'ജയറാം ഒന്നും പറയില്ല, ദിലീപ് അങ്ങനെയല്ല; പറയും, കലാഭവൻ അൻസാർ പറഞ്ഞത് മ്ലേച്ഛം', തുറന്ന് പറഞ്ഞ് തുളസീദാസ്
മലയാള സിനിമയ്ക്ക് നിരവധി ഹിറ്റുകൾ സമ്മാനിച്ചിട്ടുളള സംവിധായകനാണ് തുളസീദാസ്. ജയറാമും ദിലീപും അടക്കമുളള നിരവധി നായകന്മാർക്കൊപ്പം സൂപ്പർഹിറ്റ് സിനിമകൾ തുളസീദാസ് ഒരുക്കിയിട്ടുണ്ട്.
സിനിമാ സെറ്റിൽ വെച്ച് ഒരു സജഷൻ പറഞ്ഞതിന്റെ പേരിൽ മിമിക്സ് പരേഡ് എന്ന സിനിമയിൽ തുളസീദാസ് തന്നെ ഒതുക്കിയതായി നടൻ കലാഭവൻ അൻസാർ ആരോപിച്ചിരുന്നു. മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഈ ആരോപണത്തിന് തുളസീദാസ് മറുപടി നൽകിയിരിക്കുകയാണ്.
തുളസീദാസിന്റെ വാക്കുകൾ: ഇന്ന് നടന്മാരുടെ പേരിലേക്ക് സിനിമ പോയി. സംവിധായകനോ നിര്‍മ്മാതാവിനോ അല്ല വില വരുന്നത്. നടന്മാരാണ് കഥ തീരുമാനിക്കുന്നത്. ആരാണ് സംവിധാനം ചെയ്യേണ്ടത് എന്നും കൂടെ അഭിനയിക്കേണ്ടത് എന്നും അവരാണ് തീരുമാനിക്കുന്നത്. അവിടെയാണ് സിനിമയുടെ ക്വാളിറ്റി നഷ്ടപ്പെടുന്നത്.

മിമിക്‌സ് പരേഡ് എന്ന സിനിമയില്‍ കലാഭവന്‍ അന്‍സാറിനെ ഒതുക്കി എന്ന് പറഞ്ഞു, അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല. ഞാന്‍ ഉണ്ടാക്കുകയും ഇല്ല. അങ്ങനെ ഒരാളല്ല ഞാന്‍. അതെന്താണ് അന്‍സാര്‍ അങ്ങനെ പറഞ്ഞത് എന്ന് മനസ്സിലാകുന്നില്ല. അതിന് ശേഷം മിമിക്‌സ് പരേഡ് രണ്ടാം ഭാഗം ചെയ്തു. അതിലും അന്‍സാര്‍ അഭിനയിച്ചിട്ടുണ്ട്. പിന്നെ എങ്ങനെയാണ് ഒതുക്കിയെന്ന് പറയുന്നത്.
സിനിമയുടെ കഥയുണ്ടാക്കുന്നത് അന്‍സാറിന് കീഴിലല്ല. ഞങ്ങള്‍ ഉണ്ടാക്കിയതാണ്. ചിലപ്പോള്‍ സെറ്റില്‍ വെച്ച് എന്തെങ്കിലും ആവശ്യമില്ലാത്ത സജഷന്‍സ് പറയുമ്പോള്‍ അത് വേണ്ട എന്ന് താന്‍ പറയാറുണ്ട്. പലരും സജഷന്‍സ് പറയാറുണ്ട്. ആവശ്യമില്ലാത്തത് ആണെങ്കില്‍ നമ്മള്‍ പറയും, വേണ്ട, ഇത് കുറേ നാളുകൊണ്ട് എഴുതി വെച്ചതാണ്, ഇത് കറക്ടായി പറഞ്ഞാല്‍ മതിയെന്ന്. നല്ല സജഷന്‍സ് ആണെങ്കില്‍ സ്വീകരിക്കാറുമുണ്ട്.
ജഗദീഷും സിദ്ധിക്കും നല്ലതല്ലാത്ത സജഷന്‍സ് പറയുമ്പോള്‍ അവരോടും പറഞ്ഞിട്ടുണ്ട്, വേണ്ട എന്ന്. കലാഭവന്‍ അന്‍സാര്‍ അന്ന് അങ്ങനെ എന്തെങ്കിലും പറഞ്ഞോ എന്ന് സംശയമുണ്ട്. പറഞ്ഞെങ്കില്‍ താന്‍ പറഞ്ഞുകാണും, അന്‍സാറേ കഥയില്‍ ഇടപെടേണ്ട അഭിനയിച്ചാല്‍ മതി എന്ന്. ഒരുപക്ഷേ പറഞ്ഞിരിക്കാം. പക്ഷേ ഒതുക്കിയെന്ന് പറയരുത്. എല്ലാ ഫ്രേയിമിലും പുളളി ഉണ്ട്. ഡയലോഗ് പോലും കൊടുത്തിട്ടില്ല എന്ന് പറഞ്ഞാല്‍, അത് സിനിമ എടുത്ത് നോ്ക്കിയാല്‍ മതി.
പോസ്റ്ററിലും എല്ലാവര്‍ക്കുമൊപ്പം അന്‍സാറുണ്ട്. ഒതുക്കിയതല്ല അന്‍സാറിന് ഒരു ചാന്‍സാണ് കൊടുത്തത്. ഈ വാര്‍ത്ത കണ്ടപ്പോള്‍ കലൂര്‍ ഡെന്നീസിനെ വിളിച്ച് ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ടോ എന്ന്. ഡെന്നിച്ചന്‍ പറഞ്ഞു, അങ്ങനെയൊന്നും ഉണ്ടായിട്ടില്ലല്ല, അന്‍സാറിനെ വിളിച്ച് ചോദിക്കട്ടെ എന്താണ് അങ്ങനെ പറഞ്ഞത് എന്ന്.
അന്‍സാര്‍ പറഞ്ഞത് വളരെ മ്ലേച്ഛമാണ്. മലയാള സിനിമയിലേക്ക് ആളുകളെ കൈപിടിച്ച് കൊണ്ട് വന്നിട്ടേ ഉളളൂ. ഇത്രേം വര്‍ഷം മുന്‍പുളള കാര്യം ഇപ്പോഴാണോ പറയുന്നത്. അതിന് ശേഷവും എത്രയോ തവണ കാണുകയും സ്‌നേഹത്തോടെ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത കാലത്ത് കണ്ടപ്പോഴും ഒരു കഥ എഴുതി വെച്ചിട്ടുണ്ട്, നമുക്ക് കാണാം എന്ന് പറഞ്ഞ ആളാണ്.
സെറ്റില്‍ കര്‍ക്കശക്കാരനാണ്. ഒരു സിനിമ മുഴുവന്‍ നമ്മുടെ മനസ്സില്‍ സീന്‍ ബൈ സീന്‍ ഓടിക്കൊണ്ടിരിക്കുകയാണ്. ഇന്നസെന്റും ജഗദീഷും സിദ്ധിഖും സൈനുദ്ദീനുമെല്ലാം നല്ല സജഷന്‍സ് പറയാറുണ്ട്. ചിലര്‍ ഒന്നും പറയില്ല. ജയറാം എന്ന് പറയുന്ന നടന്‍ ഒരു സജഷന്‍ പോലും പറയില്ല. പക്ഷേ ദിലീപ് പറയും, നല്ല സജഷന്‍സ് ആയിരിക്കും അത് നമ്മള്‍ സ്വീകരിക്കുകയും ചെയ്യും. ആര്‍ടിസ്റ്റുകള്‍ സജഷന്‍സ് പറയണം. ചിലര്‍ മണ്ടത്തരം പറയും. അപ്പോള്‍ സ്‌ക്രിപ്റ്റില്‍ ഇടപെടേണ്ട എന്ന് പറയും.












Click it and Unblock the Notifications