എഎംഎംഎ എന്ന് വിളിച്ച് അവതാരക; ചൂടായി പൊന്നമ്മ ബാബു: അമ്മയുടെ ഡിന്നര്‍ വിവാദത്തില്‍ മറുപടി
യൂട്യൂബ് ചാനല്‍ പരിപാടിക്കിടെ താരസംഘടനയായ അമ്മയെ, എഎംഎംഎ എന്നു വിശേഷിപ്പിച്ച അവതാരകയ്ക്ക് ചുട്ട മറുപടിയുമായി പൊന്നമ്മ ബാബു. എഎംഎംഎ എന്നു വിളിക്കുന്നത് ഒരിക്കലും സമ്മതിച്ചുതരില്ലെന്നും അമ്മയെ ആരെങ്കിലും എഎംഎംഎ എന്ന് വിളിക്കുമോ എന്നും നടി ചോദിച്ചു.
മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന്റെ പരിപാടിക്കിടെയായിരുന്നു അവതാരക ഐഎഫ്എഫ്കെയുമായി ബന്ധപ്പെട്ട് അമ്മ സംഘടന ഒരുക്കിയ വിവാദ വിരുന്നിനെ കുറിച്ചുള്ള ചോദ്യം ഉന്നയിച്ചത്. ഈ ചോദ്യത്തിനിടെയാണ് താര സംഘടനയെ എഎംഎംഎ എന്ന് അവതാരക വിശേഷിപ്പിച്ചത്. എന്നാല്‍ എഎംഎംഎ അല്ലെന്നും അടി വെച്ച് തരുമെന്നുമാണ് പൊന്നമ്മ ബാബു പ്രതികരിച്ചത്.
'എഎംഎംഎ എന്നു വിളിക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. സംഘടനയില്‍ ചെറുപ്പക്കാര്‍ വന്നപ്പോഴും സംഘടനയ്ക്ക് എതിരായ കുറച്ച് ആളുകളുമാണ് എഎംഎംഎ എന്നു വിളിക്കുന്നത്. ഒരിക്കലും എഎംഎംഎ അല്ല. അമ്മയെ നമ്മള് എഎംഎംഎ എന്നാണോ വിളിക്കുക. അമ്മ എന്നു പറയണം' - ഇതായിരുന്നു പൊന്നമ്മ ബാബുവിന്റെ വാക്കുകള്‍.

തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഡെലിഗേറ്റ്സിനായി അമ്മ സംഘടന ഒരു ഡിന്നര്‍ നടത്തിയിരുന്നു. ഇതു വലിയ വിവാദമായി മാറിയിരിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്ക് പിന്നാലെ തനിക്ക് നീതി കിട്ടിയില്ലെന്ന് അതിജീവിത സമൂഹ മാധ്യമങ്ങളില്‍ കുറിപ്പിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഈ ഡിന്നര്‍ പാര്‍ട്ടി നടന്നത്. ഇതിനെതിരെ മല്ലിക സുകുമാരന്‍, ടിനി ടോം ഉള്‍പ്പെടെ രംഗത്ത് വന്നിരുന്നു. ഈ സമയത്ത് ഇങ്ങനെ ഒരു പാര്‍ട്ടി നടത്തിയത് ശരിയായില്ലെന്നും അമ്മയുടെ ചരിത്രത്തില്‍ ഇതുവരെ ഇങ്ങനെയൊരു പാര്‍ട്ടി കൊടുത്തിട്ടില്ലെന്നും ഇതാണോ സംഘടനയുടെ ചാരിറ്റി എന്നുമാണ് മല്ലിക സുകുമാരന്‍ ചോദിച്ചത്.
വലിയ തുക ചെലവഴിച്ച് ഇത്തരമൊരു പാര്‍ട്ടി നടത്തിയതില്‍ അമ്മ അംഗങ്ങള്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. തിരുവനന്തപുരത്ത് നടന്ന ഡിന്നറിനെക്കുറിച്ച് അംഗങ്ങളില്‍ പലരും അറിഞ്ഞതുമില്ല. ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ പ്രസിഡന്റ് ശ്വേതാ മേനോന് സംഘടനയുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് ലെഫ്റ്റായെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
ഈ വിവാദത്തിലും പൊന്നമ്മ ബാബു പ്രതികരിച്ചു. അമ്മയെ പിന്തുണച്ചു കൊണ്ടായിരുന്നു പൊന്നമ്മ ബാബുവിന്റെ നിലപാട്. അമ്മ ഒരു വിരുന്നു നടത്തിയത് സംഘടനയിലെ അംഗങ്ങള്‍ പോലും അറിഞ്ഞിട്ടില്ലേ എന്നായിരുന്നു അവതാരകയുടെ ചോദ്യം.
പൊന്നമ്മ ബാബുവിന്റെ മറുപടി ഇതായിരുന്നു: തിരുവനന്തപുരത്ത് വച്ചാണ് ഈ ഡിന്നര്‍ പാര്‍ട്ടി നടന്നത്. തിരുവനന്തപുരത്തുള്ള സിനിമാക്കാര്‍ക്കാണ് പങ്കെടുക്കാന്‍ പറ്റിയത്. എറണാകുളത്തുള്ളവര്‍ക്ക് യാത്രാച്ചെലവ്, ഹോട്ടലിന്റെ ചെലവ് ഇതൊക്കെ വഹിക്കേണ്ടി വരും. തിരുവനന്തപുരത്തുള്ള എല്ലാവരെയും അറിയിച്ചു. പാര്‍ട്ടിയെക്കുറിച്ച് അറിഞ്ഞിട്ടില്ലെങ്കില്‍ അത് ഭാരവാഹികളോടു ചോദിക്കണം. നമ്മള് അമ്മയോട് ചോദിക്കാറില്ലേ, അമ്മ എന്താ ഒരു വാക്ക് എന്നോട് പറയാതിരുന്നത്. അങ്ങനെ ചോദിക്കാം. ഭാരവാഹികളോട് ചോദിക്കാന്‍ അംഗങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. എറണാകുളത്തുള്ള എനിക്ക് പോകാന്‍ പറ്റില്ല. അതിനെ ഇങ്ങനെ കണ്ടാല്‍ മതി. വെറുതെ വിവാദമാക്കുകയാണ്.
നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി വിധി വന്നതിനു ശേഷം താര സംഘടനയായ അമ്മയ്ക്കും അതിന്റെ ഭാരവാഹികള്‍ക്കും എതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയെക്കുറിച്ചുള്ള പ്രതികരണം വൈകിയതിലായിരുന്നു വിമര്‍ശനം. തങ്ങള്‍ അതിജീവിതയ്ക്കൊപ്പം ആണെന്നും ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കുന്ന കാര്യം ചര്‍ച്ചയില്‍ വന്നിട്ടില്ലെന്നും പ്രസിഡന്റ് ശ്വേതാ മേനോന് വ്യക്തമാക്കിയെങ്കിലും വിഷയത്തില്‍ കൃത്യമായ നിലപാട് സ്വീകരിക്കാത്ത സംഘടനയ്ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications