'ദിലീപിന് തിരിച്ച് വരണമെങ്കിൽ അപേക്ഷിക്കട്ടെ, അപ്പോൾ ആലോചിക്കാം', നിലപാട് വ്യക്തമാക്കി അമ്മ നേതൃത്വം
നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ തന്നെ താരസംഘടനയായ അമ്മയിലേക്ക് ദിലീപിനെ തിരിച്ച് എടുക്കുമോ എന്നുളള ചോദ്യങ്ങള്‍ പരക്കെ ഉയര്‍ന്നിരുന്നു. വിചാരണക്കോടതി വിധി വന്ന അതേദിവസം തന്നെ അമ്മ സംഘടനയുടെ നേതൃയോഗം കൊച്ചിയില്‍ ചേര്‍ന്നതോടെ ദിലീപ് വൈകാതെ അമ്മയില്‍ തിരിച്ചെത്തുമെന്നുളള അഭ്യൂഹങ്ങളും ശക്തമായിരുന്നു.
ഇതോടെ സംഘടനയ്ക്ക് നേരെ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നു. അമ്മയില്‍ നിന്നും രാജി വെച്ച് പുറത്ത് പോയ അതിജീവിത അടക്കമുളള നടിമാരെ തിരിച്ച് കൊണ്ട് വരാന്‍ മുന്‍കൈയെടുക്കാത്ത സംഘടനാ നേതൃത്വം ദിലീപിന് വേണ്ടി അമിതാവേശം കാണിക്കുന്നുവെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്.
എന്നാല്‍ ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അമ്മ ഭാരവാഹികള്‍ അന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്തത് എന്നുളള ആരോപണം പ്രസിഡണ്ട് ശ്വേതാ മേനോന് പിന്നീട് തള്ളിക്കളഞ്ഞിരുന്നു. ദിലീപിനെ തിരിച്ചെടുക്കണം എന്നുളള ആവശ്യം സംഘടനയില്‍ ആരും തന്നെ ഇതുവരെ ഉന്നയിച്ചിട്ടില്ലെന്നും ശ്വേതാ മേനോന് അന്ന് പ്രതികരിക്കുകയുണ്ടായി.

അമ്മയിലേക്ക് ദിലീപിന്റെ തിരിച്ച് വരവ് ഉടനെ തന്നെ ഉണ്ടായേക്കില്ല എന്ന് വ്യക്തമാക്കുന്ന സൂചനകളാണ് അമ്മ നേതൃത്വം ഇപ്പോള്‍ നല്‍കുന്നത്. കേസില്‍ നിന്ന് കുറ്റവിമുക്തനാക്കപ്പെട്ട സാഹചര്യത്തില്‍ ദിലീപിനെ തിരിച്ചെടുക്കുമോ എന്നുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ദിലീപ് അമ്മയില്‍ ഇപ്പോള്‍ അംഗമല്ലെന്ന് ശ്വേതാ മേനോന്
മറുപടി നല്കി. അമ്മയില്‍ അംഗമാകണമെങ്കില്‍ ആദ്യം കത്ത് തരണമെന്നും ശ്വേതാ മേനോന് വ്യക്തമാക്കി.
അമ്മയില്‍ ദിലീപിന് അംഗത്വം വേണമെങ്കില്‍ അപേക്ഷിക്കട്ടെയെന്നും അപ്പോള്‍ ആലോചിക്കാം എന്നുമാണ് എക്സിക്യൂട്ടീവ് അംഗമായ ജോയ് മാത്യുവിന്റെ പ്രതികരണം. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് അമ്മ അടിയന്തര എക്സിക്യൂട്ടീവ് യോഗം ചേര്‍ന്ന് ദിലീപിനെ പുറത്താക്കാനുളള തീരുമാനമെടുത്തത്. ഇത് സംഘടനയ്ക്കുളളില്‍ തന്നെ അംഗങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിച്ചിരുന്നു. കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുന്നതിന് മുന്‍പ് തന്നെ ദിലീപിനെ പുറത്താക്കിയത് ശരിയായില്ല എന്നായിരുന്നു ഒരു വിഭാഗം അംഗങ്ങളുടെ അഭിപ്രായം.
അതിനിടെ സംഘടനയിലെ മെമ്മറി കാര്‍ഡ് വിവാദത്തില്‍ കുക്കു പരമേശ്വരന് കുറ്റക്കാരിയല്ലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത് എന്നും ശ്വേതാ മേനോന് മാധ്യമങ്ങളെ അറിയിച്ചു. വിവാദ മെമ്മറി കാര്‍ഡ് കെപിഎസി ലളിതയ്ക്ക് കൈമാറിയിരുന്നു എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത് എന്നും അമ്മ നേതൃത്വം വ്യക്തമാക്കി. സിനിമയില്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കുക്കു പരമേശ്വരന്റെ നേതൃത്വത്തില്‍ വിളിച്ച യോഗം ഷൂട്ട് ചെയ്തിരുന്നുവെന്നും ഈ മെമ്മറി കാര്‍ഡ് കാണാതായെന്നുമായിരുന്നു ആരോപണം.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ











Click it and Unblock the Notifications