ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു
ആരാധകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും തങ്ങളുടെ പ്രണയം പരസ്യമാക്കിയത്. എന്നാൽ ആ ബന്ധത്തിന് ഒരു വർഷത്തിൽ കൂടുതൽ ആയുസ് ഉണ്ടായിരുന്നില്ല. പരസ്പരം വേർപിരിയാൻ തീരുമാനിച്ചതായി ഇരുവരും തുറന്നു പറഞ്ഞു. എന്നാൽ അതിൻ്റെ കാരണം ഇവർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോഴിതാ ആ ബന്ധത്തിൽ സംഭവിച്ചതിനെ കുറിച്ച് മനസുതുറക്കുകയാണ് അമൃത സുരേഷ്. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
'നമ്മൾ അന്ന് ഏത് സമയത്താണ് ഒരു ഡിസിഷൻ എടുത്തത്, അന്ന് നമ്മൾ 100% ഇഷ്ടത്തോടെ ചെയ്ത ഒരു ഡിസിഷൻ ആയിരുന്നു. അന്ന് അവരുടെ അമ്മ എന്റെ അമ്മ എന്ന് ഞാൻ പറഞ്ഞുകൊണ്ടിരുന്നല്ലേ. അതൊരു കാലം കഴിയുമ്പോത്തേക്കും നീ പോടാ എന്ന് പറയാൻ പറ്റുമോ. അന്ന് എന്റെ ജെനുവിൻ ആയിട്ടുള്ള ഒരു ഇമോഷൻ ആയിരുന്നു. അത് അവിടെ നിൽക്കുന്നുണ്ട് .അത് ഇപ്പോഴും അവിടെ ഉണ്ടാവും.

നന്നായി പോകണമെന്ന് നൂറ് ശതമാനം ആഗ്രഹിച്ചിരുന്നു, വിശ്വസിച്ചിരുന്നു. അല്ലെങ്കിൽ നമ്മൾ അങ്ങനെയൊരു പോസ്റ്റ് ഒന്നും ഇടില്ലല്ലോ.
ഒരുപക്ഷേ നമ്മള കുറേ വർഷത്തിൻ്റ വേദനയും ബഹുമാനമില്ലായ്മയും ഉപദ്രവങ്ങളുമൊക്കെ സഹിച്ച ഒരാളെ ഒരാൾ പിന്തുണക്കാൻ വരുമ്പോൾ അത് എനിക്കൊരു വലിയ കാര്യമായിരുന്നു. അത് അന്നും അദ്ദേഹം ചെയ്തിട്ടുണ്ട്. അച്ഛൻ മരിച്ച സമയത്തൊക്കെ ഒരു മകനായിട് അദ്ദേഹം അവിടെ ഉണ്ടായിരുന്നു. അതൊക്കെ എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത കാര്യമാണ്.
ആ ഒരു വ്യക്തി ചിലപ്പോൾ എന്റെ ലൈഫിൽ വന്നത് അച്ഛന് ചിലപ്പോൾ ഒരു മരുമകൻ എന്ന നിലയിൽ കർമങ്ങൾ ചെയ്യാനും കൊള്ളി വെക്കാനും ഒക്കെയുള്ള യോഗം ഉണ്ടായിരുന്നിട്ടുണ്ടാവും. ആ ഒരു വർഷത്തിനു വേണ്ടി മാത്രം അദ്ദേഹം വന്നു. അത് കഴിഞ്ഞ് ഞങ്ങൾ മുൻപോട്ട് പോയപ്പോൾ ഞങ്ങൾക്ക് മനസ്സിലായി ഇത് മുൻപോട്ട് പോയാൽ ഇപ്പോൾ ഉള്ള സ്നേഹവും ബഹുമാനവും ഇല്ലാതെയാവും എന്ന്. പിന്നെ അത് ചീഞ്ഞ് അടിയായി എന്തിനാ അങ്ങനെ പോണത് .അപ്പോൾ ഞങ്ങൾ രണ്ടുപേരും കൂടെ എടുത്ത ഒരു തീരുമാനമാണ് വേണ്ട എന്ന്.
ഇപ്പോഴും വൺസ് ഇൻ എ വൈൽ ബർത്ത്ഡേയൊക്കെ വരുമ്പോൾ ആശംസിക്കാറുണ്ട്. ദേഷ്യം ഒന്നുമില്ല. കമ്മ്യൂണിക്കേഷൻ ഒന്നുമില്ല. നമ്മൾ അവസാനിപ്പിച്ച ഒരു വികാരം വീണ്ടും അത് കുത്തിയെടുക്കാൻ ആഗ്രഹിക്കുന്നില്ല. അത് അവിടെ കഴിഞ്ഞു. കോൺടാക്റ് ഉള്ള ഫ്രണ്ട്ഷിപ്പ് ഒന്നുമില്ല. പക്ഷേ ഒരു ഒരു സന്ദർഭം ഉണ്ടാകുമ്പോൾ മെസ്സേജ് ചെയ്യും. ക്രിസ്മസ്, ന്യൂ ഇയർ, ബർത്ത്ഡേ ഒക്കെ ഒക്കെ വരുമ്പോൾ അങ്ങനെ അത്രയേ ഉള്ളൂ.
ചില കാര്യങ്ങളിൽ കൂട്ടുകാരൊക്കെ ചോദിക്കും നിങ്ങൾക്ക് ദേഷ്യപ്പെട്ടൂടേയെന്ന്. അങ്ങനെയൊക്കെ എനിക്ക് സംസാരിക്കാൻ പണ്ടേ പറ്റുമായിരുന്നെങ്കിൽ ഞാൻ ഈ 14 വർഷം ഇങ്ങനെ പോകുമായിരുന്നില്ല. ഒരുപാട് കണ്‍വിൻസ് ചെയ്ത് സംസാരിക്കാൻ എനിക്ക് അറിയില്ല. ഇപ്പഴും ഞാൻ ചെയ്യുന്നത് ശരിയാണോയെന്ന് അറിയില്ലില്ല. ഓരോന്ന് ചെയ്യുന്നു.ഞാൻ ആരെയെങ്കിലും പാവം എന്ന് പറഞ്ഞാൽ അവർ എനിക്ക് എട്ടിൻ്റെ പണി തരും. നിഷ്കളങ്കയൊന്നുമല്ല ഞാൻ. ല്ല പക്ഷേ അങ്ങനെ ആർക്കും ദോഷം ചെയ്യരുത് എന്ന് ആഗ്രഹിക്കുന്ന ഒരാളാണ്. എന്റെ അച്ഛയും അമ്മയും അങ്ങനെയാണ്.ഭയങ്കര സാധുവായിട്ടുള്ള മനുഷ്യരാണ്.
ആരെങ്കിലും നമ്മളെ വേദനിപ്പിച്ചിട്ട് പോയിട്ടുണ്ടെങ്കിൽ കുറച്ചു നേരം ഞാൻ മറന്നു പോകും. അങ്ങനത്തെ പ്രശ്നങ്ങളൊക്കെ ഉണ്ട് എനിക്ക് .പക സൂക്ഷിക്കാൻ ഞാൻ മറക്കും. ലിറ്ററലി എന്റെ ബ്രെയിൻ സിസ്റ്റം അങ്ങനെ യൂസ്ഡ് ആയതുകൊണ്ടാണോ എന്ന് എനിക്കറിയില്ല. എന്നെ ഹേർട്ട് ചെയ്തിട്ടുള്ള കാര്യങ്ങൾ ഞാൻ ഒരു പോയിന്‍റ് കഴിയുമ്പോൾ മറക്കും',അമൃത സുരേഷ് പറഞ്ഞു.












Click it and Unblock the Notifications