'അച്ഛനെ രക്ഷിക്കാൻ മകള്‍ വന്ന് പറയുമ്പോള്‍ മഞ്ജു മൊഴി മാറ്റി പറയുമെന്ന് പറഞ്ഞു', സംവിധായകൻ വെളിപ്പെടുത്തുന്നു
നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് ഒപ്പം ശക്തമായി തുടക്കം മുതൽ ഉറച്ച് നിന്നവരിലൊരാളാണ് മഞ്ജു വാര്യർ. എന്നാൽ പിന്നീട് മഞ്ജു വാര്യർ പലതിൽ നിന്നും പുറകോട്ട് മാറുന്നതും കണ്ടു. വിമൻ ഇൻ സിനിമ കളക്ടീവ് രൂപീകരിക്കാൻ മുന്നിൽ നിന്ന മഞ്ജുവിനെ പിന്നെ അമ്മ സംഘടനയ്ക്കൊപ്പമാണ് കണ്ടത്.
ഇതൊക്കെയും മഞ്ജുവിന്റെ നിലപാട് സംബന്ധിച്ച് പല സംശയങ്ങൾക്കും ഇടയാക്കി. എന്നാൽ വിധി വന്നതിന് ശേഷം താൻ ആർക്കൊപ്പമാണെന്ന് സംശയത്തിന് അതീതമായി മഞ്ജു വാര്യർ തുറന്ന് പറയുകയും ചെയ്തു. പലരും മൊഴി മാറ്റിയപ്പോൾ തന്റെ മൊഴിയിൽ ഉറച്ച് നിന്ന ആളാണ് മഞ്ജുവെന്ന് സംവിധായകൻ ആലപ്പി അഷ്റഫ് പറയുന്നു.
ആലപ്പി അഷ്റഫിന്റെ വാക്കുകൾ: '' ചില അപ്രിയ സത്യങ്ങള്‍ തുറന്ന് പറയേണ്ടി വന്നതിന്റെ പേരില്‍ ശത്രുക്കള്‍ ഉണ്ടായ നടിയാണ് മഞ്ജു വാര്യര്‍. അഭിനയ ജീവിതം തുടങ്ങിയത് മുതല്‍ മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ അഭിനയത്രി ആണ് അവര്‍. 14 വര്‍ഷം സിനിമയില്‍ നിന്ന് വിട്ട് നിന്നെങ്കിലും മലയാളികള്‍ അവരെ മറന്നില്ല. രണ്ടാം വരവിലും അവരെ ചേര്‍ത്ത് നിര്‍ത്തി.

ഉളളില്‍ വലിയൊരു സങ്കടത്തിന്റെ കടല്‍ ഇരമ്പുന്ന നേരത്തും ചിരിച്ച് കൊണ്ട് അവര്‍ നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. നടി ആക്രമിക്കപ്പെട്ട സമയത്ത് ഇതിലൊരു ക്രിമിനല്‍ ഗൂഢാലോചന ഉണ്ടെന്ന് വിളിച്ച് പറഞ്ഞ് കേസിന്റെ ഗതി മാറ്റിയത് മഞ്ജു വാര്യരാണ്. അങ്ങനെ കേസ് ദിലീപിലേക്ക് എത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത ശേഷം മഞ്ജു വാര്യര്‍ കുറച്ച് ഉള്‍വലിഞ്ഞു എന്ന സംശയം ചിലരിലെങ്കിലും ഉണ്ടായി.
അതിന് പലരും കൊടുത്ത ഭാഷ്യം തന്റെ മകളുടെ പിതാവാണ് ഇതിന് പിന്നിലെന്ന് അറിഞ്ഞ ശേഷം അവര്‍ പിറകോട്ട് പോയി എന്നതാണ്. അച്ഛനെ രക്ഷിക്കാനായി മകള്‍ വന്ന് പറയുമ്പോള്‍ മൊഴി മാറ്റി പറയുമെന്ന് മറ്റ് ചിലര്‍ പറഞ്ഞു. പിന്നീട് അതിജീവിതയ്ക്ക് ഒപ്പം പൊരുതുന്നവരുടെ കൂടെ അവരുടെ സാന്നിധ്യം കണ്ടില്ല.
എന്നാല്‍ പലരും മൊഴി മാറ്റിയപ്പോള്‍ തനിക്ക് ബോധ്യമുളളതും അറിയാവുന്നതുമായ സത്യത്തില്‍ ഉറച്ച് നിന്ന് കൊണ്ട് അവര്‍ മൊഴി കൊടുത്തു. അതില്‍ നിന്ന് അണുവിട വ്യതിചലിച്ചില്ല. എന്നാല്‍ വിവാഹ മോചനം സംബന്ധിച്ച പ്രതിഭാഗത്തിന്റെ ചില ചോദ്യങ്ങള്‍ക്ക് ഓര്‍മ്മയില്ല എന്നും ഉത്തരം നല്‍കേണ്ടിയും വന്നു. വിധി വന്നതിന് ശേഷം ഗൂഢാലോചന സിദ്ധാന്തം വീണ്ടും ഉന്നയിച്ചു. കൂടെ സംശയഭേദമന്യേ അവള്‍ക്കൊപ്പമെന്ന് പൊതുസമൂഹത്തോട് ഉറക്കെ വിളിച്ച് പറയുകയും ചെയ്തു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഇരകള്‍ക്ക് പിന്തുണ നല്‍കാതെ മാറി നിന്നപ്പോഴും ഡബ്ല്യൂസിസിയില്‍ നിന്ന് മാറി നിന്നപ്പോഴും മഞ്ജു തന്‍കാര്യം നോക്കി പോകുന്ന വ്യക്തി ആണെന്ന് സംശയമുണ്ടായി. എ്ന്നാല്‍ നടിയെ ആക്രമിച്ച എന്താണ് സംഭവിച്ചത് എന്ന വ്യക്തമായ ധാരണ അവര്‍ക്കുണ്ട്. അത് കൊണ്ട് മാത്രമാണ് അവര്‍ അവരുടെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നത് ''.












Click it and Unblock the Notifications