ഇന്ദ്രൻസ് കുബുദ്ധിക്കാരൻ, എന്നോട് കാണിച്ച ചതി..ആദ്യ സിനിമ ചെയ്യുന്ന ആളോട് ഇങ്ങനെ ചെയ്യുമോ';ശാന്തിവിള ദിനേശ്
ബെംഗ്ലാവിൽ ഔദ എന്ന സിനിമ ചെയ്യുന്ന സമയത്ത് നടൻമാരായ ജഗതിയും ഇന്ദ്രൻസും തന്നെ ഒരുപാട് ബുദ്ധിമുട്ടിച്ചിരുന്നുവെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്. മലയാള സിനിമ മുഴുവൻ പാവത്താൻ എന്ന് കരുതുന്ന ഇന്ദ്രൻസ് കുബുദ്ധിക്കാരനാണെന്നും ശാന്തിവിള ആരോപിച്ചു. തൻ്റെ യുട്യൂബ് ചാനലിലൂടെയാണ് അന്ന് നടന്ന സംഭവങ്ങൾ ശാന്തിവിള പങ്കുവെച്ചത്. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്
' വെറും 76 ലക്ഷം രൂപക്കാണ് ഞാൻ എന്റെ ബംഗ്ലാവിൽ ഔദ ഫസ്റ്റ് പ്രിന്റ് ആക്കിയത്. അന്നന്നത്തെ ചിലവിന് പ്രൊഡക്ഷൻ മാനേജർ ഒരു ലിസ്റ്റുമായി വരും. ആ ദിവസം രണ്ടര ലക്ഷം രൂപയുടെ ചിലവ് സെറ്റിൽ ഉണ്ടെങ്കിൽ അഞ്ച് ലക്ഷത്തിന്റെ ലിസ്റ്റ് തരും, ഫസ്റ്റ് കോപ്പി 70 ലക്ഷത്തിന് തീർക്കേണ്ട സിനിമയാണ് ബംഗ്ലാവിൽ ഔദ. ദിവസവും അഞ്ച് ലക്ഷത്തിന്റെ ലിസ്റ്റ് തന്നാൽ 30 ദിവസം ചിത്രീകരിക്കാൻ തന്നെ ഒന്നര കോടി രൂപ വേണം. ഞാൻ അനുഭവിച്ച ടെൻഷൻ ഇപ്പോഴും എന്റെ മനസ്സിൽ നിന്ന് മാറിയിട്ടില്ല .

അത്ഭുദ്വീപ് എന്ന് പറഞ്ഞ ഒരു പടം വന്നിരുന്നല്ലോ, ആ സിനിമയുടെ ക്ലൈമാക്സ് ചിത്രീകരിക്കാൻ അതിന്റെ സംവിധായകൻ ഒരു നാല് ദിവസം ജഗതിയെ വിട്ടുകൊടുക്കാനായിട്ട് എന്നോട് ഫോണിലൂടെ കെഞ്ചി. കർണാടകയിൽ നിന്നാണ് വിളിക്കുന്നത്. കർണാടകയിൽ എവിടെയോ ഒരു കടലിലാണ് സെറ്റ് ഇട്ടിരിക്കുന്നത്. രണ്ടു ദിവസം ഒരു ദിവസം അങ്ങോട്ട് വരാനും, ഒരു ദിവസം ഇങ്ങോട്ട് വരാനും . പിന്നെ രണ്ടു ദിവസം ചിത്രീകരിക്കാൻ അങ്ങനെ നീ എനിക്കൊരു നാല് ദിവസം വിട്ടുതന്നാൽ എന്റെ ഈ പടം തീരുമെന്ന്. ഞാൻ ജഗതിയെ വിട്ടു കൊടുത്തു. ജഗതി പറഞ്ഞാണ് എന്നെ വിളിപ്പിക്കുന്നത്.
പുള്ളി പക്ഷെ പറഞ്ഞത് നിൻ്റെ റിസ്കിൽ നീ വിടുന്നു, നിന്നോട് ഞാൻ ഡേറ്റ് ചോദിച്ചിട്ടില്ലെന്ന്. ജഗതി പോകുന്നു എന്നറിഞ്ഞപ്പോഴ് ഞാനും പോകും എന്നായി ഇന്ദ്രൻസ്. അയാൾ വാശി പിടിച്ചു, ജഗതിയും ഞാനും കോമ്പിനേഷൻ സീൻ ആണ് അമ്പിളിച്ചേട്ടൻ പോയാൽ ഞാനും പോകും എന്ന്. നിങ്ങൾ ഇതുവരെ ഡേറ്റ് ചോദിച്ചിട്ടില്ലല്ലോയെന്ന് ചോദിച്ചപ്പോൾ അമ്പിളി ചേട്ടൻ പോകുന്നുണ്ടെങ്കിൽ അല്ലേ ഞാനും പോകേണ്ടതുള്ളൂ എന്നായി. കൗശലം ആലോചിച്ചു നോക്കൂ , മലയാള സിനിമ മുഴുവൻ പാവത്താൻ എന്ന് കരുതുന്ന ഇന്ദ്രൻസിൻ്റെ കുബുദ്ധി നിങ്ങൾ ആലോചിച്ചു നോക്ക്. അയാൾ ഡേറ്റ് ചോദിക്കുന്നില്ല, ജഗതിയെ ഞാൻ വിടൂല്ല എന്നാണ് പുള്ളി കരുതിയത്. ജഗതിയെ വിടുയാണെങ്കിൽ ഞാനും പോകും, എനിക്ക് വേണ്ടി നിങ്ങൾ വിടണ്ട എന്നുള്ളതാണ് പുള്ളിയുടെ ആറ്റിറ്യൂഡ്.
വിടുമ്പോൾ ജഗതിയെ മാത്രം വിട്ടാൽ പോരാ ഇന്ദ്രൻസിനെ കൂടെ വിടണം എന്നുള്ള കാര്യം അത്ഭുതദ്വീപിൻ്റെ സംവിധായകൻ മറച്ചു വെച്ചു. അതൊക്കെ ഒരു കളിയാണ്. ജഗതിയെ വിടില്ല, അപ്പോൾ ഞാനും പോകണ്ടല്ലോ എന്നായിരുന്നു ഇന്ദ്രൻസ് ഉറപ്പിച്ചത്. ജഗതിയെ ഞാൻ വിട്ടു അപ്പോൾ എനിക്കും പോകണമെന്നായി ഇന്ദ്രൻസ്. ആറു ദിവസം കഴിഞ്ഞിട്ടും മറ്റവൻ ജഗതിയെ വിട്ടില്ല. തീരുന്നില്ലത്രേ വാക്കും പ്രവർത്തിയും ചേരാത്ത മാന്യൻ.
സെൽഫോൺ ഇല്ലാത്ത ജഗതിയെ ഞാൻ വിളിച്ചു, അവിടുത്തെ എക്സിക്യൂട്ടീവിനെ വിളിച്ചിട്ട് ജഗതിക്ക് ഒന്ന് ഫോൺ കൊടുക്കാൻ പറഞ്ഞു. അമ്പിളിച്ചേട്ടാ നാളെ രാവിലെ നേരം വെളുക്കുമ്പോൾ എൻറെ സെറ്റിൽ താങ്കൾ ഇല്ലെങ്കിൽ എനിക്ക് നിങ്ങൾ നൂറു രൂപ പത്രത്തിൽ എഗ്രിമെന്റ് എഴുതി തന്നതാണ്, താങ്കൾ എന്നെ വഞ്ചിച്ച് അത്ഭുതദ്വീപ് ഉണ്ടാക്കാൻ പോയ കാരണത്താൽ നിങ്ങളെ ഞാൻ ആറുമാസം ചുരുങ്ങിയത് ക്യാമറക്ക് മുന്നിൽ നിൽക്കാൻ പറ്റാത്ത കളി ഞാൻ കളിക്കും, എന്നോട് ചോദിക്കാതെയാണ് നിങ്ങൾ മുങ്ങിയത് .അമ്പിളിച്ചേട്ടൻ വെട്ടിലായി. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ അന്നത്തെ നേതാവ് നമ്മുടെ സിയാദ് കോക്കറാണ്. ഞാൻ അദ്ദേഹത്തെ വിളിച്ചു എന്റെ വിഷമങ്ങൾ എല്ലാം പറഞ്ഞു. ഒരു പരാതി എഴുതി ഇങ്ങോട്ട് കൊടുക്കാൻ പറഞ്ഞു. ഞാൻ സിബി സാറിനെ വിളിച്ചു. കാര്യം പറഞ്ഞു. അദ്ദേഹം പരാതി നൽകാൻ പറഞ്ഞു.
പിറ്റേന്ന് രാവിലെ എനറ് വാതിലിൽ മുട്ടുന്നത് ജഗതി ചേട്ടനാണ്.വാതിൽ തുറന്നപ്പോൾ സുസ്മേര വദനനായി അമ്പിളി ചേട്ടൻ പെട്ടിയും കിടക്കയും ഒക്കെ ആയിട്ട് നിൽക്കുകയാണ്. ഇന്ദ്രൻസ് ആലുവയിൽ ഇറങ്ങി എന്ന് പറഞ്ഞു. ജഗതി പറയുവാ അവന് പൈൽസ് കൂടിയത്രയെന്ന്. ഇന്ദ്രൻസിനെ തിരക്കേണ്ട എന്ന് ഞാൻ ചട്ടം കിട്ടി. ഇന്ദ്രൻസിന്റെ അളിയൻ ഇന്ദ്രൻസ് ജയനാണ് എന്റെ പടത്തിന്റെ കോസ്റ്റ്യൂമർ. ജയനോട് മാത്രം ഞാൻ പറഞ്ഞു ഈ സെറ്റിൽ ആരെന്നെ വലിപ്പിച്ചാലും തൻറെ ആളിയൻ അങ്ങനെ ചെയ്യുമെന്ന് ഞാൻ കരുതിയതല്ല കേട്ടോ എന്ന് ഞാൻ പറഞ്ഞു. 11 ദിവസം കഴിഞ്ഞ് ആരും വിളിക്കാതെ ഇന്ദ്രൻസ് വന്നു. കാണുന്നവർക്ക് തോന്നുമോ ഇയാൾ ഇങ്ങനെ ഉള്ളവനാണെന്ന്.ആദ്യത്തെ സിനിമയിൽ എന്നെ ഇങ്ങനെ അയാൾ ചതിക്കാമോ'
-
റിയല് എസ്റ്റേറ്റ് ബിസിനസ്സുകാര്ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications