Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപ് കാവ്യയെ വിവാഹം കഴിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു, കണ്ടകശനി സമയം': കലിയുഗ ജ്യോത്സ്യൻ

ദിലീപ്-കാവ്യാ മാധവൻ വിവാഹം നടക്കാൻ പാടില്ലെന്ന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് കലിയുഗ ജ്യോത്സ്യൻ എന്ന് അറിയപ്പെടുന്ന ഡോ. സന്തോഷ് നായർ. ദിലീപുമായി ബന്ധപ്പെട്ട് നേരത്തെ കലിയുഗ ജ്യോത്സ്യൻ നടത്തിയ മറ്റ് ചില പ്രവചനങ്ങൾ വൈറലായിരുന്നു.

ദിലീപിന് കാരാഗൃഹവാസം ഉണ്ടാകുമെന്നും നടിയെ ആക്രമിച്ച കേസിൽ നിന്നും രക്ഷപ്പെടുമെന്നും പ്രവചിച്ചിരുന്നുവെന്നും ന്യൂസ് 18 കേരളത്തിന് നൽകിയ അഭിമുഖത്തിൽ കലിയുഗ ജ്യോത്സ്യൻ പറയുന്നു. മാത്രമല്ല കേസ് ഇനി ഹൈക്കോടതിയിൽ എത്തിയാൽ എന്ത് സംഭവിക്കുമെന്നും കലിയുഗ ജ്യോത്സ്യൻ പ്രവചിക്കുന്നു.

കലിയുഗ ജ്യോത്സ്യന്റെ വാക്കുകൾ: '' ദിലീപിന് ഒന്നും സംഭവിക്കില്ല എന്നത് മൂന്ന് വര്‍ഷത്തിന് മുന്‍പ് തന്നെ താന്‍ പറഞ്ഞിരുന്നു. കലിയുഗ ജ്യോതിഷിയുടെ പ്രവചനം എന്ന് അന്ന് എല്ലാ ചാനലുകളും വാര്‍ത്ത കൊടുത്തിരുന്നു. ദിലീപിന് മൂന്ന് കല്യാണത്തിന് യോഗമെന്നും പറഞ്ഞിരുന്നു. അത് മൂന്നും കഴിഞ്ഞു.

kavya

ആദ്യത്തേത് സൈലന്റ് ആയിരുന്നു. അതിന് ശേഷം മഞ്ജു വാര്യരും കാവ്യയുമായി. കേസില്‍ ദിലീപിന് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് തനിക്ക് അറിയാമായിരുന്നു. ഇനി ദിലീപിനെ വെറുതെ വിട്ടതിന് എതിരെ ഹൈക്കോടതിയില്‍ പോയാലും ഒന്നും സംഭവിക്കില്ല. കാരണം മനുഷ്യരല്ലേ പോകുന്നത്. അവിടെ പോയിട്ട് വാദപ്രതിവാദം ചെയ്യുന്നതിലല്ലേ കാര്യം.

ഗോവിന്ദച്ചാമിയുടെ കേസില്‍ ആളൂര്‍ വന്നപ്പോള്‍ സൗമ്യ സ്വയം ബലാത്സംഗം ചെയ്ത് ട്രെയിനില്‍ നിന്ന് ചാടി എന്നായി. അങ്ങനെ എത്രയെത്ര വിധികള്‍ ഈ രാജ്യത്ത് വരുന്നു. അത് വക്കീലിന്റെ കഴിവും സാമര്‍ഥ്യവും കൊണ്ടും തെളിവുകളുടെ അടിസ്ഥാനത്തിലുമാണ്. കോടതിക്ക് എന്ത് ചെയ്യാന്‍ സാധിക്കും. ഹാജരാക്കുന്ന തെളിവുകളാണ് കോടതി നോക്കുന്നത്. ഏത് രാജ്യത്ത് പോയാലും അങ്ങനെയാണ്. അവിടെയാണ് വക്കീലിന്റെ സാമര്‍ത്ഥ്യവും കഴിവും.

അന്ന് ദിലീപിന് കണ്ടകശനിയും കാവ്യയ്ക്ക് ഏഴര കണ്ടക ശനിയുമുളള കാലത്ത് അവരുടെ ഒരു ബന്ധു തന്നെ വിളിച്ചിരുന്നു. ഈ കല്യാണം നടത്തരുത് എന്നും സമയം മോശമാണ് എന്നും താന്‍ പറഞ്ഞിരുന്നു. ദിലീപിന് കാരഗ്രഹ വാസം ഉണ്ടാകും എന്ന് പറഞ്ഞിരുന്നു. അത് പോലെ തന്നെ സംഭവിച്ചു. അന്ന് അവര്‍ക്ക് അത് അത്യാവശ്യമായിരുന്നു. വിവാഹം കഴിച്ചേ പറ്റൂ എന്നായിരുന്നു. ഇവര്‍ ചേര്‍ന്നത് തന്നെ ഇത്തരം ഒരു സാഹചര്യത്തില്‍ ആയിരുന്നുവെന്നും കലിയുഗ ജ്യോത്സ്യന്‍ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+