Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷൂട്ടിങ് ലൊക്കേഷനില്‍ അമ്മ കൂടെ വരുന്നതിന് കാരണം; വിവാദമുണ്ടായപ്പോള്‍ ഭയങ്കര വിഷമം തോന്നി

താരകുടുംബമായ കൃഷ്ണകുമാറിന്റെ നാലു പെണ്‍മക്കളില്‍ ഏറ്റവും സൈലന്റായ വ്യക്തിയാണ് ഇഷാനി കൃഷ്ണ. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ആണെങ്കിലും സഹോദരിമാരെ അപേക്ഷിച്ച് സോഷ്യല്‍ മീഡിയയില്‍ ഇഷാനി അത്ര സജീവമല്ല. സഹോദരിമാരുടെയും അമ്മ സിന്ധു കൃഷ്ണയുടെയും യൂട്യൂബ് വീഡിയോകളിലൂടെയാണ് ഇഷാനി കൂടുതലും ഫോളോവേഴ്‌സിനു മുന്നില്‍ എത്തുന്നത്. സമൂഹ മാധ്യമങ്ങളിലെ വിവാദങ്ങളില്‍ തനിക്ക് താല്‍പര്യം ഇല്ലെന്ന് ഇഷാനി പലതവണ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ തിയേറ്ററുകളില്‍ ഹിറ്റായി ഓടുന്ന ആശകള്‍ ആയിരം എന്ന ചിത്രത്തിലെ ഇഷാനിയുടെ അഭിനയത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ, ഒറിജിനല്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്നെ നിലപാടുകള്‍ വ്യക്തമാക്കുകയാണ് ഇഷാനി.

പൊതുവേ സോഷ്യല്‍ മീഡിയയിലെ ബഹളങ്ങളില്‍ നിന്ന് മാറിയാണ് ഇഷാനി സഞ്ചരിക്കുന്നത്. എന്നാല്‍ അടുത്തിടെ സഹോദരിയായ ദിയാ കൃഷ്ണയുടെ കുഞ്ഞ് ഓമിയുമായി ബന്ധപ്പെട്ട ഇഷാനി നടത്തിയ പ്രതികരണം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളാണ് ഇഷാനി നേരിട്ടത്. ദിയയുടെ കുഞ്ഞ് ഓമി തന്നെ കുഞ്ഞമ്മ എന്നു വിളിക്കുന്നത് ഇഷ്ടമല്ലെന്നായിരുന്നു ഇഷാനി ഒരു വീഡിയോയില്‍ പറഞ്ഞത്. ഇഷാനിയുടെ ഈ പരാമര്‍ശം വലിയ ട്രോള്‍ ആയി മാറി. കേരളത്തിന്റെ കുഞ്ഞമ്മ എന്നാണ് ഇഷാനിയെ ഇപ്പോള്‍ സോഷ്യല്‍ മീഡിയ വിളിക്കുന്നത്. എന്നാല്‍ ഈ വിമര്‍ശനങ്ങളോടെല്ലാം ഇഷാനി വളരെ പക്വതയോടെയാണ് പ്രതികരിച്ചിട്ടുള്ളത്.

ishaani krishna

വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാത്തതിന്റെ കാരണം ഇഷാനി അഭിമുഖത്തില്‍ വ്യക്തമാക്കി. ഇഷാനിയുടെ വാക്കുകള്‍: എന്നെ വളരെയധികം പ്രകോപിപ്പിക്കുന്നുവെന്ന് തോന്നുമ്പോള്‍ മാത്രമാണ് പ്രതികരിക്കുന്നത്. പലപ്പോഴും മറുപടി ടൈപ്പ് ചെയ്യാറുണ്ട്. പിന്നെ ആലോചിക്കും എന്തിനാണെന്ന്. വളരെ അത്യാവശ്യമാണെങ്കില്‍ ഞാന്‍ പ്രതികരിക്കും. പക്ഷേ ചില സാഹചര്യങ്ങളില്‍ വിചാരിക്കും, ഞാനൊരു ചര്‍ച്ച തുടങ്ങും, അവരതിനു മറുപടി പറയും. വെറുതെ എന്റെ എനര്‍ജി കളയും. അതുകൊണ്ട് ഞാന്‍ വിട്ടുകളയും. രണ്ടുദിവസം കഴിയുമ്പോള്‍ അവരും മറക്കും ഞാനും മറക്കും. വെറുതെ എന്റെ എനര്‍ജി കളയണ്ട എന്ന് വിചാരിക്കും.

അടുത്തകാലത്തൊന്നും വലിയ വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ കുഞ്ഞമ്മ പരാമര്‍ശമാണ് വലിയ വിവാദമായത്. അന്ന് ഒന്നിനോടും പ്രതികരിച്ചില്ല. ആദ്യം എനിക്ക് ഭയങ്കര ടെന്‍ഷന്‍ ആയിരുന്നു. കാരണം, പൊതുവേ വിവാദങ്ങളില്‍ വരുന്ന ആളല്ല ഞാന്‍. വീട്ടിലിരുന്ന് വെറുതെ ഒരു വീഡിയോ ഇട്ടപ്പോള്‍ അത് ആള്‍ക്കാര്‍ വേറെ രീതിയിലാക്കുമെന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചില്ല. അന്ന് ഭയങ്കര വിഷമം തോന്നി. പിന്നീട് അത് കോമഡി രീതിയിലായി.

ഞാനും അമ്മയും ഒരുപാട് കാര്യങ്ങളില്‍ സാമ്യമുണ്ട്. യാത്ര ചെയ്യുമ്പോഴെല്ലാം അമ്മയാണ് കൂടെ വരുന്നത്. അഹാന ചോദിക്കാറുണ്ട് നിനക്ക് ഇത്രയും പ്രായമായില്ലേ, തന്നെ പൊയ്ക്കൂടെ എന്ന്. എനിക്ക് ഒറ്റയ്ക്ക് കിടന്നുറങ്ങാന്‍ പേടിയാണ്. എന്റെ വീട്ടില്‍ പോലും ഒറ്റയ്ക്ക് കിടന്നുറങ്ങാന്‍ പേടിയാണ്. വീട്ടില്‍ ഒറ്റയ്ക്ക് കിടന്നുറങ്ങുമെങ്കിലും പേടിയാണ്. ട്രാവല്‍ ചെയ്യുമ്പോള്‍ ഹോട്ടല്‍ റൂം പേടിയാണ്. എനിക്ക് അമ്മയെ കൊണ്ടുപോകാന്‍ ഭയങ്കര ഇഷ്ടമാണ്. അമ്മയ്ക്കും എന്റെ കമ്പനി ഇഷ്ടമാണ്. ഞാനൊരു പാവമാണന്ന് ഞാന്‍ സ്വയം പറയും. ഞാന്‍ ആരെയും ബുദ്ധിമുട്ടിപ്പിക്കാറില്ല. അത് അമ്മയ്ക്ക് ഇഷ്ടമാണ്. ഞാന്‍ ശല്യം ചെയ്യാറില്ലെന്ന് അമ്മ പറയാറുണ്ട്. അതുപോലെ ഞാനൊരു പഴമാണെന്നും അമ്മ പറയാറുണ്ട്. പല കാര്യങ്ങളും അമ്മു ആയിരുന്നെങ്കില്‍ സ്വയം ഡീല്‍ ചെയ്‌തേനെ എന്ന് അമ്മ പറയാറുണ്ട്. എന്നാല്‍ ഞാന്‍ പതുങ്ങി മാറിയിരിക്കാറുണ്ട് - ഇഷാനി കൂട്ടിച്ചേര്‍ത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+