രേണു സുധിയുടെ കാമുകൻ മുസ്ലീമാണോ? യുകെകാരനോ? മറുപടി..'ജോലി പറഞ്ഞാൽ അവർ തല്ലും'
രേണു സുധിയുടെ വിവാഹത്തെ കുറിച്ച് പലപ്പോഴും ചോദ്യം ഉയർന്നിട്ടുണ്ട്. രണ്ടാമതൊരു വിവാഹ ജീവിതത്തെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്നായിരുന്നു രേണു പറഞ്ഞത്. എന്നാൽ അടുത്തിടെ രേണുവിന് കാമുകനുണ്ടെന്നും അത് യുകെയിൽ നിന്നുള്ള ആളാണെന്നുമൊക്കെ അഭ്യൂഹങ്ങൾ ഉയർന്നു. ഇപ്പോഴിതാ അത്തരം അഭ്യൂഹങ്ങൾക്കെല്ലാം മറുപടി നൽകുകയാണ് രേണു. മെയിൻസ്ട്രീം വണ്‍ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. രേണു സുധിയുടെ വാക്കുകളിലേക്ക്
' കല്യാണമാണോ നിക്കാഹ് ആണോ വിവാഹമാണോ മിന്നുകെട്ടാണോ എന്നൊന്നും അറിയില്ല. എനിക്ക് കല്യാണം ആയിട്ടില്ല . എനിക്ക് പ്രണയമുണ്ടെന്നൊക്കെ ആൾക്കാർ പറയുന്നതല്ലേ, ഞാൻ പറഞ്ഞിട്ടില്ല. ഇനി അദൃശ്യ കാമുകൻ ഉണ്ടെങ്കിൽ തന്നെ അവിടെ ഇരുന്നോട്ടെ. എന്തായാലും ഒരു രണ്ട് വർഷം സമയം തരണം. എന്തായാലും നമുക്ക് വരുന്നിടത്ത് വെച്ച് കാണാം. ഇപ്പോൾ എന്തായാലും തുറന്ന്പറയാൻ താത്പര്യമില്ല. അയാളുടെ ജോലി എന്താണെന്നൊക്കെ പറഞ്ഞാൽ അയാളുടെ ഉമ്മയും വാപ്പയുമൊക്കെ അയാളെ ഓടിക്കും. യു.കെയിലാണ് എൻ്റെ കാമുകൻ എന്നാണ് ഊഹാപോഹം.ചേച്ചി എന്റെ മാനേജർ കരിഷ്മ അവരാണ് ബെസ്റ്റ് ഫ്രണ്ട്സ്. അവർക്കെന്നെ കുറിച്ച് നന്നായി അറിയാം. സുധിച്ചേട്ടൻ്റെ അനുഗ്രഹം തന്നെയാണ് ഞാൻ ഈ നിലയിൽ എത്താൻ കാരണം.

ഒരിക്കലും ബിഗ് ബോസിൻ്റ പടി കാണും എന്നോ അല്ലെങ്കിൽ അങ്ങനെ ഒരു സെലിബ്രിറ്റി ആകെന്നോ വിചാരിച്ചിരുന്നില്ല. ബിഗ് ബോസ് എന്ന് പറയുന്ന പ്ലാറ്റ്ഫോം വലിയൊരു പ്ലാറ്റ്ഫോം ആണ്. കഴിഞ്ഞ പ്രാവശ്യം ബെഹറിനിൽ പോയി. അവിടെ എമിഗ്രേഷനിൽ നമ്മളോട് വിവരങ്ങളൊക്കെ ചോദിക്കും. ആർട്ടിസ്റ്റ് വിസയിൽ കൂടിയാണല്ലോ പോയത്. ഞാൻ നിന്ന് ബബ പറയുകയാണ്. സെലിബ്രിറ്റി എന്ന് പറഞ്ഞപ്പോൾ എന്ത് സെലിബ്രിറ്റിയെന്ന് ചോദിച്ചു. ഞാൻ ബിഗ് ബോസ് എന്ന് പറഞ്ഞോണ്ടിരുന്നു. ബിഗ് ബോസ്? ഓക്കേ ഓക്കേ എന്ന് പറഞ്ഞ് വിട്ടു. എല്ലാവർക്കും അറിയാം ബിഗ് ബോസ് ഒരു ഇന്റർനാഷണൽ ഷോ അല്ലേ. ലാലേട്ടന്റെ ബിഗ് ബോസ് ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് അതിലൊരു ഭാഗമാകാൻ കഴിഞ്ഞത് എന്റെ ഒരു വലിയ ഭാഗ്യം', രേണു പറഞ്ഞു.
ബിഗ് ബോസിൽ പോയതിന് ശേഷം റൂമ കോസ്മെറ്റോളജിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളോടും അഭിമുഖത്തിൽ രേണു പ്രതികരിച്ചു. താരത്തിൻ്റെ വാക്കുകളിങ്ങനെ-'റൂമ മാമും ആയിട്ട് എനിക്ക് ഒരു പ്രശ്നങ്ങളും ഇല്ല. ആ ഒരു കോലത്തിൽ നിന്നും ഈ ഒരു സുന്ദരിയാക്കിയത് എന്റെ റൂമ മാം തന്നെയാണ്. കാരണം എന്താ വെച്ചാൽ മൈക്രോബ്ലേഡ് തൊട്ടാണ് എന്റെ ഒരു മേക്കോവർ തുടങ്ങുന്നത്. പീലി എക്സ്റ്റൻഷൻ ,അതുപോലെ ഹെയർ അതുപോലെ ഗ്ലൂട്ടാതയോൺ, സ്കിൻ വൈറ്റനിങ് ട്രീറ്റ്മെന്റ് ഇതൊക്കെ ചെയ്യുന്നത് അവിടുന്നാണ്. എന്നെ പല്ലി എലി എന്നൊക്കെ വിളിച്ചവര് മാറ്റി പറഞ്ഞത് റൂമിൽ ചെന്നിട്ട് തന്നെയാണ്. യെസ് അവരുടെ ട്രീറ്റ്മെന്റിൽ തന്നെയാണ് മാറ്റിയത്.ഇനി എന്റെ പല്ലൊന്ന് ശരിക്കണം. അതിന് സമയം കിട്ടാത്തത് കൊണ്ടാണ് പോകാത്തത്' രേണു പറഞ്ഞു.
റൂമയിൽ നിന്ന് ഹെയർ എക്സറ്റൻഷൻ ചെയ്തിട്ടാണ് രേണു സുധി ബിഗ് ബോസിലേക്ക് പോയത്. അവിടെ വെച്ച് തലയിൽ നിന്നും മുടി ഊരി വരുന്നു , തല നിറയെ പേൻ വരുന്നു എന്നൊക്കെയുള്ള ആരോപണങ്ങൾ രേണു ഉയർത്തിയിരുന്നു. തുടർന്ന് റൂമ തന്നെ ഇത് സംബന്ധിച്ച് വിശദീകരണം നൽകി. രേണു മുടി ശ്രദ്ധിക്കാതിരുന്നത് കൊണ്ടുണ്ടായ പ്രശ്നമാണ് അതെന്നായിരുന്നു റൂമയുടെ മറുപടി.












Click it and Unblock the Notifications