Get Updates
Get notified of breaking news, exclusive insights, and must-see stories!

'ലണ്ടൻ യാത്രയ്ക്കിടെ ദിലീപ് ഭീഷണിപ്പെടുത്തി, കാവ്യാ ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിന്', നടിയുടെ മൊഴി പുറത്ത്

കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ചതും ആ കേസില്‍ ദിലീപ് പ്രതിയായതും സിനിമാ ലോകത്തെ ചെറുതായൊന്നുമല്ല ഉലച്ചത്. ക്രൂരമായി ആക്രമിക്കപ്പെട്ട അതിജീവിത തളരാതെ നിയമപോരാട്ടത്തിന് ഇറങ്ങിയപ്പോള്‍ അഴിക്കുളളിലായത് പത്തോളം പ്രതികള്‍. കൊച്ചി നഗരത്തില്‍ ഓടുന്ന വാഹനത്തില്‍ രണ്ടര മണിക്കൂര്‍ സമയം തെന്നിന്ത്യയുടെ പ്രിയ നായിക അനുഭവിച്ചത് കൊടിയ പീഡനം.

അതിക്രമം സംബന്ധിച്ച് അതിജീവിത വിചാരണക്കോടതിയില്‍ നല്‍കിയ മൊഴി നടുക്കുന്നതാണ്. കേസില്‍ വിധി വരാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ അതിജീവിത നല്‍കിയ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെടുന്നത്. ജൂലൈയില്‍ ദിലീപ് അറസ്റ്റിലായി. 2016 മുതല്‍ അടച്ചിട്ട കോടതി മുറിയില്‍ കേസിന്റെ വിചാരണ ആരംഭിച്ചു. എട്ടാം പ്രതിയായ ദിലീപും കാവ്യാ മാധവനുമായുളള ബന്ധം മഞ്ജു വാര്യരെ അറിയിച്ചതിലുളള പ്രതികാരമായാണ് നടിയെ ആക്രമിക്കാനുളള കൊട്ടേഷന്‍ നല്‍കിയത് എന്നാണ് പ്രോസിക്യൂഷന്‍ കേസ്.

MANJU

ദിലീപിന് നടിയോട് പ്രശ്‌നമുണ്ടായിരുന്നു എന്ന് പോലീസിന് മൊഴി നല്‍കിയ പലരും വിചാരണഘട്ടത്തില്‍ മൊഴി മാറ്റി. 2012 മുതല്‍ ദിലീപിന് തന്നോട് വിരോധം ഉണ്ടായിരുന്നു എന്നാണ് അതിജീവിത കോടതിയില്‍ നല്‍കിയ മൊഴി. മഞ്ജു വാര്യരുമായ വിവാഹ ബന്ധം തകര്‍ത്തത് താനാണ് എന്ന് ദിലീപ് പലരോടും പറഞ്ഞു.

2012ല്‍ മഞ്ജു വാര്യരും സുഹൃത്തുക്കളായ സംയുക്താ വര്‍മ്മയും ഗീതു മോഹന്‍ദാസും അതിജീവിതയുടെ വീട്ടിലെത്തി. ഫോണില്‍ ദിലീപും കാവ്യാ മാധവനും തമ്മിലുളള ചില മെസ്സേജുകള്‍ കാണിച്ച് ഇതേക്കുറിച്ച് എന്താണ് നടിക്ക് അറിയുന്നത് എന്ന് ചോദിച്ചു. എന്നാല്‍ തനിക്ക് ഒന്നും അറിയില്ല എന്നാണ് നടി ആദ്യം പറഞ്ഞത്. തുടര്‍ന്ന് മഞ്ജു വാര്യര്‍ പൊട്ടിക്കരഞ്ഞു.

ഈ സമയം നടിയുടെ അച്ഛനാണ് വന്ന് പറഞ്ഞത്, നിനക്ക് അറിയാവുന്ന കാര്യങ്ങള്‍ തുറന്ന് പറയൂ എന്ന്. അതിനെ തുടര്‍ന്നാണ് അമേരിക്കന്‍ യാത്രയില്‍ ദിലീപും കാവ്യയും തമ്മിലുളള ബന്ധത്തെ കുറിച്ച് തനിക്കും റിമി ടോമിക്കും അറിയുന്ന കാര്യങ്ങള്‍ നടി തുറന്ന് പറഞ്ഞത്. ഇതേത്തുടര്‍ന്നാണ് ദിലീപും മഞ്ജുവും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാവുകയും വിവാഹ മോചനത്തിലേക്ക് എത്തുകയും ചെയ്തത് എന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്.

അതിന് ശേഷമുളള ലണ്ടന്‍ യാത്രയ്ക്കിടെ ദിലീപ് ഇക്കാര്യം തന്നോട് നേരിട്ട് ചോദിച്ചുവെന്ന് അതിജീവിതയുടെ മൊഴിയില്‍ പറയുന്നു. കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞത് എന്തിനാണെന്ന് ദിലീപ് ചോദിച്ചു. തെളിവുമായിട്ടാണ് മഞ്ജു വന്നത് എന്ന് നടി മറുപടി നല്‍കി. തനിക്കെതിരെ നിന്നവരൊന്നും മലയാള സിനിമയില്‍ എങ്ങുമെത്തിയിട്ടില്ല എന്ന് ആ സമയം ദിലീപ് ഭീഷണിപ്പെടുത്തിയെന്നും നടി പറയുന്നു.

അതിന് ശേഷം നമുക്ക് ഒരുമിച്ച് ഒരു സിനിമ ചെയ്യണം എന്നൊക്കെ പറഞ്ഞ് ദിലീപ് സമാധാനിപ്പിക്കാനും ശ്രമിച്ചു. എന്നാല്‍ ഈ സ്റ്റേജ് ഷോയുടെ റിഹേഴ്‌സല്‍ സമയത്ത് ദിലീപ് തന്നോട് സംസാരിച്ചില്ല. ദിലീപുമായുളള പ്രശ്‌നം പറഞ്ഞ് തീര്‍ക്കണമെന്ന് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം തന്നോട് പറഞ്ഞിരുന്നു എന്നും അതിജീവിതയുടെ മൊഴിയില്‍ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+