'മാരാര്‍ കൊട്ടിയാല്‍ മാക്രി കരയുമായിരിക്കും, ശൈത്യ കരയില്ല, തൊപ്പിക്ക് മുന്നിൽ തട്ട് താണില്ലേ', ട്രോളി ശൈത്യ
ബിഗ് ബോസ് മലയാളം സീസൺ 7 കപ്പ് അനുമോൾ സ്വന്തമാക്കിയതിന് പിന്നാലെ രൂക്ഷമായ സൈബർ ആക്രമണം ആണ് മുൻ മത്സരാർത്ഥിയായ ശൈത്യ സന്തോഷ് നേരിടുന്നത്. ഷോയുടെ തുടക്കത്തിൽ സുഹൃത്തുക്കൾ ആയിരുന്നുവെങ്കിലും പിന്നീട് പിന്നിൽ നിന്ന് കുത്തിയെന്ന ആരോപണവും കട്ടപ്പ എന്ന വിളിപ്പേരും ശൈത്യയ്ക്ക് നേരിടേണ്ടി വന്നു. ഫിനാലെ വീക്കിൽ റീഎൻട്രി നടത്തിയപ്പോൾ അനുമോൾക്ക് എതിരെയുളള ആക്രമണത്തിന് നേതൃത്വം കൊടുത്തതും ശൈത്യയ്ക്ക് വലിയ തോതിലാണ് പുറത്ത് ഹേറ്റ് നേടിക്കൊടുത്തത്.
വിജയിയായി അനുമോളെ പ്രഖ്യാപിക്കുമ്പോൾ ശൈത്യ മുഖം കനപ്പിച്ചും കയ്യടിക്കാതെയും ഇരുന്നത് വലിയ തോതിൽ ട്രോളുകൾക്കും കാരണമായി. സോഷ്യൽ മീഡിയയിൽ കമന്റ് ബോക്സ് ഓഫ് ചെയ്തിട്ടിരിക്കുകയായിരുന്ന ശൈത്യ ഇപ്പോൾ വിമർശകർക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ്. ശൈത്യയെ വിമർശിച്ച ബിഗ് ബോസ് സീസൺ 5 വിജയി അഖിൽ മാരാരെയും വീഡിയോയിൽ ശൈത്യ പരിഹസിക്കുന്നുണ്ട്.
ശൈത്യയുടെ വാക്കുകൾ: ബിഗ് ബോസ് സീസണ്‍ 7 കപ്പ് വാങ്ങിക്കൊടുത്ത പിആര്‍ വിനുസാറിനും ടീമിനും അഭിനന്ദനങ്ങള്‍. ബിഗ് ബോസ് ഹൗസിനുളളില്‍ ഞാന്‍ കയറിയതിന് ശേഷമുളള മൂന്നാമത്തെ ദിവസം ഞാന്‍ അറിയാതെ എന്റെ അച്ഛന്റെ കയ്യില്‍ നിന്ന് ഒന്നര ലക്ഷം രൂപ വാങ്ങിച്ച് സോഷ്യല്‍ മീഡിയയില്‍ എനിക്ക് വലിയ റീച്ച് ഉണ്ടാക്കിത്തരാം, പിആര്‍ പണിയെടുക്കാം എന്ന് പറഞ്ഞിട്ട് വിനു സാര്‍ പിഎന്‍ പണിയാണ് തന്നത്.

പക്ഷേ റീഎന്‍ട്രിയുടെ സമയത്ത് ഒന്നര ലക്ഷത്തിന് പകരം 15 ലക്ഷം രൂപയുടെ പണി ഞാന്‍ വിനുസാറിനെ കൊണ്ട് ചെയ്യിച്ചിട്ടുണ്ട്. ആ പണിയില്‍ എനിക്ക് ഇത്രയും റീച്ച് കൂട്ടിത്തന്ന, ഇത്രയും വൈറലും ഫെയ്മസും ആക്കിത്തന്ന വിനുസാറിന്റെ സോഷ്യല്‍ മീഡിയക്കാര്‍ക്കും യൂട്യൂബേഴ്‌സിനും എല്ലാ നന്ദിയും അറിയിക്കുന്നു.
ഒരാളോട് സ്‌പെഷ്യല്‍ നന്ദി പറയാന്‍ മറന്ന് പോയി. സീസണ്‍ 5ല്‍ വിനുസാര്‍ പണിയെടുത്ത് വിജയിപ്പിച്ച അഖില്‍ മാരാരിനോട്. മാരാര്‍ പറയുന്നത് കേട്ടു റീഎന്‍ട്രിക്ക് കയറിയ സമയത്ത് വിന്നറെ മോട്ടിവേറ്റ് ചെയ്യണമായിരുന്നു എന്ന്. പക്ഷേ ഞാന്‍ മോട്ടിവേറ്റ് അല്ലല്ലോ ചെയ്തത്. അതിന് പകരം ഞാന്‍ കപ്പ് വാങ്ങിച്ച് കൊടുത്തല്ലോ. വിനുസാറും വിന്നറുടെ ഫാന്‍സുമാണ് പറയുന്നത്. അത് അറിഞ്ഞതില്‍ ഒത്തിരി സന്തോഷം ഉണ്ട്. വിന്നര്‍ക്ക് ഞാന്‍ കാരണം കപ്പ് കിട്ടിയല്ലോ.
അഖില്‍ മാരാരോട്, മാരാര്‍ കൊട്ടിയാല്‍ മാക്രി കരയുമായിരിക്കും, അഡ്വക്കേറ്റ് ശൈത്യ കരയില്ല. മാരാര്‍ ഇരിക്കുന്ന തട്ട് താണേ ഇരിക്കൂ എന്ന് മാരാരും ഫാന്‍സും എപ്പോഴും പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷേ ഗെയ്മര്‍ തൊപ്പിയുടെ മുന്നില്‍ മാരാരുടെ തട്ട് എത്രത്തോളം താണു എന്ന് നമ്മള്‍ എല്ലാവരും കണ്ടതാണ്. പിന്നെ ഉത്തരം മുട്ടുമ്പോള്‍ മാരാരെ പോലെ റഷ്യന്‍ വിപ്ലവം എടുത്ത് ഇടേണ്ട കാര്യം എനിക്കില്ല. നിലപാട് ഉളളവര്‍ക്കേ ശത്രുക്കള്‍ ഉണ്ടാവൂ. ബാക്കിയുളളവരുടെ പ്രീതി പിടിച്ച് പറ്റാന്‍ വേണ്ടി എന്റെ നിലപാട് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. ഈ വീഡിയോ റീപോസ്റ്റ് ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ 1 മില്യണ്‍ എത്തിക്കണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു''.












Click it and Unblock the Notifications