'അച്ചന് മര്യാദയ്ക്ക് പ്രാര്ത്ഥിച്ചിരിക്ക്; കാണിച്ചുതരാം; ഭൂമി കൊടുത്ത ബിഷപ്പിനെ പരിഹസിച്ച് രേണു സുധി
ടെലിവിഷന്‍ ചാനലുകളില്‍ ഒരു കാലത്ത് നിറഞ്ഞു നിന്നിരുന്ന കൊല്ലം സുധി വാഹനാപകടത്തില്‍ അപ്രതീക്ഷിതമായി മരണപ്പെട്ടത് ഏവരെയും നടുക്കിയ വാര്‍ത്തയായിരുന്നു. രണ്ടു മക്കളും ഭാര്യ രേണുവും അടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാനം കൊല്ലം സുധിയായിരുന്നു. സുധിയുടെ പെട്ടെന്നുള്ള മരണത്തില്‍ പകച്ചുപോയ കുടുംബത്തെ സുമനസുകള്‍ ചേര്‍ന്നാണ് സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവന്നത്.
അന്ന് സ്റ്റാര്‍ മാജിക് താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര് കൊല്ലം സുധിയുടെ കുടുംബത്തെ സഹായിക്കാന്‍ എത്തിയിരുന്നു. സാമ്പത്തികമായി ഏറെ പിന്നോക്കം നില്ക്കുന്ന ഇവരുടെ ജീവിതാവസ്ഥ കണ്ട് ഒരു വീട് നിര്‍മ്മിക്കാനാണ് എല്ലാവരും മുന്‍ഗണന നല്‍കിയത്. അതിനു കാരണം സ്വന്തമായി ഒരു വീട് എന്നതായിരുന്നു കൊല്ലം സുധിയുടെ ഏറ്റവും വലിയ ആഗ്രഹം.
സുമനസുകള്‍ ചേര്‍ന്ന് കൊല്ലം സുധിയുടെ കുടുംബത്തിന് വീട് നിര്‍മ്മിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആംഗ്ലിക്കന്‍ സഭാ ബിഷപ്പായ നോബിള്‍ ഫിലിപ്പാണ് തന്റെ ഭൂമിയുടെ ഒരു ഭാഗം വീടുവയ്ക്കാനായി സൗജന്യമായി വിട്ടുനല്‍കിയത്. കൊല്ലം സുധിയുടെ മക്കളുടെ പേരിലാണ് കോട്ടയം തൃക്കൊടിത്താനത്ത് ഏഴു സെന്റ് ഭൂമി പതിച്ച് നല്‍കിയത്.

രേണുവിനും കുടുംബത്തിനും വീട് വയ്ക്കുന്നതിനു മുമ്പ് തന്നെ നിരവധി കുടുംബങ്ങള്‍ക്ക് ഈ ബിഷപ്പ് വീട് നിര്‍മ്മാണത്തിനായി ഭൂമി വിട്ടു നല്‍കിയിട്ടുണ്ട്. എന്നാല്‍ രേണു സുധി ആല്‍ബങ്ങളില്‍ അഭിനയിച്ചും റീല്‍സുകളിലൂടെയും സമൂഹ മാധ്യമങ്ങളില്‍ സജീവമായതിനു പിന്നാലെ ബിഷപ്പ് നോബിള്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് നേരിട്ടത്. രേണു സുധിയെയും മക്കളെയും വെച്ച് ബിഷപ്പ് മാര്‍ക്കറ്റ് ചെയ്യുന്നു എന്ന രീതിയിലാണ് പ്രചാരണം ഉണ്ടായത്. ഇത്തരം പ്രചാരണങ്ങള്‍ ഉണ്ടായതോടെ രേണു സുധിയുടെ കുടുംബവും ബിഷപ്പുമായുള്ള ബന്ധവും വഷളായി.
ബിഷപ്പിനെതിരേയുള്ള രേണുവിന്റെ പല പരാമര്‍ശങ്ങളും വലിയ വിവാദമായിട്ടുണ്ട്. സൈബര്‍ ആക്രമണങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് ബിഷപ്പ് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. രേണു സുധി ബിഗ് ബോസില്‍ പോയതിനു ശേഷമാണ് ബിഷപ്പിനെതിരെ സൈബര്‍ ആക്രമണം രൂക്ഷമായത്. വീട് നിര്‍മ്മാണത്തിന് നേതൃത്വം നല്കിയ കെഎച്ച്ഡിഇസി ഫിറോസ് എന്ന വ്യക്തിക്കും വലിയ തോതില്‍ സൈബര്‍ ആക്രമണം നേരിടേണ്ടിവന്നു. സഹായിച്ചവരെ തള്ളിപ്പറഞ്ഞ രേണുവിന്റെ നിലപാടുകള്‍ക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഇപ്പോഴിതാ, വീണ്ടും ബിഷപ്പിനെതിരെ കടുത്ത വിമര്‍ശനവുമായി രേണു സുധി രംഗത്ത് വന്നിരിക്കുകയാണ്. രേണുവിനെ പിന്തുണയ്ക്കുന്ന സജീന എന്ന വ്ളോഗറുടെ വീഡിയോയിലൂടെയാണ് രേണുവും സജീനയും കൂടി ബിഷപ്പിനെ രൂക്ഷമായി പരിഹസിക്കുന്നത്. രേണുവിനെതിരായി വീഡിയോ ഇടുന്നവരുടെ വീഡിയോയ്ക്ക് താഴെ ബിഷപ്പ് അനുകൂലിച്ച് കമന്റിടുന്നു എന്ന് ആരോപിച്ചായിരുന്നു വിമര്‍ശനം.
രേണുവിന്റെ വാക്കുകള്‍: എന്റെ വീടിന്റെ അപ്പുറത്താണ് അച്ചന്റെ വീട്. ഞാന്‍ അവിടെയുള്ളപ്പോള്‍ അച്ചനെ ആ പരിസരത്ത് കാണാറില്ല. അച്ചന് വീട്ടില്‍ മര്യാദയ്ക്ക് പ്രാര്ത്ഥിച്ചിരിക്ക്. എന്തിനാ അച്ചാ ഇങ്ങനെ... ഞാന്‍ വീട്ടില്‍ ചെല്ലട്ടെ അച്ചനെ കാണിച്ചുകൊടുക്കാമെന്നും വെല്ലുവിളിക്കുന്നുണ്ട്.
ഈ വീഡിയോയ്ക്കു താഴെ രേണുവിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. അര്‍ഹതയില്ലാത്തവര്‍ക്കാണ് ബിഷപ്പ് ഭൂമി കൊടുത്തതെന്ന വിമര്‍ശനമാണ് ഉയരുന്നത്. നെഗറ്റീവിലൂടെ രേണുവും സജീനയും റീച്ച് നേടാനാണ് ശ്രമിക്കുന്നതെന്നും ആരോപണം ഉയരുന്നുണ്ട്. നിരവധി യൂട്യൂബേഴ്സും രേണുവിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ബിഷപ്പിനു പറ്റിയ ഏറ്റവും വലിയ അബദ്ധമാണ് രേണുവിനും കുടുംബത്തിനും വീട് നല്‍കിയത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
-
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications