'50 ലക്ഷവും ദിലീപിന്റെ ഡേറ്റും, പെണ്ണിനൊപ്പം പിടിച്ച് തുണിയില്ലാതെ ഓടി, എന്തൊക്കെ കേട്ടു': ശാന്തിവിള
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വേണ്ടി ചാനൽചർച്ചകളിലും സോഷ്യൽ മീഡിയയിലും ശക്തിയുക്തം വാദിക്കുന്നവരുടെ കൂട്ടത്തിലാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ദിലീപിൽ നിന്ന് പണം വാങ്ങിയാണ് നടനെ വെളുപ്പിക്കാൻ ശ്രമിക്കുന്നത് എന്നത് അടക്കമുളള ആരോപണങ്ങൾ ശാന്തിവിള ദിനേശിന് എതിരെ ഉയർന്നിട്ടുളളതാണ്.
ദിലീപിനെ കേസിൽ നിന്ന് വെറുതെ വിട്ടതിന് പിന്നാലെ സുഹൃത്തായ നാദിർഷയുടെ സിനിമയിൽ ശാന്തിവിള ദിനേശിന് ആദ്യമായി അഭിനയിക്കാനുളള അവസരം കൊടുത്തതും ചോദ്യമുനകൾ ഉയർത്തിയിട്ടുണ്ട്. സംവിധായകൻ ബൈജു കൊട്ടാരക്കര ഈ വിഷയത്തിൽ ശാന്തിവിള ദിനേശിന് എതിരെ രംഗത്ത് വന്നിരുന്നു.
ദിലീപിന് അനുകൂലമായി സംസാരിച്ചതിന് താൻ കേൾക്കാത്തതായി ഒന്നും ബാക്കിയില്ലെന്ന് ശാന്തിവിള ദിനേശ് പറയുന്നു. സ്വന്തം യൂട്യൂബ് ചാനലിലാണ് ശാന്തിവിള ദിനേശിന്റെ പ്രതികരണം. ദിലീപിനെ വെച്ച് സിനിമ ചെയ്യണമെന്ന് തനിക്ക് ആഗ്രഹം ഉണ്ടെന്നും എന്നാലത് നടക്കില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു:

'' ദിലീപ് ജാമ്യത്തില്‍ പുറത്ത് വരുന്നത് വരെ ചാനല്‍ ചര്‍ച്ചകളില്‍ സജീവമായിരുന്നു. ദിലീപ് ജയിലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ഞാന്‍ ഒരു തീരുമാനം എടുത്തു. ഇനി ഒരു ചാനല്‍ ചര്‍ച്ചയ്ക്കും പോകരുത് എന്ന്. കാരണം ഞാന്‍ കേട്ടിട്ടുളള അത്രയും അസഭ്യ വാക്കുകളും നുണകളും വേറെ ആരും കേട്ടിരിക്കാന്‍ വഴിയില്ല. 50 ലക്ഷം രൂപയും ദിലീപിന്റെ ഡേറ്റും വാങ്ങിയാണ് ഞാന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് എന്ന് പല്ലിശ്ശേരി പറഞ്ഞു.
ബൈജു കൊട്ടാരക്കര എന്റെ ഭാര്യയെ കുറിച്ച് ഇനി പറയാന്‍ അസഭ്യം ബാക്കിയില്ല. മണക്കാട് ടൂറിസ്റ്റ് ഹോമില്‍ നിന്ന് ഒരു പെണ്ണിനൊപ്പം എന്നെ പിടിച്ചുവെന്നും ഞാന്‍ ഉടുതുണിയില്ലാതെ ഓടിയെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. അത്രയ്ക്കും മോശം വാക്കുകള്‍ പറഞ്ഞപ്പോള്‍ ഇനി ചര്‍ച്ചയ്ക്ക് പോകേണ്ട എന്ന് തീരുമാനിച്ചു. വിധി വരുന്ന ദിവസം പലരും വിളിച്ചു, അരമണിക്കൂര്‍ സംസാരിക്കാന്‍ പറഞ്ഞിട്ടും പോയില്ല.
ദിലീപ് നിരപരാധിയെന്ന് പറഞ്ഞാ ലും ദിലീപിനെ ശിക്ഷിച്ചാലും ഞാന്‍ വരില്ല എന്ന് പറഞ്ഞു. കാരണം മറുവശത്ത് വന്നിരിക്കുന്നത് തെമ്മാടിക്കൂട്ടങ്ങളാണ്. അവതാരകരും അവര്‍ക്കൊപ്പം ചേരും. അതിനിടിയില്‍ എന്തിനാണ് കൊത്തിപ്പറിക്കാനായി ചെന്നിരുന്ന് കൊടുക്കുന്നത്. എനിക്ക് വലിയ ആഗ്രഹം ഉണ്ട് ദിലീപിനെ വെച്ച് ഒരു സിനിമ ചെയ്യാന്‍. പക്ഷേ അയാള്‍ എനിക്ക് തരികയും ഇല്ല ഞാന്‍ അയാളോട് ചോദിക്കുകയും ഇല്ല. പിന്നെ എങ്ങനെയാണ് സിനിമ നടക്കുക'', ശാന്തിവിള ദിനേശ് പറയുന്നു.












Click it and Unblock the Notifications