Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനപ്രിയന്റെ ഭാര്യ ലേബലും കോടികളുടെ ആസ്തിയും നോക്കിയിരുന്നാൽ ജീവിതം നരകമായേനേ';മഞ്ജുവിന് കൈയ്യടി

ദിലീപുമായുള്ള വിവാഹമോചനത്തിന് ശേഷം പുതിയൊരു മഞ്ജു വാര്യരെയാണ് പ്രേക്ഷകർ കണ്ടത്. 14 വർഷത്തോളം മാറി നിന്ന മലയാള സിനിമയിൽ വീണ്ടും സജീവമായത് മാത്രമല്ല, രൂപത്തിലും ഭാവത്തിലും ജീവിത രീതികളിലുമെല്ലാം തൻ്റേതായ സ്റ്റൈൽ കൊണ്ടുവരാൻ മഞ്ജുവിന് സാധിച്ചു.

അടുത്തിടെയാണ് താൻ ബൈക്ക് പഠിച്ചെന്ന കാര്യം മഞ്ജു പറഞ്ഞത്. താൻ ബൈക്കിൽ യാത്ര പോകാറുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ബൈക്ക് യാത്രയുടെ വീഡിയോ മഞ്ജു പങ്കിട്ടിരുന്നു. ഗ്രേറ്റ്ഫുൾ ഫോർ വാട് വാസ്, ഗ്രേറ്റ്ഫുൾ ഫോർ വാട്ട് ഈസ്, ഗ്രേറ്റ്ഫുൾ ഫോർ വാട് വിൽബി എന്ന വരികളോടെയാണ് വീഡിയോ പങ്കുവെച്ചത്. അതേസമയം വീഡിയോക്ക് താഴെ നിരവധി പേരാണ് കമൻ്റുമായി എത്തിയത്. മഞ്ജുവിൻ്റെ മാറ്റത്തിൽ അത്ഭുവും സ്നേഹും പങ്കുവെയ്ക്കുകളാണ് ആളുകൾ.

manjunews-

ഒരു കാലത്തു കൂട്ടിൽ അടച്ചിരുന്ന കിളിയാണിന്നു പാറി പറന്നു നടക്കുന്നതെന്നാണ് കമൻ്റുകളിൽ ഏറേയും. ജനപ്രിയന്റെ ഭാര്യ എന്ന ലേബലും കോടികളുടെ ആസ്തിയും നോക്കിയിരുന്നുവെങ്കിൽ ജീവിതം വെറും നരകം മാത്രമായേനെയെന്നാണ് ഒരാൾ കുറിച്ചത്. ദിലീപിന്റെ ഭാര്യ എന്ന പോസ്റ്റിൽ നിന്നിറങ്ങി വരാൻ കാണിച്ച ധൈര്യം,അതാണ് നിന്റെ ജീവിതം മാറ്റിയത്. ആ ധൈര്യമാണ് കേരളത്തിലെ പല പെൺകുട്ടികൾക്കും ഇല്ലാത്തത് എന്നായിരുന്നു മറ്റൊരു കമൻ്റ്. ചില കമൻ്റുകൾ ഇങ്ങനെ

'അതെ. വിവാഹം എന്ന ആ മതിൽക്കെട്ട് മറികടക്കാൻ ഒരു പെണ്ണും ആഗ്രഹിക്കില്ല.പക്ഷെ അവളുടെ അനുഭവങ്ങൾ അവളെ അതിനായി സജ്ജയാക്കുമ്പോൾ അവൾ അവിടെ നിന്നും ഇറങ്ങുന്നത് ചങ്ക് പൊടിയുന്ന വേദനയോടെ ആകും. പക്ഷെ അതിനു ശേഷം അവൾക്കു ചിറകുകൾ മുളക്കും.. നല്ല അഗ്നി ചിറകുകൾ'

'എങ്ങനെ നടന്ന പെണ്ണാണ്, ഇന്ന് നോക്കിക്കോ,പറപ്പിച്ചു പോകുന്ന പോക്കേ, എന്റെ പെണ്ണെ നീയിങ്ങനെ പറന്നു പോകുന്നത് കാണാൻ എന്തൊരു സുന്ദരമാണ്,നിന്നെപ്പോലെ നീ മാത്രം ഐ റെസ്പെക്ട് യു'

'Iron Lady, ആ ഫ്രോഡിൻറെ കയ്യിൽ നിന്നു രക്ഷപെട്ടപ്പഴെ നിങ്ങൾ വിജയിച്ചു. നിങ്ങളുടെ സന്തോഷകരമായ ജീവിതം തിരികെ കിട്ടി'

'പറക്കണം, പാഠമാവണം ആത്മാഭിമാനമുള്ള പെണ്ണൊരുത്തി. സഹനപർവ്വമേറി കുടുംബജീവിതം ഹോമിച്ച മാലാഖമാരേക്കാൾ എല്ലാം ഉപേക്ഷിച്ച് ഇറങ്ങിപ്പോന്ന താങ്കൾ ഒരായിരം പെണ്ണുങ്ങൾക്ക്‌ പ്രചോദനമാകട്ടെ. 'അത്തരം ധൈര്യമുള്ള ഒരാൾ വിമാനം ഓടിച്ചാലും അതിൽ അത്ഭുതപ്പെടേണ്ടതില്ല.കാരണം കേരളത്തിൽ പലരും മറ്റുള്ളവരുടെ good certificate നേടാനായി ജീവിക്കുന്നവരാണ്. നീ നിന്നെ തന്നെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യാൻ തുടങ്ങിയിരിക്കുന്നു. ഇങ്ങനെ തന്നെ മുന്നോട്ട് പോവൂ'

'ഓരോ നിമിഷത്തിലും ഓരോ മലയാളിസ്ത്രീക്കും പ്രായഭേദമന്യേ മാതൃകയാവുന്ന മലയാളത്തിൻ്റെ ഉരുക്ക് വനിത. അഭിമാനത്തോടെ , തെല്ലസൂയയോടെ ഞാൻ അടങ്ങുന്ന സമൂഹം നിങ്ങളിൽ അഭിമാനിക്കുന്നു.. ഇനിയും ഇതുപോലെ അഗ്നിച്ചിറകു വിരിച്ച് പറക്കുവിൻ'

'അതിരുകൾ ഭേതിച്ച് ചിറകുവിടർത്തി പറക്കുന്ന പക്ഷി...!!'

'ഇതാണ് പെണ്ണ്, ഇങ്ങനെ ആവണം എന്തൊക്കെ പ്രതിസന്ധി നേരിട്ടാലും അതിനെയൊക്കെ തരണം ചെയ്ത് ലൈഫ് ഹാപ്പിയായി കൊണ്ട് പോകണം. Love you chechi', ഇങ്ങനെ പോകുന്നു കമൻ്റുകൾ. പതിവ് പോലെ തന്നെ കമൻ്റുകൾക്കൊന്നും മഞ്ജു മറുപടി നൽകിയിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+