'വളച്ചൊടിച്ച് വാര്‍ത്തയാക്കാന്‍ നോക്കിയ ചേട്ടന് നന്ദി'; യൂട്യൂബര്‍ക്ക് എതിരേ പരിഹാസവുമായി ഗൗരി നന്ദ: കാരണം
തന്നെക്കുറിച്ച് അധിക്ഷേപകരമായ ചോദ്യം ചോദിച്ച യൂട്യൂബര്‍ക്ക് ചുട്ട മറുപടിയുമായി നടി ഗൗരി നന്ദ. കൊച്ചിയില്‍ നടന്ന ഫിലിം ഫെയര്‍ അവാര്‍ഡ്‌സ് സൗത്ത് നിശയില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് സ്വന്തമാക്കിയ ഉര്‍വശിക്ക് പുരസ്‌കാരം സമ്മാനിച്ചത് യുവനടി ഗൗരി നന്ദയായിരുന്നു. ഉള്ളൊഴുക്ക് എന്ന് സിനിമയിലെ പ്രകടനത്തിനായിരുന്നു ഉര്‍വശിക്ക് അവാര്‍ഡ്. എന്നാല്‍ ചടങ്ങിനു ശേഷം മടങ്ങിയ ഉര്‍വശിയോട് ഓണ്‍ലൈന്‍ മാധ്യമത്തിലെ യൂട്യൂബര്‍ ചോദിച്ച ചോദ്യമാണ് ഇപ്പോള്‍ വിവാദമായത്.
ചോദ്യം ഇങ്ങനെ: 'ചേച്ചിയെ പോലൊരാള്‍ക്ക് അവാര്‍ഡ് സമ്മാനിക്കാന്‍ ഗൗരി നന്ദയെ പോലൊരു നടിക്ക് യോഗ്യതയില്ലെങ്കിലും ചേച്ചി അത് സന്തോഷത്തോടെ സ്വീകരിച്ചല്ലോ' എന്നായിരുന്നു ഓണ്‍ലൈന്‍ മീഡിയയുടെ ഉര്‍വശിയോടുള്ള ചോദ്യം. ഉര്‍വശിയോട് യൂട്യൂബര്‍ ചോദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പെട്ടെന്ന് പ്രചരിക്കുകയും ഇത് വലിയ ചര്‍ച്ചയ്ക്കു വഴിയൊരുക്കുകയും ചെയ്തു. ഗൗരി നന്ദയെ അധിക്ഷേപിക്കുന്നതാണ് ഈ ചോദ്യം എന്ന് പലരും അഭിപ്രായപ്പെട്ടു. ചോദ്യം ചോദിച്ചയാള്‍ക്കെതിരേ വലിയ വിമര്‍ശനവും ഉയര്‍ന്നു.

ഈ ചോദ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഗൗരി നന്ദ മറുപടിയുമായി എത്തിയത്. വളച്ചൊടിച്ച് വാര്‍ത്തയാക്കാന്‍ നോക്കിയ ആ ചേട്ടന് എന്റെ നന്ദി - ഇതായിരുന്നു ആ വീഡിയോയ്ക്ക് താഴെ ഗൗരി നന്ദയുടെ പ്രതികരണം. ഗൗരി നന്ദയുടെ പ്രതികരണത്തിന് ചുരുങ്ങിയ സമയത്തിനുള്ളില്‍ ആയിരത്തിലേറെ ലൈക്കുകള്‍ ആണ ലഭിച്ചത്.
അതേസമയം, യൂട്യൂബറുടെ ചോദ്യത്തിന് വളരെ പക്വമായ മറുപടിയാണ് ഉര്‍വശി നല്‍കിയത്. ചോദ്യത്തോടുള്ള അസംതൃപ്തിയും ഉര്‍വശിയുടെ മുഖത്ത് പ്രകടമായിരുന്നു. ഉര്‍വശിയുടെ വാക്കുകള്‍: അവാര്‍ഡ് തരുമ്പോള്‍ സന്തോഷിക്കുകയല്ലേ വേണ്ടത്. നമുക്ക് അങ്ങനെയൊന്നുമില്ല. നമുക്ക് കിട്ടുന്ന പുരസ്‌കാരങ്ങള്‍ എന്തു തന്നെയായാലും ആ പുരസ്‌കാരത്തിന് ഒരു വിലയുണ്ട്. പിന്നെ അവാര്‍ഡ് തരുന്നവര്‍ അത് എത്ര ഹൃദയപൂര്‍വ്വമാണ് തരുന്നത് എന്നതിലാണ് കാര്യം. ആര്‍ട്ടിസ്റ്റ് ക്യാമറയുടെ മുന്നില്‍ വന്നാല്‍ ആരാണ് വലുതും ചെറുതും. നല്ലോണം പെര്‍ഫോം ചെയ്താല്‍ അത് ശ്രദ്ധിക്കപ്പെടും. ആ കുട്ടിയും ആര്‍ട്ടിസ്റ്റ് തന്നെയല്ലേ. ഇതായിരുന്നു ഉര്‍വശിയുടെ മറുപടി. യൂട്യൂബറുടെ അപക്വമായ ചോദ്യത്തെ പക്വമായ മറുപടിയോട് നേരിട്ട് ഉര്‍വശിക്ക് വലിയ കയ്യടിയാണ് ലഭിക്കുന്നത്
അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കണ്ണമ്മ എന്ന കഥാപാത്രത്തിലൂടെയാണ് ഗൗരി നന്ദ നിരൂപകപ്രശംസ നേടിയത്. മലയാളത്തിനു പുറമേ തമിഴ് സിനിമകളിലും ശ്രദ്ധേയയായ വേഷങ്ങള്‍ ഗൗരി നന്ദ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications