ബിഗ് ബോസ് താരം ഗബ്രിക്ക് ഗുരുതര അപകടം, പരിക്കേറ്റ് ആശുപത്രിയിൽ, എന്ത് സംഭവിച്ചാലും ഒപ്പമുണ്ടെന്ന് ജാസ്മിൻ
ബിഗ് ബോസ് സീസണ് 6 താരവും നടനുമായ ഗബ്രി ജോസിന് വാഹനാപകടത്തില്‍ പരിക്ക്. ഏതാനും ദിവസങ്ങളായി താന്‍ വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോവുകയായിരുന്നുവെന്ന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഗബ്രി പറയുന്നു. ആശുപത്രി കിടക്കയില്‍ ബാന്‍ഡ്എയ്ഡ് ഇട്ട് കിടക്കുന്ന ചിത്രവും ഗബ്രി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന ഗബ്രി ഏതാനും നാളുകളായി എല്ലായിടത്ത് നിന്നും അപ്രത്യക്ഷനായിരുന്നു. അപകടം സംഭവിച്ചതാണ് അതിന് കാരണമെന്നും ഗബ്രി വ്യക്തമാക്കുന്നു. എന്നാല്‍ തനിക്ക് എന്ത് അപകടമാണ് സംഭവിച്ചത് എന്നോ എങ്ങനെയാണ് എന്നോ ഗബ്രി വ്യക്തമാക്കുന്നില്ല.
ഗബ്രി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെയാണ്: ''എല്ലാവര്ക്കും ഹായ്, നിങ്ങള്‍ക്ക് അറിയുന്നത് പോലെ തന്നെ ഞാന്‍ കഴിഞ്ഞ കുറച്ച് നാളുകളായി കുറച്ച് നിശബ്ദനായിരുന്നു. ജനുവരി 26ന് എനിക്ക് ഗുരുതരമായ ഒരു അപകടം സംഭവിച്ചു. അന്ന് മുതല്‍ എന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഒരു ഘട്ടത്തിലൂടെ കടന്ന് പോവുകയായിരുന്നു.

കഴിഞ്ഞ ഏതാനും ആഴ്ചകള്‍ എന്നത് വിശ്രമിക്കാനും സുഖം പ്രാപിക്കാനും ഓട്ടത്തിന്റെ വേഗത കുറയ്ക്കാനും ശരീരം പറയുന്നത് കേള്ക്കാനുമുളളതായിരുന്നു. എന്നെ സംബന്ധിച്ച് ശാരീരികമായും മാനസികമായും എളുപ്പമുളള കാര്യമല്ല അത്. പക്ഷേ ഓരോ ദിവസവും ഓരോ ചുവട് വെച്ച് മുന്നോട്ട് പോകാനുളള ശ്രമത്തിലാണ്.
കരുത്തോടെയിരിക്കാനും വേഗത്തില്‍ സുഖം പ്രാപിക്കാനും ജീവിത്തതിലെ ഈ ഘട്ടം മറികടന്ന് മുന്നോട്ട് പോകാനും നിങ്ങള്‍ എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം. എന്നെ സ്നേഹിക്കുന്നതിനും മനസ്സിലാക്കുന്നതിനും നന്ദി'', എന്നാണ് ഗബ്രി കുറിച്ചിരിക്കുന്നത്. ഗബ്രിയുടെ അടുത്ത സുഹൃത്ത് കൂടിയായ ബിഗ് ബോസ് താരം ജാസ്മിന് ജാഫിറും ഇതുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി പങ്കുവെച്ചിട്ടുണ്ട്.
ഗബ്രിക്ക് വേഗത്തില്‍ സുഖം പ്രാപിക്കാനും കരുത്തോടെ മുന്നോട്ട് പോകാനും സാധിക്കട്ടെ എന്നാണ് ജാസ്മിന് ആശംസിക്കുന്നത്. മാത്രമല്ല എന്തൊക്കെ സംഭവിച്ചാലും താന്‍ കൂടെ ഉണ്ടെന്ന് മറക്കരുത് എന്നും ജാസ്മിന് കുറിച്ചിരിക്കുന്നു. ഗബ്രിക്കൊപ്പമുളള ചിത്രവും ജാസ്മിന് കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
ബിഗ് ബോസ് സീസണ് 6ലെ വൈറല്‍ കോമ്പോ ആയിരുന്നു ജാസ്മിനും ഗബ്രിയും. ഇരുവരും തമ്മിലുളള ബന്ധം ബിഗ് ബോസിന് ശേഷവും തുടര്‍ന്നു. ഇവര്‍ പ്രണയത്തിലാണോ അതോ സൗഹൃദമാണോ എന്നത് ആരാധകര്‍ക്ക് ഇപ്പോഴും വ്യക്തമല്ല. ഇരുവരും ഒരുമിച്ചുളള റീലുകള്‍ക്കും ഫോട്ടോകള്‍ക്കുമെല്ലാം വലിയ സ്വീകാര്യത ആയിരുന്നു ലഭിച്ചിരുന്നു.
വിദേശത്തേക്ക് അടക്കം ഒരുമിച്ച് യാത്രകള്‍ പോകുന്നതും പിറന്നാളുകള്‍ ആഘോഷിക്കുന്നതും അടക്കം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഗബ്രിയുടെ സഹോദരിയുടെ വിവാഹദിനത്തിലും താരം ജാസ്മിന് ആയിരുന്നു. എന്നാല്‍ അടുത്തിടെ ഇരുവരും തമ്മില്‍ അത്ര സ്വരച്ചേര്‍ച്ചയില്‍ അല്ലെന്നാണ് സൂചന. തന്റെ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ജാസ്മിനുമൊത്തുളള ചിത്രങ്ങളെല്ലാം ഗബ്രി നീക്കം ചെയ്തിരുന്നു. ഇതേക്കുറിച്ച് ഇരുവരും പ്രതികരിച്ചിരുന്നില്ല. ഇരുവരും വേര്‍പിരിഞ്ഞുവെങ്കില്‍ വീണ്ടും ഒരുമിക്കണം എന്നാണ് ഗബ്രിയുടേയും ജാസ്മിന്റെയും പോസ്റ്റുകള്‍ക്ക് ആരാധകര്‍ നിരന്തരം കമന്റുകളിടുന്നത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications