Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയറാമിനെ നന്നായി അടിക്കാൻ പറഞ്ഞു, കാല് മുറിഞ്ഞു, ചോര വന്നു, ജയറാമിനും പരിക്ക്';'അച്ചായൻ' പറയുന്നു

മലയാളത്തിലെ ഹിറ്റ് ചിത്രമാണ് പദ്മരാജൻ ഒരുക്കിയ 'ഇന്നലെ'. സിനിമയിലെ വില്ലൻ കഥാപാത്രമായ "സാമുവൽ അച്ചായനെ പ്രേക്ഷകർ മറക്കാനിടയില്ല. കെകെ സുധാകരനാണ് അന്ന് ആ വേഷം മനോഹരമാക്കിയത്. ഇപ്പോഴിതാ അന്നത്തെ സിനിമ അനുഭവം പങ്കിട്ടെത്തിയിരിക്കുകയാണ് 'അച്ചായനെ'അവതരിപ്പിച്ച കെകെ സുധാകരൻ. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

'ഇന്നലെ എന്റെ ആദ്യത്തെ പടമാണ്. ഒന്നര മാസം കഴിഞ്ഞ് ഞാൻ കുടുംബത്തോടെ ഖത്തറിലേക്ക് പോയി. ഞാൻ ആരാണെന്ന് ആർക്കും അറിയില്ലായിരുന്നു, പദ്മരാജൻ സാറിനേയാണ് പവരും വിളിച്ച് ചോദിച്ചത്. സിനിമ ഫസ്റ്റ് ഷോ കാണാൻ വരണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ആ സിനിമയിലെ അതേ കോസ്റ്റ്യൂമിൽ തന്നെ. ഫസ്റ്റ് ഷോ കഴിഞ്ഞ് ആളുകൾ അങ്ങോട്ട് ഇറങ്ങുമ്പോൾ നടന്നുവരണം ഞാൻ അവിടെ ഉണ്ടാകും എന്ന് പറഞ്ഞു. ആളുകളുടെ റെസ്പോൺസ് അറിയാൻ വേണ്ടിയിട്ടാണ്. ആളുകൾ പൊതിഞ്ഞു എന്നെ.

jayaram2-17

പിന്നെ ഞാൻ തിരിച്ചുപോയി. കാരണം ഞാൻ വളരെ കണ്‍ഫ്യൂസ്ഡ് ആയിരുന്നു. സിനിമയിൽ നിൽക്കണോ പോകണോയെന്നതായിരുന്നു ചിന്ത. അബുദാബിയിൽ ഓഡിഷിൽ പങ്കെടുത്താണ് ഞാൻ സിനിമയിലേക്ക് വരുന്നത്. അവിടുത്തെ ജോലി കളഞ്ഞ് വരേണ്ടെന്ന് സാർ തന്നെയാണ് പറയുന്നത്. വർഷത്തിൽ ഒരു സിനിമ ഞാൻ ചെയ്യും വിളക്കാമെന്ന് പറഞ്ഞു. ഞാൻ ഗന്ധർവൻ ചെയ്ത്പോൾ ഇതിലേക്ക് വേണ്ട അടുത്ത പടത്തിൽ വന്നാൽ മതി എന്ന് പറഞ്ഞു. അങ്ങനെ ഞാൻ പോയി. അടുത്ത കൊല്ലം സാർ അങ്ങ് പോയി.അതോടുകൂടി സിനിമയിലേക്കുള്ള മോഹം അങ്ങ് തീർന്നു .

ഇന്നലെയിൽ അഭിനയിക്കുന്ന ആദ്യ രംഗം തന്നെ ജയറാമുമായുള്ള ഫൈറ്റാണ്. സാർ ഒന്ന് രണ്ട് കാര്യങ്ങൾ മാത്രമേ എന്നോട് പറഞ്ഞുള്ളൂ. നാടകവും സിനിമയും തമ്മിലുള്ള വ്യത്യാസം, എക്സ്പ്രഷൻസ് ഒക്കെ വളരെ മൈന്യൂട്ട് ആയിട്ടേ വേണ്ടൂ, റിയലിസ്റ്റിക് ആയിരിക്കണം, അഭിനയത്തിന്റെ അംശം പോലും ഉണ്ടാകാൻ പാടില്ല എന്നൊക്കെ അദ്ദേഹം പറഞ്ഞു. കാരണം ഞാൻ നാടകരംഗത്തു നിന്ന് വന്നത് കൊണ്ട് ആണ് അദ്ദേഹം അത് പറഞ്ഞത്. ഞാൻ കെയർഫുൾ ആയിരുന്നു. സിനിമയിൽ രസകരമായ ഒരു സംഭവം ഉണ്ടായി. ഫൈറ്റിങ്ങിന് മുൻപ് ഞങ്ങൾ രണ്ടുപേരെയും വിളിച്ചു നിർത്തി, ഇവിടെ ഫൈറ്റിങ് എന്ന് പറഞ്ഞാൽ ഫൈറ്റ് മാസ്റ്റർ ഇല്ല ,റിഹേഴ്സൽ ഇല്ല, നാടനടിയാണ് എന്ന്.

ഇങ്ങനെ പറഞ്ഞിട്ട് ജയറാം പോയി കഴിഞ്ഞപ്പോൾ എന്നെ മാറ്റി നിർത്തിയിട്ട് പറഞ്ഞു, വലിയ താരമാണെന്ന് നോക്കേണ്ട കിട്ടിയാൽ തിരിച്ചു കൊടുത്തേക്കാൻ. സാറെ നാടകക്കാരനാണ്,ഒറിജിനൽ അടിയൊക്കെ തന്നാലോയെന്ന് ജയറാം അദ്ദേഹത്തോട് ചോദിച്ചു, ഓ ഇല്ല കുഴപ്പമൊന്നുമില്ല അതെല്ലാം പറഞ്ഞു കൊടുത്തിട്ടുണ്ടെന്ന് അദ്ദേഹ പറഞ്ഞു. പക്ഷേ ഒറിജിനൽ അടിയായിരുന്നു. ചീട്ട് കളിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഇങ്ങനെ വന്ന് ഒറ്റ അടിയാണെന്നെ. ആ അടിയിൽ ഞാൻ അങ്ങ് മറിഞ്ഞു വീണു. രണ്ടാമത്തെ അടി ശ്രീനാഥിനാണ് കിട്ടിയത്. പിന്നെ പിന്നെ അവിടെ കിടന്ന് അടിയാണ്. അടി ഞാനും കൊടുത്തു. അടി കഴിഞ്ഞിട്ട് അവിടെ ആ സ്റ്റെപ്പിന്റെ സൈഡിലൊക്കെ ചെടി ചട്ടികൾ ഉണ്ടായിരുന്നു. അതെല്ലാം മറിച്ചിട്ട് ഒരു നാലഞ്ചു പേരാണ് എന്നെ പിടിക്കുന്നത്. ജയറാമിനെ കുറച്ച് പേർ.

അങ്ങനെ അടിയെല്ലാം കഴിഞ്ഞ് താഴെ വന്ന് നിന്നെ ഞാൻ എടുത്തോളാം എന്നൊക്കെ പറഞ്ഞ് അത് കട്ട് ചെയ്തു. കട്ട് ചെയ്ത് കഴിഞ്ഞപ്പോഴാണ് കണ്ടത് ജയറാമിന്റെ കാലിൽ കിടന്നത് പുതിയ ചെരുപ്പായിരുന്നു. ആ ചെരുപ്പ് കൊണ്ടിട്ട് എന്റെ കാലിന് പരിക്കേറ്റു. ഇപ്പോഴും ആ മുറിവുണ്ട്. സിൽക്കി്റെ മുണഅടായിരുന്നു. ആ മുണ്ട് നിറച്ച് ബ്ലഡ്, ജയറാമിനും ചെറുതായിട്ടുള്ള പരിക്കുണ്ട്. ആ സംഭവം മാധ്യമങ്ങൾ വലിയ ഹൈപ്പാക്കി. ഉടനെ ആശുപത്രിയിൽ കൊണ്ടപോയി ഡ്രസ് ചെയ്തു.

സിനിമാ ജ്യോത്സ്യന്മാർ പറയുന്നത് ആദ്യത്തെ പടത്തിൽ ചോര കണ്ടാൽ അത് നല്ല ലക്ഷണമാണെന്നാണ് പറയുന്നത് . ജയറാമിൻ്റെ മൂന്നാമത്തെ പടമായിരുന്നു അത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+