'കഷ്ടം, ലോകത്തിലെ ആദ്യത്തെ അമ്മ'; ദുബായ് ഗ്ലോബല്‍ വില്ലേജില്‍ എത്തിയ ദിയ കൃഷ്ണയ്ക്കു വിമര്‍ശനം
സമൂഹ മാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറാണ് ദിയ കൃഷ്ണ. ദിയ യൂട്യൂബില്‍ അപ്ലോഡ് ചെയ്യുന്ന വീഡിയോകള്‍ക്ക് നിമിഷങ്ങള്‍ക്കകം ലക്ഷക്കണക്കിന് വ്യൂസ് ആണ് ലഭിക്കുന്നത്. പലപ്പോഴും ദിയയുടെ . വീഡിയോകളിലെ പരാമര്‍ശങ്ങള്‍ വലിയ വിവാദം സൃഷ്ടിക്കാറുണ്ട്.
ദിയയുടെ പ്രസവ വീഡിയോ 80 ലക്ഷത്തിലേറെ പേരാണ് കണ്ടത്. ഈ വീഡിയോയില്‍ ദിയയെ അനുകൂലിച്ചും പ്രതികൂലിച്ച നിരവധി പേരാണ് അഭിപ്രായം രേഖപ്പെടുത്തിയത്. ഇപ്പോഴിതാ കുഞ്ഞു ഓമിക്കും ഭര്‍ത്താവ് അശ്വിനും ഒപ്പം ദുബായ് ഗ്ലോബല്‍ വില്ലേജില്‍ എത്തിയ ദിയയുടെ ഒരു പരാമര്‍ശമാണ് വലിയ വിവാദമായിരിക്കുന്നത്.
ദുബായ് ഗ്ലോബല്‍ വില്ലേജില്‍ എത്തുന്ന സന്ദര്‍ശകര്‍ ഷോള്‍ഡറുകള്‍ മറക്കുന്ന വസ്ത്രങ്ങള്‍ ധരിക്കണം എന്നുള്ളത് നിര്‍ബന്ധമാണ്. സ്ലീവ്ലെസ്സ് വസ്ത്രം ധരിച്ചെത്തിയ ദിയയോട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ജാക്കറ്റ് ധരിക്കാന്‍ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശം അനുസരിച്ച് ജാക്കറ്റ് ധരിച്ചെങ്കിലും ഗ്ലോബല്‍ വില്ലേജിനുള്ളില്‍ പ്രവേശിച്ച ദിയ വീണ്ടും അത് ഊരി മാറ്റുകയായിരുന്നു.

താനൊരു ഫീഡിങ് മദര്‍ ആണെന്നും എനിക്ക് ചൂട് സഹിക്കാന്‍ പറ്റാത്തതുകൊണ്ടാണ് ജാക്കറ്റ് മാറ്റുന്നതെന്നും ആണ് ദിയ നല്കിയ വിശദീകരണം. ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചാണ് ദിയ ജാക്കറ്റ് ഊരി മാറ്റിയത്. എന്നാല്‍ ദിയയുടെ ഈ പ്രവര്‍ത്തിയാണ് വലിയ വിവാദമായിരിക്കുന്നത്.
നിയമങ്ങള്‍ പാലിക്കപ്പെടാന്‍ ഉള്ളതാണെന്നും ദിയ ലോകത്തെ ആദ്യത്തെ അമ്മ അല്ലെന്നും ആണ് പലരും അഭിപ്രായം പറയുന്നത്. നിരവധി പേരാണ് ദിയയെ വിമര്‍ശിച്ച് അഭിപ്രായങ്ങള്‍ കുറിക്കുന്നത്.
ഇറ്റ്സ് മീ ഖൈസ് എന്ന ഫേസ്ബുക്ക് പേജില്‍ വന്ന കമന്റ് വായിക്കാം:
ദിയ കൃഷ്ണ പറഞ്ഞ അനുഭവം, ദിയയുടെ ഭാഗത്തുനിന്നുള്ള ഒരു വ്യക്തിപരമായ അസ്വസ്ഥതയുടെ പങ്കുവെപ്പാണ്. നിയമങ്ങള്‍ അവഗണിച്ചുവെന്നോ ചോദ്യം ചെയ്തുവെന്നോ ഇവിടെ പൂര്‍ണമായി പറയാന്‍ പറ്റില്ല. സംഭവം ദിയ കൃഷ്ണ ഭര്‍ത്താവിന്റെയും കുഞ്ഞിന്റെയും കൂടെ ദുബായില്‍ എത്തിയപ്പോഴാണ് നടക്കുന്നത്. ദുബായ് ഗ്ലോബല്‍ വില്ലേജില്‍ എത്തിയപ്പോള്‍ ജാക്കറ്റ് ഇടണമെന്ന് അതോറിറ്റീസ് ദിയയോട് ആവശ്യപ്പെട്ടു. അതിന് മറുപടിയായി ദിയ തന്റെ അവസ്ഥ വ്യക്തമാക്കി ദിയ ഒരു ഫീഡിംഗ് മദര്‍ ആണെന്നും, അവിടെ അനുഭവപ്പെട്ട ചൂട് ദിയക്ക് ശാരീരികമായി സഹിക്കാന്‍ കഴിയാത്തതാണെന്നും ദിയ പറയുന്നു. ഇത് ദിയയുടെ ശരീരാവസ്ഥയുമായി ബന്ധപ്പെട്ട ഒരു യാഥാര്‍ത്ഥ്യമാണ്.എന്നാല്‍ അവസാനം ജാക്കറ്റിട്ട് തന്നെ ദിയയ്ക്ക് കയറേണ്ടി വന്ന അനുഭവം വീഡിയോയിലൂടെ ദിയ പങ്കു വെക്കുകയായിരുന്നു.
അതേസമയം, ദുബായിലെ ഗ്ലോബല്‍ വില്ലേജ് പോലുള്ള പൊതു വിനോദ കേന്ദ്രങ്ങളില്‍ ഡ്രസ് കോഡ് ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ മുന്‍കൂട്ടി തന്നെ നിശ്ചയിച്ചിട്ടുള്ളതാണ്. വിവിധ രാജ്യങ്ങളിലെയും സംസ്കാരങ്ങളിലെയും ആളുകള്‍ ഒരുമിച്ച് എത്തുന്ന ഇടമായതിനാല്‍, പൊതു മാന്യതയും സാംസ്കാരിക സൗഹാര്‍ദ്ദവും നിലനിര്‍ത്താന്‍ ഇത്തരം നിയമങ്ങള്‍ ആവശ്യമാണ്. ഈ നിയമങ്ങള്‍ ഔദ്യോഗികമായി തന്നെ വെബ്സൈറ്റുകളിലും മറ്റ് അറിയിപ്പുകളിലൂടെയും വ്യക്തമാക്കിയിട്ടുള്ളതുമാണ്.
അതിനാല്‍, ''അവിടെ പോകുന്നതിന് മുമ്പ് നിയമങ്ങള്‍ പരിശോധിക്കണം'' എന്ന അഭിപ്രായമാണ് കമന്റ് ബോക്സ് നിറയെ. ഒരു പരിധിവരെ ഇത് ശരിയുമാണ്. വിദേശരാജ്യങ്ങളിലെ പൊതു ഇടങ്ങളില്‍ സന്ദര്‍ശകര്‍ പ്രാദേശിക നിയമങ്ങളും സംസ്കാരങ്ങളും മുന്‍കൂട്ടി അറിയുക എന്നത് അവരുടെ ഉത്തരവാദിത്വവുമാണ്.
ഈ വിഷയത്തിന്റെ അന്തിമമായി മനസ്സിലാക്കേണ്ടത് ഇതാണ് പൊതു ഇടങ്ങളിലെ നിയമങ്ങളും ഡ്രസ് കോഡുകളും ഒരു വ്യക്തിയെ നിയന്ത്രിക്കാനോ അപമാനിക്കാനോ വേണ്ടിയുള്ളതല്ല. വിവിധ സംസ്കാരങ്ങളെയും പശ്ചാത്തലങ്ങളെയും മാനിച്ച് എല്ലാവര്ക്കും സൗകര്യപ്രദമായ അന്തരീക്ഷം ഉറപ്പാക്കാനാണ് ഇത്തരം നിയമങ്ങള്‍ നിലനില്‍ക്കുന്നത്.ദിയ കൃഷ്ണയുടെ അനുഭവം, നിയമങ്ങള്‍ തെറ്റാണ് എന്ന വാദമല്ല. മറിച്ച്, നിയമങ്ങളും മാനുഷിക സമീപനവും തമ്മിലുള്ള ബാലന്‍സ് എത്രമാത്രം ആവശ്യമാണ് എന്നതിന്റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications