ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ
സിനിമയിൽ ദിലീപിനെതിരെ സംസാരിച്ചവരിൽ ഒരാളാണ് സംവിധായകൻ വിനയൻ. തന്നെ ഒതുക്കിയതിൽ ദിലീപിന് പങ്കുണ്ടെന്നും അയാൾക്ക് ആനപ്പകയാണെന്നും മുൻപ് വിനയൻ പറഞ്ഞിരുന്നു. സിനിമയിലെ പവർ ഗ്രൂപ്പിനെ നയിച്ചത് ദിലീപ് ആണെന്നാണ് വിനയൻ മുൻപ് തുറന്നടിച്ചത്.
എന്തായാലും ദിലീപും വിനയനും തമ്മിലുള്ള പ്രശ്നങ്ങളെല്ലാം പരിഹരിച്ചോയെന്നാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്. അതിന് കാരണം ഒരു വീഡിയോ ആണ്. ഇരുവരും ചിരിച്ച് നിന്ന് കുശലം പറയുന്നതാണ് വീഡിയോ. സംവിധായകൻ ബ്ലെസിയുടെ മകളുടെ വിവാഹത്തിന് എത്തിയതായിരുന്നു ഇരുവരും. നിരവധി പേരാണ് വീഡിയോക്ക് താഴെ കമൻ്റുമായി എത്തുന്നത്.

ഇരുവരും തമ്മിൽ ശത്രുത മാറിയോ എന്നാണ് എല്ലാവർക്കും അറിയേണ്ടത്. സിനിമയിൽ സ്ഥിരം ശത്രുക്കൾ ഇല്ലെന്ന് മനസിലായില്ലേ, ഒരു മേശക്ക് ചുറ്റുമിരുന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ ഇവർ തമ്മിൽ ഉണ്ടായിരുന്നുള്ളൂവെന്നാണ് മറ്റ് ചിലരുടെ കമൻ്റ്. അതേസമയം രണ്ട് പേരും ഒന്നിച്ചതിൽ സന്തോഷം പങ്കുവെയ്ക്കുന്നവർ കുറവല്ല. ഇരുവരും ഒന്നിച്ചുള്ള സിനിമ പ്രേക്ഷകർക്ക് കാണാൻ സാധിക്കുമോയെന്ന് ചോദിക്കുന്നവരും ഉണ്ട്. നടി കേസ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ എല്ലാവർക്കും ദിലീപിനെ വേണം എന്നാണ് മറ്റ് ചിലരുടെ കമൻ്റ്.
അതേസമയം ദിലീപിനെ ഭയന്നാണ് ഇപ്പോൾ ചിലർ കൂട്ടുകൂടുന്നതെന്നുള്ള കമൻ്റുകളും ഉണ്ട്. ദിലീപിന് ഒരു പെണ്ണ് കേസ് ഉണ്ടായി, പകുതി ശത്രുതയിലും മുഴുവൻ ശത്രുതയും ഉള്ള ആളുകൾ ആ സമയത്ത് ദിലീപിനെതിരെ തിരിഞ്ഞു.. പത്തുവർഷത്തിനുശേഷം ദിലീപ് പുല്ലുപോലെ ഇറങ്ങി വന്നപ്പോൾ ലോഹ്യം കൂടിയതാണ്. കാരണം ദിലീപ് ആണ് ആള് പണി കൊടുത്തിരിക്കും', എന്നാണ് കമൻ്റ്.
മുൻപ് ദിലീപിനെതിരെ വിനയൻ പറഞ്ഞത് ഇങ്ങനെ
ദിലീപിനൊപ്പം പത്തോളം സിനിമകൾ ചെയ്തിരുന്നു, സൂപ്പർ സ്റ്റാർ പദവിലെത്തുന്നതിന് മുമ്പായിരുന്നു അത്. പിന്നീട് ട്വന്റി ട്വന്റി സിനിമാ നിർമ്മാണത്തിനെല്ലാം ശേഷം ദിലീപ് സിനിമാ മേഖലയിൽ മമ്മൂട്ടിക്കും മോഹൻലാലിനും മേലെ സ്വാധീന ശക്തിയായി മാറി. ദിലീപ് നാല്പത് ലക്ഷം മുൻകൂർ വാങ്ങിയിട്ട് സംവിധായകന് ഡേറ്റ് കൊടുക്കാതെ നിന്നതായിരുന്നു ആ വിവാദം. താൻ മാക്ട എന്ന അസോസിയേഷൻ തുടങ്ങിയ സമയത്ത് ഉയർന്നുവന്ന പരാതിയിൽ നടപടിക്ക് ശ്രമിച്ചതിന് ദിലീപ് പിന്നീട് തന്നെ ഒതുക്കാൻ ശ്രമിച്ചു. മനസിൽ ദേഷ്യം വന്നാൽ ഒരാളെ ഇല്ലാതാക്കാൻ ആനപ്പക കൊണ്ടുനടക്കുന്ന മനുഷ്യനാണ് ദിലീപ്. അത് തന്നെയാണ് അയാൾ ഇപ്പോൾ ജിവിതത്തിൽ നേരിടുന്ന പ്രശ്നങ്ങൾക്കും കാരണം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ', എന്നായിരുന്നു വിനയൻ്റെ വാക്കുകൾ












Click it and Unblock the Notifications