ഗോപി സുന്ദർ ഭാര്യ പ്രിയയ്ക്കും രണ്ട് മക്കൾക്കുമൊപ്പം..നടൻ ദേവനും കുടുംബാംഗങ്ങളും ഉണ്ട്..പുതിയ ഫോട്ടോ
പ്രൊഫഷണൽ ജീവിതം എന്നത് പോലെ തന്നെ വ്യക്തി ജീവിതവും സോഷ്യൽ മീഡിയയിൽ വളരെ ചർച്ച ചെയ്യപ്പെട്ട താരങ്ങളിലൊരാളാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. താരത്തിൻ്റെ പ്രണയ ജീവിതമാണ് വിമർശനങ്ങൾക്ക് പലപ്പോഴും വഴിവെച്ചിട്ടുള്ളത്. ഇതിൻ്റെ പേരിൽ കടുത്ത സൈബർ ആക്രമണങ്ങൾക്കും ഗോപി സുന്ദർ വിധേയനായിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഗോപി സുന്ദറിൻ്റെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. തൻ്റെ അമ്മയുടെ ആണ്ടിന് കുടുംബത്തോടൊപ്പമുള്ള ഗോപിയുടെ ചിത്രമാണ് ചർച്ചയായത്. ഇത്തരത്തിലുള്ള ഒരു കുടുംബ ചിത്രം മുൻപ് ഗോപി സുന്ദർ പോസ്റ്റ് ചെയ്തിട്ടില്ല. കാരണം ഈ ചിത്രത്തിൽ മറ്റ് കുടുംബാംഗങ്ങൾക്കൊപ്പം ഗോപിയുടെ ഭാര്യ പ്രിയ ഗോപി സുന്ദറും മക്കളും കൂടി ഉണ്ടെന്നതാണ് പ്രത്യേകത. വിവാഹിതനായിരിക്കെ ലിവിംഗ് ടുഗേദർ ബന്ധത്തിലേക്ക് പോയ ഗോപിയുമായി ഭാര്യയോ മക്കളോ വലിയ ബന്ധം പുലർത്തിയിരുന്നില്ല.

2001 ല്‍ ആണ് പ്രിയയും ഗോപി സുന്ദറും തമ്മിലുള്ള വിവാഹം നടന്നത്.മാധവ് സുന്ദർ, യാദവ് സുന്ദർ എന്നിങ്ങനെ രണ്ട് ആണ്‍ മക്കളും ഈ ബന്ധത്തിലുണ്ട്. പ്രിയയുമായുള്ള ദാമ്പത്യ ജീവിതത്തിന് ഇടയിലാണ് ഗായിക അഭയ ഹിരണ്‍മയിയുമായി ഗോപി സുന്ദർ പ്രണയത്തിലാകുന്നത്. തുടർന്ന് 10 വർഷത്തോളം ഇവർ ലിവിംഗ് ടുഗേദർ ബന്ധത്തിലായിരുന്നു.
ഈ സമയത്ത് പക്ഷെ പ്രിയയും ഗോപിയും നിയമപരമായി ബന്ധം വേർപിരിഞ്ഞിരുന്നില്ല. സോഷ്യൽ മീഡയയിലെല്ലാം പ്രൊഫൈല്‍ നെയിമില്‍ പ്രിയ ഗോപി സുന്ദര്‍ എന്ന് തന്നെയാണ് അവർ ഇപ്പോഴും പേര് നൽകിയിരിക്കുന്നത്.ഗോപി സുന്ദറിനൊപ്പം പങ്കുവച്ച ഫോട്ടോകള്‍ ഒന്നും തന്നെ ഫേസ്ബുക്കില്‍ നിന്ന് ഡിലീറ്റ് ചെയ്തിട്ടുമില്ല. വിവാഹത്തിന് തൊട്ട് പിന്നാലെയെടുത്ത പല ചിത്രങ്ങളും അവരുടെ അക്കൌണ്ടിൽ കാണാം.
അഭയ ഹിരണ്‍മയിക്കെതിരെയോ ഗോപി സുന്ദറിനെതിരേയോ പ്രിയ ഒരിക്കലും മാധ്യമങ്ങൾക്ക് മുന്നിലൂടെ പ്രതികരിച്ചിട്ടില്ല. എന്നാൽ സോഷ്യഷ മീഡിയയിലൂടെ ഇവരുടെ ചിത്രങ്ങൾ പങ്കുവെച്ച് മൌനമായി തൻ്റെ എതിർപ്പ് പരസ്യമാക്കിയിട്ടുണ്ട്. അഭയയുമായി ബന്ധം വേർപെടുത്തിയ ഗോപി പിന്നീട് അമൃത സുരേഷുമായി പ്രണയത്തിലായിരുന്നു. അന്നും പ്രിയ മൌനം തുടർന്നു.
ഗോപിയുമായി ബന്ധമില്ലെങ്കിലും അദ്ദേഹത്തിൻ്റെ അമ്മ പ്രിയയെ എന്നും ചേർത്തുപിടിച്ചിട്ടുണ്ട്. തൻ്റെ മരുമകൾ എന്ന വരികളോടെ പലപ്പോഴും പ്രിയയ്ക്കൊപ്പമുള്ള ചിത്രങ്ങൾ അവർ പങ്കിടുകയും ചെയ്തിട്ടുണ്ട്. ആ അമ്മയുടെ ഓർമ്മകൾക്ക് ഒരാണ്ട് തികയുമ്പോഴാണ് പ്രിയ രണ്ട് മക്കൾക്കൊപ്പം ആ ചടങ്ങിനെത്തിയത്. വീട്ടിൽ നടന്ന കുടുംബ സംഗമത്തിൽ അവർ സജീവമായി പങ്കെടുക്കുകയും ചെയ്തു. ഫോട്ടോയിൽ ഗോപി സുന്ദറിനൊപ്പമല്ല പ്രിയ ഇരിക്കുന്നത്. എന്നാൽ മക്കൾ ഗോപിക്ക് സമീപത്തുണ്ട്. ഗോപി സുന്ദറിൻ്റെ ബന്ധു കൂടിയായ നടൻ ദേവനും ചിത്രത്തിലുണ്ട്.












Click it and Unblock the Notifications