വിവാഹം കഴിക്കാന്‍ ഭയം; അനുഭവിക്കണ്ടി വരുന്ന പ്രയാസങ്ങള്‍ ചെറുതല്ല; മാതാപിതാക്കള്‍ക്ക് ആശങ്ക
കല്യാണം കഴിക്കുക എന്നത് ഭയങ്കര സന്തോഷമുള്ള കാര്യമായി തോന്നുന്നില്ലെന്നും ഇക്കാര്യത്തില്‍ പേടിയും ആശങ്കയുമാണ് മനസിലുള്ളതെന്നും നടി ഹണി റോസ്. കല്യാണം കഴിക്കുന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ ഡിസിഷന്‍ ആണ്. ജീവിതവും സിനിമയും എല്ലാം ഒരുമിച്ച് കൊണ്ടുപോകേണ്ട കാര്യമാണ്. എന്നാല്‍ എന്റെ കാര്യത്തില്‍ വിവാഹം എങ്ങനെയാകും എന്നത് സംബന്ധിച്ച് പേടിയും ആശങ്കയുമുണ്ട്. നല്ല ഒരാളല്ല ജീവിതത്തിലേക്ക് വരുന്നതെങ്കില്‍ അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങള്‍ ചെറുതല്ല. അതാണ് വിവാഹം കഴിക്കാതിരിക്കാനുള്ള ഒരു കാരണം. മനോരമ ന്യൂസിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു ഹണി റോസിന്റെ പ്രതികരണം.
സിനിമ ഉപേക്ഷിച്ചിട്ട് ജീവിതത്തില്‍ ഒന്നും വേണ്ട എന്നുള്ളത് എന്റെ ഡിസിഷനാണ്. കല്യാണം ഉണ്ടായാലും ഇല്ലെങ്കിലും സിനിമ എന്തായാലും ഉണ്ടാകും. മാതാപിതാക്കള്‍ക്ക് എന്റെ വിവാഹ കാര്യത്തില്‍ ആശങ്കയുണ്ട്. എന്നാല്‍ എന്റെ ജീവിതം ആകുമ്പോള്‍ എനിക്കും അതില്‍ തീരുമാനമെടുക്കാനുള്ള അവകാശം ഉണ്ട്.

ഇപ്പോഴും ബോഡി ഷെയിമിങ് നേരിട്ടുകൊണ്ടിരിക്കുകയാണ്. ആദ്യത്തെ തവണ കേള്‍ക്കുമ്പോള്‍ ഷോക്കും വേദനയും ഒക്കെ ഉണ്ടാകും. എന്നും കേട്ടുകൊണ്ടിരിക്കുമ്പോള്‍ പഴയ വികാരത്തില്‍ എടുക്കില്ല. ഏറ്റവും മോശമായിട്ടുള്ള കാര്യമാണിത്. ആള്‍ക്കാരുടെ ശരീരഘടനയോ നിറമോ വച്ചിട്ട് ബോഡി ഷെയിമിംഗ് നടത്തുന്നത് ഏറ്റവും മോശമായിട്ടുള്ള കാര്യമാണ്.
പലരും വിചാരിക്കുന്നത് ഇത് ഒരു തമാശയ്ക്ക് പറഞ്ഞതാണെന്നാണ്. ഇത് കേട്ടുകൊണ്ടിരിക്കുന്നവരും ചിലപ്പോള്‍ ആവര്‍ത്തിക്കും. ഇത് അയാള്‍ക്കൊരു ചെല്ലപ്പേരായി മാറും. ഇത് ജീവിതകാലം മുഴുവന്‍ ഒരു വേദനയായും ട്രോമയായും മാറും. അങ്ങനെയൊരു ബുദ്ധിമുട്ട് മറ്റൊരാള്‍ക്ക് ഉണ്ടാക്കണമോ എന്ന് നമ്മള് സ്വയം ചിന്തിക്കണം.
തനിക്ക് കിട്ടുന്ന ഉദ്ഘാടനങ്ങള്‍ അനുഗ്രഹമായിട്ടാണ് കാണുന്നത്. അതിന്റെ പേരില്‍ വരുന്ന വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ലെന്നും ഹണി റോസ് പറഞ്ഞു. സിനിമയില്‍ വന്ന കാലം മുതല്‍ ഉദ്ഘാടനങ്ങള്‍ക്കു പോയിട്ടുണ്ട്. എന്നാല്‍ കോവിഡ് കാലത്താണ് സോഷ്യല്‍ മീഡിയ ആക്ടീവ് ആയത്. അതിനു മുമ്പുള്ള കാലഘട്ടത്തിലാണ് കൂടുതല്‍ ഉദ്ഘാടനങ്ങള്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ അന്നൊന്നും സോഷ്യല്‍ മീഡിയ അത്ര സജീവമായിരുന്നില്ല. ഇപ്പോള്‍ ഒരുങ്ങി ചെല്ലുമ്പോള്‍ പല ആംഗിളുകളില്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വരുന്നത് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ കാണാന്‍ കഴിയും.
ഉദ്ഘാടനത്തിന്റെ പേരില്‍ നല്ലതും ചീത്തയും ഒക്കെ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഉദ്ഘാടനങ്ങള്‍ സന്തോഷം നല്കുന്ന ഒന്നാണ്. ചെറിയ സ്ഥാപനം ഞാനും നടത്തുന്നുണ്ട്. ഒരു സ്ഥാപനം ഉദ്ഘാടനം ചെയ്യാന്‍ എനിക്ക് യോഗ്യതയുണ്ടെന്ന് ആളുകള്‍ക്ക് തോന്നുന്നത് വലിയ കാര്യമാണ്. ട്രോളുകള്‍ ചെയ്യുന്നവര്‍ക്ക് അത് മനസിലാകണമെന്നില്ലെന്നും ഹണി റോസ് പറഞ്ഞു.
ഒരിടവേളയ്ക്കു ശേഷം നടി ഹണി റോസ് സിനിമകളില്‍ വീണ്ടും സജീവമാകുകയാണ്. വസ്ത്രധാരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കു ശേഷം താരം ഉദ്ഘാടനങ്ങളിലും അത്ര സജീവമല്ലായിരുന്നു. റേച്ചലാണ് ഹണി റോസിന്റെ ഏറ്റവും പുതിയ ചിത്രം.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications