കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന
രേണു സുധിക്കെതിരെ നടക്കുന്ന സൈബർ അധിക്ഷേപങ്ങളിൽ മറുപടിയുമായി ദിയ സന. കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനാണെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്ന് ദിയ സന തുറന്നടിച്ചു. ചില യുട്യൂബ് ചാനലുകൾ തങ്ങളുടെ പബ്ലിസിറ്റിക്ക് വേണ്ടി കാര്യങ്ങൾ വെറുതെ വിവാദമാക്കുകയാണെന്നും അവർ പറഞ്ഞു. ദിയയുടെ വാക്കുകളിലേക്ക്
'രേണു സുധി വിഷയത്തിൽ ഞാൻ രേണുവിനൊപ്പമാണ് . രേണുവിന്റെ കൂടെ തന്നെയാണ്. കിച്ചു പറഞ്ഞത് കിച്ചുവിന്റെ മാനസികമായിട്ടുള്ള ബുദ്ധിമുട്ടുകളെ പറ്റിയിട്ടാണ്. പക്ഷെ എങ്ങനെയാണ് രേണു സുധി കിച്ചുവിനെ ഇനിയുള്ള കാലം മുഴുവൻ നോക്കണം, അല്ലെങ്കിൽ കിച്ചുവിനെ രേണുവാണ് നോക്കേണ്ടത് എന്ന ഒരു ബാധ്യത രേണുവിന് വരുന്നത്? കിച്ചുവിന്റെ ബാധ്യത ഏറ്റെടുക്കേണ്ട ആളുകൾ മരണപ്പെട്ടുപോയി. ഒന്ന് സുധി ചേട്ടൻ ,പിന്നെ ഉള്ളത് ശാലിനി. അവർ രണ്ടുപേരും മരിച്ചുപോയി. സുധിച്ചേട്ടൻ്റെ ഭാര്യയായിട്ട് വന്ന ആളാണ് രേണു. അവൾ ആ കുട്ടിയെ നല്ല രീതിയിൽ തന്നെയാണ് നോക്കിയത്. ഞാൻ മനസ്സിലാക്കുന്നത് കൂടുതൽ വിവരങ്ങളും കാര്യങ്ങളുമൊക്കെ രേണു തന്നെ പറയും എന്നാണ്.

കാരണം ഒരുപാട് രേണുവിനും പറയാനുണ്ട്. രേണു ഇതൊന്നും പറയാതെ ഇങ്ങനെ ഇരിക്കുകയാണ്. പിന്നെ ഇതൊക്കെ കുത്തി തിരിച്ചു വിടാൻ വേണ്ടിയിട്ട് പാഷാണത്തിൽ കൃമികൾ ഒക്കെ ഉണ്ട്. സ്വന്തം അക്കൗണ്ടുകൾ റീച്ച് ആക്കുക എന്നതാണ് ഇതുങ്ങളുടെ ലക്ഷ്യം. ഒരോരുത്തരുടെ കുടുംബജീവിതം നശിപ്പിക്കുക, കാരണം ഇതിനൊന്നും ജീവിതം ഒന്നുമില്ല .സ്വാഭാവികമായിട്ടും ഇങ്ങനെ പബ്ലിക്കിലൊക്കെ ഇങ്ങനെ നല്ല എക്സ്പോഷർ ഉള്ള മനുഷ്യരെ വന്ന് ചൊറിയുക, അതിൻ്റെ എക്സ്പോഷർ വാങ്ങുക, എന്നിട്ട് നീതി വാങ്ങിക്കൊടുത്തു എന്ന് പറയുക എന്നതൊക്കെയാണ്.
കിച്ചുന്റെ വീഡിയോയിൽ കിച്ചുന്റെ ട്രോമയൊക്കെയാണ് പറയുന്നത്. കിച്ചു ക്ലാരിഫിക്കേഷൻ ഇല്ലാതെ പല കാര്യങ്ങൾ പറയുന്നുണ്ട് . ഇപ്പോൾ തന്നെ രേണു വന്ന് പറഞ്ഞു ആ വണ്ടിക്കകത്ത് രേണു ഉണ്ടായിരുന്നില്ല എന്നുള്ളത്. അച്ഛന്റെ മൃതദേഹം ഏറ്റുവാങ്ങാൻ എല്ലാവരും കൂടെ പോകുന്ന സമയത്ത് ഫൈവ് സ്റ്റാർ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു എന്നാണ്. ഫൈവ് സ്റ്റാർ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു എന്ന് പറഞ്ഞപ്പോൾ എല്ലാവരും വിചാരിച്ചത് രേണു സുധിയാണ് എന്നാണ്. രേണു അവിടെ ഉണ്ടായിരുന്നില്ല . കിച്ചു സംസാരിക്കുമ്പോൾ അത് രേണുവിന്റെ ഫാമിലി ആണെങ്കിൽ അത് അങ്ങനെ പറയുക. പറയുമ്പോഴത്തേക്ക് ചിലപ്പോൾ ആ ഒരു ഇമോഷൻസ് ഒക്കെ മനസ്സിലാകും .പക്ഷേ അത് രേണുവിനെ സൈബർ അധിക്ഷേപത്തിന് ഇട്ടുകൊടുക്കുന്ന സാഹചര്യമൊക്കെ ആക്കിയിട്ടുണ്ട്.
അതുപോലെ തന്നെ ഭർത്താവ് മരിച്ച സ്ത്രീ വിഷമിച്ച് കരഞ്ഞു നിലവിളിച്ചിരിക്കണം എന്നതൊക്കെ ആരാണ് നിശ്ചയിക്കുന്നത്. ചീതയിൽ ചാടി ചാവണമെന്ന സതി പരിപാടിയൊന്നുമില്ല.സ്ത്രീകൾ അതിൽ നിന്നൊക്കെ മുക്തി നേടണം, ജീവിച്ച് മുന്നോട്ട് വരണം. 21 വയസ്സായ ഒരു പയ്യനെ നോക്കേണ്ട ബാധ്യത എന്താണ് അവർക്ക്. എന്നിട്ട് ഒരു രണ്ടു മൂന്ന് ദിവസത്തിനു മുമ്പ് വരെ അവർ പൈസ ഇട്ടു കൊടുത്തിരിക്കുന്നു ആ പയ്യന്. അപ്പോൾ എന്താണ് ഇതിന്റെക്കെ ഇടയിൽ സംഭവിച്ചത്? അതിനെയൊക്കെ പറ്റിയാണ് മനസ്സിലാക്കേണ്ടത്.
രേണു കുറയൊക്കെ സോഷ്യൽ മീഡിയ പബ്ലിസിറ്റിക്ക് വേണ്ടിയും കണ്ടൻ്റിന് വേണ്ടിയുമൊക്കെ കാര്യങ്ങൾ ചെയ്യുന്നുണ്ട്.അതൊക്കെ മനസിലാകും. അതൊന്നും കാര്യമാക്കേണ്ടതില്ല. പക്ഷെ രേണു എന്ന സ്ത്രീ ജീവിതത്തിൽ ഒരുപാട് സ്ട്രഗിൾ ചെയ്യുന്ന സ്ത്രീയാണ്. വല്ലാതെ ബുദ്ധിമുട്ടുന്നൊരാളാണ്',ദിയ സന പറഞ്ഞു.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത്












Click it and Unblock the Notifications