'നായികയുടെ മുന്നിൽ വെച്ച് ഹരിശ്രീ അശോകൻ മോശമായി പെരുമാറി', അനുഭവം വെളിപ്പെടുത്തി സാബു സർഗം
സിനിമാ സെറ്റിൽ വെച്ച് നടൻ ഹരിശ്രീ അശോകനിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് സംവിധായകനായ സാബു സർഗം. ചന്ദാമാമ സിനിമയുടെ സെറ്റിൽ വെച്ചാണ് പരസ്യമായി നടൻ തന്നോട് മോശമായി സംസാരിച്ചതെന്നും തന്റെ കണ്ണ് നിറഞ്ഞുവെന്നും മാസ്റ്റർ ബിന്നിന് നൽകിയ അഭിമുഖത്തിൽ സാബു സർഗം വെളിപ്പെടുത്തി.
''ചന്ദാമാമ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. സുരേഖയാണ് നായിക. താനായിരുന്നു അവര്‍ക്ക് മലയാളം ഡയലോഗുകള്‍ ഹിന്ദിയില്‍ എഴുതി പറഞ്ഞ് കൊടുത്തിരുന്നത്. ഓണം സമയം ആയിരുന്നു. ഏഷ്യാനെറ്റില്‍ നിന്ന് അവരുടെ ഓണാശംസ വീഡിയോ എടുക്കാന്‍ വന്നു. എല്ലാ മലയാളികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ എന്ന് അവരെ പഠിപ്പിക്കണം.
താന്‍ ഒരു വശത്ത് മാറി നിന്ന് അവരെ അത് പഠിപ്പിച്ച് കൊണ്ടിരിക്കുമ്പോള്‍ ഹരിശ്രീ അശോകന്‍ വളരെ മോശമായി സംസാരിച്ചു. എന്തെടെ നീ അവളുടെ അടുത്ത് പോയി ഭയങ്കര പഠിപ്പിക്കല്‍, അത്രയൊന്നും വേണ്ട എന്നൊക്കെ പറഞ്ഞു. തന്റെ സിനിമാ ജീവിതത്തില്‍ ആദ്യമായാണ് അത്. നടി അടക്കം എല്ലാവരും കേട്ട് കൊണ്ട് നില്‍ക്കുകയാണ്.

അദ്ദേഹം തന്റെ അടുത്ത് ഇരുന്നാണ് അത് പറഞ്ഞത്. താന്‍ ഇരുന്ന് ഉരുകിപ്പോയി. ചാക്കോച്ചനൊന്നും കേട്ടില്ല. തന്റെ കണ്ണൊക്കെ നിറഞ്ഞ് പോയി. സംവിധായകനായ മുരളീകൃഷ്ണന്‍ ഹരിശ്രീ അശോകനോട് പറഞ്ഞു, എന്റെ കൂടെ നില്‍ക്കുന്ന പയ്യന്മാരോട് സെറ്റില്‍ വെച്ച് ആവശ്യമില്ലാതെ ഓരോന്ന് സംസാരിക്കരുത് എന്ന്. ഇവരാരും വായില്‍ വെള്ളിക്കരണ്ടിയുമായി സിനിമയില്‍ വന്നതല്ല. കഷ്ടപ്പെട്ട് സിനിമയില്‍ വന്നവരാണ്. താനും ഹരീശ്രീ അശോകനെ പോലെ സ്‌റ്റേജില്‍ നിന്ന് വന്ന ആളാണ്. അവിടെയാണ് കലാഭവന്‍ മണിയേയും ജഗതി ശ്രീകുമാറിനേയും പോലുളളവരെ കണ്ട് പഠിക്കണം. അവരൊന്നും സെറ്റില്‍ വെച്ച് ആരെയും കളിയാക്കുകയോ ഹരാസ് ചെയ്യുകയോ ഇല്ല.
അന്യഭാഷയിലെ നടീനടന്മാരെയും ടെക്‌നീഷ്യന്മാരെയും കണ്ട് പഠിക്കണം. അവര്‍ സര്‍ എന്ന വിളിക്കൂ. അടുത്ത കാലത്ത് തമിഴ്‌നാട്ടില്‍ ചെന്നപ്പോള്‍ നാസര്‍ സര്‍ തന്നെ കണ്ടപ്പോള്‍ അടുത്തേക്ക് വന്ന് ഇരിക്കൂ സര്‍ എന്ന് പറഞ്ഞ് തന്നെ പിടിച്ച് ഇരുത്തി. ഇവിടെ ഒരു സീനില്‍ അഭിനയിച്ച നടന്‍ രണ്ട് ദിവസം കഴിയുമ്പോള്‍ ഗമ കാണിക്കും.
ഒരു സീനില്‍ ഒക്കെ അഭിനയിച്ചിട്ടുളള ആളുകളോട് ഒരു കോളേജ് പരിപാടി ഉദ്ഘാടനത്തിന് വിളിച്ചാല്‍ ഞാന്‍ 50കെ ആണ് വാങ്ങുന്നത് എന്നൊക്കെയാണ്. നമ്മള്‍ വളരെ പെട്ടെന്ന് സെലിബ്രിറ്റി സ്റ്റാറ്റസ് ഇട്ട് അര്‍മാദിക്കും. ഈയടുത്ത് ബിഗ് ബോസില്‍ ഉളള ഒരാളോട് പാവപ്പെട്ട മൂന്ന് പെണ്‍കുട്ടികളുടെ കല്യാണം നടത്തുന്നതിന് ഗസ്റ്റ് ആയി വരാമോ എന്ന് ചോദിച്ചു. പുള്ളി സമ്മതിച്ചു. പുള്ളി തന്നെ ഫോണ്‍ വിളിച്ച് പറഞ്ഞു, നിങ്ങളുടെ ഫോണിലുളള എന്റെ നമ്പര്‍ അങ്ങ് കളഞ്ഞേക്കണം. നാളെ നിങ്ങളത് ആര്‍ക്കെങ്കിലും കൊടുത്താല്‍ എനിക്കത് ശല്യമാകും എന്ന്''.












Click it and Unblock the Notifications