പ്രണയം തുടങ്ങിയിട്ട് മാസങ്ങൾ മാത്രം, ധനുഷ് രണ്ടാം വിവാഹത്തിനൊരുങ്ങുന്നു? വധു മൃണാൾ താക്കൂർ?
രജനീകാന്തിന്റെ മകള്‍ ഐശ്വര്യയുമായുളള നടന്‍ ധനുഷിന്റെ വിവാഹവും ഏറെ കൊട്ടിഘോഷിക്കപ്പെട്ടതായിരുന്നു. 18 വര്‍ഷം നീണ്ട വിവാഹജീവിതത്തിനൊടുവില്‍ 2022ല്‍ ധനുഷും ഐശ്വര്യയും വിവാഹമോചിതരായി. യാത്ര, ലിംഗ എന്നീ രണ്ട് ആണ്‍മക്കളും ഇവര്‍ക്കുണ്ട്. വിവാഹമോചനത്തിന് ശേഷം ധനുഷ് തൃഷയെ വിവാഹം കഴിക്കാന്‍ പോകുന്നു എന്നതടക്കമുളള പല അഭ്യൂഹങ്ങളും പ്രചരിച്ചിട്ടുണ്ട്.
ധനുഷും തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങുന്ന നായിക മൃണാള്‍ താക്കൂറും തമ്മില്‍ പ്രണയത്തിലാണെന്ന് കഴിഞ്ഞ കുറച്ച് നാളുകളായി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. പല സ്വകാര്യ പരിപാടികളിലും ഇവര്‍ ഒരുമിച്ച് പങ്കെടുത്ത ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതോടെ ഇവര്‍ ഡേറ്റിംഗില്‍ ആണെന്ന് ആരാധകര്‍ ഉറപ്പിച്ചു.
മാത്രമല്ല ധനുഷിന്റെ കുടുംബവുമായും മൃണാളിന് അടുത്ത ബന്ധമുണ്ട് എന്നത് വ്യക്തമാണ്. ധനുഷിന്റെ സഹോദരിമാരായ ഡോ. കാര്‍ത്തിക കാര്‍ത്തിക്, വിമല ഗീത എന്നിവരെ മൃണാല്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നുണ്ട്. വൈകാതെ തന്നെ ധനുഷും മൃണാളും വിവാഹിതരാകും എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. വാലന്റൈന്‍സ് ദിവസമാണ് ഫെബ്രുവരി 14ന് മൃണാളിന്റെ കഴുത്തില്‍ ധനുഷ് താലി ചാര്‍ത്തിയേക്കും എന്നാണ് സൂചന.

അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങായിരിക്കും വിവാഹം എന്ന് ഫ്രീപ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ വിവാഹം സംബന്ധിച്ച് ധനുഷോ മൃണാളോ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം ഇരുവരും പ്രണയത്തിലാണ് എന്നത് ഇരുവരേയും അടുത്ത് അറിയുന്ന ആള്‍ തങ്ങളോട് സ്ഥിരീകരിച്ചിട്ടുണ്ട് എന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
'' അവര്‍ ഇരുവരും ഇപ്പോള്‍ ഡേറ്റിംഗിലാണ്. അത് ആരംഭഘട്ടത്തിലാണ്. പെട്ടെന്ന് തന്നെ ഈ ബന്ധം ഔദ്യോഗികമാക്കാനോ പബ്ലിക്കിനോ മീഡിയയ്ക്ക് മുന്നിലോ പരസ്യമാക്കാനോ ഇരുവരും താല്‍പര്യപ്പെടുന്നില്ല. എന്നാൽ പൊതുവിടങ്ങളിൽ സ്വതന്ത്രമായി ഇടപെഴകുന്നതിനോ, ചുറ്റുവട്ടത്തുള്ളവരുടെ ശ്രദ്ധയിൽപ്പെടുന്നതിനോ അവർക്ക് പ്രശ്നങ്ങളൊന്നുമില്ല. സുഹൃത്തുക്കൾ ഈ ബന്ധത്തെ പൂർണ്ണമായി പിന്തുണയ്ക്കുന്നു. കാരണം, മൂല്യങ്ങൾ, തിരഞ്ഞെടുപ്പുകൾ, ചിന്തകൾ എന്നിവയിലെല്ലാം അവർക്ക് വളരെയധികം സാമ്യതയുമുണ്ട്'', എന്നാണ് ധനുഷിന്റെയും മൃണാളിന്റെയും അടുത്ത വൃത്തങ്ങളുടെ പ്രതികരണം.
അതേസമയം ധനുഷ് തന്റെ നല്ല ഒരു സുഹൃത്ത് മാത്രമാണ് എന്നാണ് മൃണാള്‍ നേരത്തെ പ്രതികരിച്ചിട്ടുളളത്. 2025 ഓഗസ്റ്റില്‍ മൃണാള്‍ നായികയായ സണ്‍ ഓഫ് സര്‍ദാര്‍ 2 എന്ന ചിത്രത്തിന്റെ പ്രീമിയറിന് ധനുഷ് എത്തിയതോടെയാണ് ഇരുവരും തമ്മിലുളള പ്രണയ ഗോസിപ്പുകള്‍ക്ക് തുടക്കമിട്ടത്. അതിന് മുന്‍പ് ധനുഷിന്റെ ബോളിവുഡ് ചിത്രമായ തേരെ ഇഷ്ഖ് മേം എന്ന ചിത്രത്തിന്റെ പാര്‍ട്ടിക്ക് മൃണാള്‍ എത്തിയിരുന്നു. അതേസമയം ഇരുവരും വിവാഹിതരാകാന്‍ പോകുന്നു എന്നുളളത് അടിസ്ഥാനരഹിതമായ വാര്‍ത്തയാണ് എന്നാണ് ധനുഷിനോട് അടുത്ത വൃത്തങ്ങളുടെ പ്രതികരണം.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications