22 ഫീമെയ്ൽ കോട്ടയത്തിൽ ഫഹദ് ഫാസിലിന്റെ പ്രതിഫലം എത്രയായിരുന്നു? വെളിപ്പെടുത്തി നിർമ്മാതാവ്
ഫ്‌ളോപ്പില്‍ നിന്ന് തുടങ്ങി ഇന്ന് മലയാള സിനിമയുടെ ഇന്ത്യന്‍ മുഖമായി മാറിയ താരമാണ് ഫഹദ് ഫാസില്‍. തമിഴ് മുതല്‍ ബോളിവുഡ് വരെയുളള താരങ്ങളോടോ പ്രേക്ഷകരോടോ ഇഷ്ടപ്പെട്ട മലയാള നടന്‍ ആരെന്ന് ചോദിച്ചാല്‍ പലരുടേയും ഉത്തരം കൂടിയാണ് ഇന്ന് ഫഹദ് ഫാസില്‍ എന്ന പേര്. മലയാള സിനിമയില്‍ ഇന്ന് ഫഹദിനുളള സ്ഥാനം ഒറ്റ രാത്രി കൊണ്ട് നേടിയെടുത്തതല്ല.
ആദ്യ ചിത്രമായ കയ്യെത്തും ദൂരത്ത് തിയറ്ററില്‍ തകര്‍ന്നടിഞ്ഞതിന് പിന്നാലെ സിനിമ ഉപേക്ഷിച്ച് അമേരിക്കയിലേക്ക് പഠനത്തിനായി പോയ ഫഹദ് പിന്നെ അഭിനയത്തിലേക്ക് തിരിച്ച് വരുന്നത് 7 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. മോഹന്‍ലാലിനെ മലയാള സിനിമയ്ക്ക് നല്‍കിയ ഫാസില്‍ മകന്‍ ഫഹദിനെ മലയാളത്തില്‍ അവതരിപ്പിച്ച കയ്യെത്തും ദൂരത്ത് എന്ന ചിത്രം വിജയിച്ചില്ലെന്ന് മാത്രമല്ല ഫഹദിന്റെ അഭിനയം വളരെ അധികം വിമര്‍ശിക്കപ്പെടുകയും ചെയ്തു.
മലയാള സിനിമയ്ക്ക് ഒരു പ്രത്യേകതയുണ്ട്, ഏത്ര വലിയ താരത്തിന്റെ മകനാണ് മകളാണ് എന്ന് പറഞ്ഞാലും അഭിനയിച്ച് കഴിവ് തെളിയിച്ചില്ലെങ്കില്‍ അംഗീകരിക്കുന്ന കാര്യം ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ സിനിമയില്‍ തുടര്‍പരീക്ഷണങ്ങള്‍ക്ക് ഫഹദ് തുനിഞ്ഞില്ല. 2009ല്‍ കേരള കഫേ എന്ന ആന്തോളജിയില്‍ ഒരു വേഷമിട്ടാണ് ഫഹദിന്റെ രണ്ടാം വരവ്. ഈ ചിത്രത്തിലെ ഫഹദിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു.

അതിന് ശേഷം പുറത്തിറങ്ങിയ കോക്ടെയിലും ചാപ്പാ കുരിശും 7 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പോയ ഫഹദല്ല ഈ തിരിച്ച് വന്നിരിക്കുന്നത് എന്ന് സൂചിപ്പിക്കുന്നതായിരുന്നു. അതിന് അടിവരയിട്ടത് ആഷിഖ് അബുവിന്റെ ത്രില്ലര്‍ ചിത്രമായ 22 ഫീമെയില്‍ കോട്ടയം ആയിരുന്നു. 2012ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ സിറില്‍ സി മാത്യു എന്ന വില്ലനായ കഥാപാത്രം ഫഹദിന്റെ സിനിമയിലേക്കുളള രണ്ടാം വരവ് ചുമ്മാ പോകാനല്ലെന്നത് അരക്കിട്ടുറപ്പിച്ചു. അതിന് ശേഷം ഫഹദിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.
മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും തിരക്കുളള താരമായി മാറിയ ഫഹദ് ഇംതിയാസ് അലിയുടെ ചിത്രത്തിലൂടെ ബോളിവുഡിലും ചുവടുറപ്പിക്കാനൊരുങ്ങുന്നു. ഇപ്പോള്‍ കോടികളാണ് ഒരു സിനിമയ്ക്ക് ഫഹദ് പ്രതിഫലമായി വാങ്ങുന്നത്. എന്നാല്‍ 22 ഫീമെയില്‍ കോട്ടയത്തില്‍ പ്രധാന റോളില്‍ അഭിനയിക്കുമ്പോള്‍ ഫഹദിന്റെ പ്രതിഫലം എത്രയായിരുന്നു എന്നറിയാമോ.
22 ഫീമെയില്‍ കോട്ടയത്തിന്റെ നിര്‍മ്മാതാവായ ഒജി സുനില്‍ ആണ് ഫഹദിന്റെ പ്രതിഫലം വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഫഹദ് കോടികള്‍ സമ്പാദിക്കുന്ന താരമായിരിക്കാം. പക്ഷേ അന്ന് ഞാന്‍ കൊടുത്തത് 4 ലക്ഷം രൂപയായിരുന്നു. ഇന്ന് ചിലപ്പോള്‍ ഒരു സിനിമയ്ക്ക് 40 കോടിയായിരിക്കാം ഫഹദ് വാങ്ങുന്നത്, സ്വന്തം യൂട്യൂബ് ചാനലിലെ വീഡിയോയില്‍ സുനില്‍ പറയുന്നു.
ഫഹദിനൊപ്പം റിമ കല്ലിങ്കല്‍ പ്രധാന വേഷത്തിലെത്തിയ 22 ഫീമെയില്‍ കോട്ടയം അന്ന് നിര്‍മ്മിച്ചത് 2.5 കോടി ബജറ്റില്‍ ആയിരുന്നു. 5.2 കോടി രൂപ ചിത്രം നേടി. അതായത് സിനിമയുടെ നിര്‍മ്മാണച്ചെലവിന്റെ 1.6 ശതമാനം മാത്രമായിരുന്നു ഫഹദിന്റെ പ്രതിഫലം.












Click it and Unblock the Notifications