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് പ്രചരിപ്പിച്ചു'; തുറന്നടിച്ച് നടി രമ്യ പണിക്കർ -
മൂന്ന് ദിവസം കൊണ്ട് ഇടിഞ്ഞത് 85800 രൂപ! സ്വര്‍ണം വാങ്ങിയവര്‍ക്ക് ഇരിപ്പുറക്കുന്നില്ല, മുന്നിലുള്ളത് വന്‍നഷ്ടം! -
കെ റെയിൽ പദ്ധതിയിൽ നിലപാട് ആവർത്തിച്ച് കേന്ദ്രം; ഡിപിആർ പരിഷ്കരിക്കണം, ബ്രോഡ്ഗേജ് മതി -
നഴ്സുമാർക്ക് എന്തിനാണ് 40,000 രൂപ ശമ്പളം? വിലക്കയറ്റം ഒക്കെ വെറും തോന്നലല്ലേ? പിന്തുണയുമായി നടി സരിത











Click it and Unblock the Notifications