'ക്രിസും ദിവ്യയും പിരിഞ്ഞു? ദിവ്യയുടെ മുഖത്ത് അടിച്ച പാട്'; മറ്റുള്ളവരുടെ ജീവിതം വച്ച് കളിക്കരുതെന്ന് ദിവ്യ
ടെലിവിഷന്‍ താരവും സോഷ്യല്‍ മീഡിയയിലെ നിറസാന്നിധ്യവുമായ ദിവ്യ ശ്രീധര്‍ പലപ്പോഴും വിവാദങ്ങളിലൂടെ ശ്രദ്ധ നേടാറുണ്ട്. 32-ാം വയസില്‍ വിവാഹമോചനം നേടിയ ശേഷം പിന്നീട് 40 വയസിനു ശേഷമാണ് ദിവ്യ വീണ്ടും വിവാഹിതയായത്. ടെലിവിഷന്‍ താരവും വോയിസ് ആര്‍ട്ടിസ്റ്റുമായ ക്രിസ് വേണുഗോപാലിനെയാണ് ദിവ്യ 2024-ല്‍ വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹം കഴിഞ്ഞപ്പോള്‍ തൊട്ട് ദിവ്യ പലപ്പോഴും വ്യാജവാര്‍ത്തകളുടെ ഇരയായിട്ടുണ്ട്.
തന്റെ നരച്ച മുടിയും നീണ്ട താടിയും മറച്ചു വയ്ക്കാതെ ക്രിസ് വിവാഹത്തിന് എത്തിയതോടെ ഇരുവരും തമ്മില്‍ വലിയ പ്രായവ്യത്യാസം ഉണ്ടെന്ന മട്ടിലായിരുന്നു ആദ്യം വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ പിന്നീട് നല്കിയ അഭിമുഖങ്ങളില്‍ ഇരുവരും തങ്ങളുടെ പ്രായം വ്യക്തമാക്കിയതോടെ അത്തരം പ്രചാരണങ്ങള്‍ നിന്നു. ക്രിസിന്റെ പണം കണ്ടാണ് ദിവ്യ വിവാഹം കഴിച്ചത് എന്നത് ഉള്‍പ്പെടെ വലിയ സൈബര്‍ ആക്രമണമാണ് ഇരുവരും നേരിട്ടത്.
കല്യാണ സമയത്ത്, അധികം വൈകാതെ ഇരുവരും തമ്മില്‍ വിവാഹമോചനം നേടുമെന്ന് വരെ കമന്റുകള്‍ കുറിച്ചവരുണ്ട്. എന്നാല്‍ പൊതുവേദികളില്‍ വളരെ സന്തോഷത്തോടെയാണ് ഇരുവരും എത്താറുള്ളത്. എന്നാലിപ്പോള്‍ വീണ്ടും ഒരു റീലിലൂടെ വിവാദ നായികയായിരിക്കുകയാണ് ദിവ്യ ശ്രീധര്‍. മുഖത്ത് മുറിവേറ്റ പാടുമായി ദിവ്യ ഒരു റീല്‍ ചെയ്തതാണ് വീണ്ടും വ്യാജ വാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണമായത്.

താന്‍ തോറ്റുപോയി എന്ന് അര്‍ത്ഥം വരുന്ന ഒരു ബിജിഎമ്മും ഇട്ടുകൊണ്ടായിരുന്നു ദിവ്യ ദുഃഖഭാവത്തിലുള്ള റീല്‍ ചെയ്തത്. ഇതില്‍ നെറ്റിയില്‍ ഒരു മുറിവും കാണാം. റീല്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെ ക്രിസും ദിവ്യയും തമ്മില്‍ വേര്‍പിരിഞ്ഞുവെന്നും ക്രിസ് ദിവ്യയെ അടിച്ചതിന്റെ പാടാണ് മുഖത്ത് എന്നുമാണ് ചില യൂട്യൂബര്‍മാര്‍ കണ്ടെത്തിയത്. ഇത്തരം പ്രചരണങ്ങള്‍ വര്‍ധിച്ചതോടെ ദിവ്യ തന്നെ മറുപടിയുമായി രംഗത്തെത്തി.
ദിവ്യയുടെ വാക്കുകള്‍: കഴിഞ്ഞ ദിവസം ഞാനൊരു റീല്‍ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. ഒരു കല്യാണം കഴിച്ചതിന്റെ പേരില്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണിപ്പോള്‍. സങ്കടമുള്ള വീഡിയോ ഇടാന്‍ പറ്റില്ല. എന്തെങ്കിലും കണ്ടന്റ് ഇട്ടുപോയാല്‍ വിവാദമാകും. നെറ്റി മുറിഞ്ഞ ഒരു വീഡിയോയാണ് ചെയ്തത്. എന്റെ നെറ്റിക്ക് ഒരു കുഴപ്പവും ഇല്ല.
ഈ യൂട്യൂബര്‍മാര്‍ക്ക് ഒരു പണിയുമില്ലേ? നാണമില്ലേ, അന്യന്റെ ജീവിതത്തില്‍ കയറി കളിക്കാന്‍? എന്റെ മുഖത്തിനോ ശരീരത്തിനോ ഒരു കുഴപ്പവുമില്ല. എന്നെ ക്രിസ് അടിക്കുന്നത് നിങ്ങള്‍ കണ്ടോ? ഇത് ഞാന്‍ ദൂരദര്‍ശനില്‍ ടെലികാസ്റ്റ് ചെയ്യുന്ന വെബ് സീരീസിന്റെ മേക്കപ്പ് ചെയ്തതാണ്. ഈ റീല്‍ എടുത്തിട്ട് മാസങ്ങളായി. ആ റീല്‍ ഇന്നലെ പോസ്റ്റ് ചെയ്തതാണെങ്കില്‍ പെട്ടെന്ന് എന്റെ നെറ്റിയിലെ മുറിവ് മാഞ്ഞു പോകുമോ? രേഖ രതീഷ്, ഞാന്‍, രേണു സുധി... ഞങ്ങള്‍ മാത്രമാണോ നിങ്ങളുടെ ഇരകള്‍. എന്റെയും ക്രിസിന്റെയും ജീവിതം അത്ര മനോഹരമായിട്ടാണ് പോകുന്നത്. ഞങ്ങളുടെ ലൈഫില്‍ ഒരു പ്രശ്നവുമില്ല.
ഒരു കല്യാണം കഴിച്ചു എന്ന് പറഞ്ഞു ഒരു വീഡിയോ ഇടാന്‍ പറ്റില്ല. ഫുള്‍ടൈം ചിരിച്ചുകൊണ്ട് വീഡിയോ ഇടണോ? നമുക്ക് ഇഷ്ടപ്പെട്ട തീം ഇടാന്‍ പറ്റില്ല. ഒരാളുടെ ജീവിതം വച്ച് കളിക്കുമ്പോള്‍ നാണമില്ലേ? എന്റെ വീടിന്റെ അപ്പുറത്തുള്ള ഒരാളാണ് ചോദിച്ചത്, നിങ്ങള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന്. അപ്പോഴാണ് ഞാന്‍ ഇക്കാര്യം അറിഞ്ഞത്. നിങ്ങള്‍ക്കൊക്കെ എന്താണ് പ്രശ്നം. ഒരു ജീവിതം എങ്ങനെ കളയാം എന്ന് നോക്കിക്കൊണ്ടിരിക്കുകയാണ്. മറ്റുള്ളവരുടെ ജീവിതം വച്ച് കളിക്കരുത്. എന്റെ ലൈഫിന് ഒരു കുഴപ്പവുമില്ല. കുഴപ്പമുണ്ടെങ്കില്‍ ഞങ്ങളായിട്ട് തീര്‍ത്തോളാം. നിങ്ങളായിട്ട് ഒരു പ്രശ്നമുണ്ടാക്കണ്ട. എന്റെ മുഖത്ത് എവിടെയാണ് അടിച്ച പാടുള്ളത്. അന്വേഷിച്ചിട്ട് സത്യസന്ധമായ കാരണം കണ്ടെത്തിയിട്ട് വേണം വീഡിയോ ഇടാന്‍. എന്നെ ഇതുവരെ ആ മനുഷ്യന് അടിച്ചിട്ടില്ല - ദിവ്യ കൂട്ടിച്ചേര്‍ത്തു.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത്












Click it and Unblock the Notifications