ജാഫര്‍ ഇടുക്കിയുടെ യഥാര്‍ഥ പേര് മറ്റൊന്ന്; വെളിപ്പെടുത്തി താരം, രസകരമായ സംഭവം ഇങ്ങനെ
കൊച്ചി: ജോക്‌സ് ഇന്ത്യ മിമിക്രി ഗ്രൂപ്പിലെ മിമിക്രി ആര്‍ട്ടിസ്റ്റ് ആയിട്ടാണ് ജാഫര്‍ ഇടുക്കി കലാ ജിവിതം തുടങ്ങിയത്. പിന്നീട് സീരിയലിലും കലാഭവനിലും സിനിമയിലുമെത്തി. 2007ലാണ് ആദ്യ സിനിമ ഇറങ്ങിയത്. പിന്നീട് ഒട്ടേറെ നല്ല കഥാപാത്രങ്ങള്‍. പ്രശസ്ത നടന്‍ കലാഭവന്‍ മണിയുടെ മരണത്തില്‍ കുറച്ചുകാലം സംശയ നിഴയില്‍ നില്‍ക്കേണ്ട അവസ്ഥയും ജാഫര്‍ ഇടുക്കിക്കുണ്ടായി.
ഇടുക്കിയിലെ ഉടമ്പന്നൂര്‍ ആണ് ജാഫര്‍ ഇടുക്കിയുടെ സ്വദേശം. അഞ്ച് മക്കള്‍ ഉള്‍പ്പെടുന്ന കുടുംബത്തിലെ നാലാമനായിട്ടാണ് ജനനം. സാധാരണ കുടുംബമായിരുന്നു ജാഫര്‍ ഇടുക്കിയുടേത്. മണിയാര്‍കുടി സ്‌കൂളിലെ പഠനത്തിന് ശേഷം ചെറുപ്പത്തില്‍ തന്നെ ജോലി ചെയ്യാന്‍ തുടങ്ങി. മികിക്രിയിലൂടെയാണ് ജാഫര്‍ ഇടുക്കി ശ്രദ്ധേയനായത്. ഈ പേരാണ് എല്ലാവരും വിളിക്കുന്നത് എങ്കിലും തനിക്ക് മറ്റൊരു പേരുണ്ടെന്ന് താരം പറയുന്നു.

സ്‌കൂളില്‍ ചേരാന്‍ പോയ വേളയിലാണ് പേര് മാറിയത് എന്ന് ജാഫര്‍ ഇടുക്കി പറയുന്നു. എന്താ പേര് എന്ന് ക്ലര്‍ക്ക് ചോദിച്ചപ്പോള്‍ ജാഫര്‍ എന്ന് പിതാവ് പറഞ്ഞു. ഈ പേരില്‍ ചേര്‍ക്കാന്‍ പറ്റില്ലെന്നും മറ്റൊരു പേര് പറയണം എന്ന് ക്ലര്‍ക്ക് ആവശ്യപ്പെട്ടപ്പോള്‍ പിതാവ് ജബ്ബാര്‍ എന്ന് പറഞ്ഞുകൊടുക്കുകയും ചെയ്തു. അങ്ങനെ ആ പേരാണ് എല്ലാ രേഖയിലും വന്നത് എന്ന് ജാഫര്‍ ഇടുക്കി കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ജാഫര്‍ എങ്ങനെ ജാഫര്‍ ഇടുക്കി ആയി?
വീട്ടിലും നാട്ടിലുമെല്ലാം ജാഫര്‍ എന്നു തന്നെയാണ് വിളിക്കുന്നത്. പക്ഷേ, ഔദ്യോഗിക രേഖകളിലെല്ലാം ജബ്ബാര്‍ എഎം എന്നാണ്. താനത് മാറ്റിയിട്ടില്ലെന്നും ഇപ്പോഴും അങ്ങനെ തന്നെയാണെന്നും ജാഫര്‍ ഇടുക്കി പറഞ്ഞു. ജാഫര്‍ എന്ന പേരിനൊപ്പം എങ്ങനെ ഇടുക്കി കൂടി വന്നു എന്നും അദ്ദേഹം വിശദീകരിച്ചു. കലാഭവനില്‍ പ്രവര്‍ത്തിച്ച കാലത്ത് കലാഭവന്‍ ജാഫര്‍ എന്നൊക്കെ ആലോചിച്ചിരുന്നെങ്കിലും നാടിന്റെ പേര് ചേര്‍ക്കാനാണ് തീരുമാനിച്ചത് എന്ന് അദ്ദേഹം പറഞ്ഞു.
കലാഭവന്‍ റഹ്മാന്‍ ആണ് ആണ് കലാഭവന്‍ എന്ന് പേരിനൊപ്പം ആദ്യം ചേര്‍ത്തത്. പിന്നീട് നിരവധി പേര്‍ കലാഭവന്‍ എന്ന് പേരിനൊപ്പം ചേര്‍ത്തു. എങ്കിലും പേരിനൊപ്പം അറിയാതെ എല്ലാവരും കലാഭവന്‍ എന്ന് വിളിക്കുന്നത് കലാഭവന്‍ മണിയെ ആണെന്നും ജാഫര്‍ പറയുന്നു. കലാഭവന്‍ മണിയെ കുറിച്ചു പറയുമ്പോള്‍ ജാഫര്‍ ഇടുക്കിയുടെ കണ്ണ് നിറഞ്ഞു.
മണിയുമായി അടുത്ത സൗഹൃദമായിരുന്നു. എന്നാല്‍ മരിച്ച ശേഷം പലരും സംശയത്തോടെ നോക്കിയത് വലിയ വിഷമത്തിന് ഇടയാക്കി എന്ന് ജാഫര്‍ ഇടുക്കി പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ മണിക്കൊപ്പമുള്ള അവസാന നിമിഷങ്ങള്‍ ജാഫര്‍ ഇടുക്കി വിശദീകരിച്ചിരുന്നു. അസുഖം കാരണമാണ് മണി മരിച്ചതെന്നും ദുരൂഹത ഇല്ലെന്നും പിന്നീട് അന്വേഷണ സംഘം കണ്ടെത്തുകയും ചെയ്തു.












Click it and Unblock the Notifications